»   » പങ്കാളിക്ക് പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ;ഒറ്റപ്പെട്ടുപോയ ഉപ്പും മുളകും നായികയുടെ യഥാര്‍ത്ഥ ജീവിതം

പങ്കാളിക്ക് പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ;ഒറ്റപ്പെട്ടുപോയ ഉപ്പും മുളകും നായികയുടെ യഥാര്‍ത്ഥ ജീവിതം

By: Rohini
Subscribe to Filmibeat Malayalam

ഉപ്പും മുളകും എന്ന സീരിയലിലെ നീലു എന്ന നീലിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നാല് മക്കളുടെ അമ്മ.. ബാലുവിന്റെ ഭാര്യ. പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണ് കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും.

ദീപ്തി ഐപിഎസ്സിനെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുന്ന ബാലന്‍.. ഇതെന്തൊരു ശല്യം..ബേബി ചേട്ടന്‍ മതിയോ ആവോ?

ഉപ്പും മളകും എന്ന പരിപാടിയിലൂടെ ബാലുവിനും മക്കള്‍ക്കുമൊപ്പം പ്രേക്ഷകരെ ഏറെ ചിരിപ്പിയ്ക്കുന്ന കഥാപാത്രമാണ് നിഷ സാരംഗ് അവതരിപ്പിയ്ക്കുന്ന നീലു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദുരിതങ്ങളിലൂടെയാണ് കടന്നുപോയത്. നീലുവിന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ചതെന്താണെന്നറിയാന്‍ തുടര്‍ന്ന് വായിക്കാം...

ലിവിങ് റിലേഷന്‍

നിഷ സാരംഗ് വിവാഹം കഴിച്ചിട്ടില്ല. ലിവിങ് റിലേഷനായിരുന്നു. ഭര്‍ത്താവ് എന്ന് പറയുന്ന ആളുമായി തുടക്കത്തിലൊക്കെ നല്ല ബന്ധമായിരുന്നു. ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ഉണ്ടായി. പിന്നെ എല്ലാം വഷളാകുകയായിരുന്നു.

വേര്‍പിരിയാന്‍ കാരണം

ഭര്‍ത്താവ് എന്ന് പറയുന്ന ആള്‍ക്ക് താന്‍ പണം സമ്പാദിച്ചുകൊടുക്കേണ്ട ഭാരിച്ച ചുമതല സഹിക്കാന്‍ കഴിയാതെയായപ്പോഴാണ് വേര്‍പിരിഞ്ഞത് എന്ന് നിഷ പറയുന്നു. അങ്ങനെ പത്ത് പതിനാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അസാനിപ്പിച്ച് നിഷ മക്കളെയും കൂട്ടി ഇറങ്ങി.

പല തൊഴിലും ചെയ്തു

അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ജവിക്കാനും മക്കളെ പോറ്റാനും പല ജോലികളും ചെയ്തിട്ടുണ്ട് എന്ന് നിഷ പറയുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ കുക്കിങ് ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തിരുന്നുവെന്ന് താരം പറഞ്ഞു.

കൃഷ്ണഭക്ത

താന്‍ ഒരു കൃഷ്ണ ഭക്തയാണെന്നും എല്ലാ വര്‍ഷവും ഗുരുവായൂരില്‍ ഭജന ഇരിക്കാന്‍ പോകാറുണ്ടെന്നും നിഷ പറയുന്നു. സങ്കടം വരുമ്പോഴും ആത്മവിശ്വാസം കുറയുമ്പോഴും മനസ്സുരുകി കണ്ണനെ വിളിക്കുമത്രെ,. കണ്ണനാണ് തുണ..

ആറ് മക്കളുടെ അമ്മ

നിഷാ സാരംഗിനെ കാണുമ്പോള്‍ ആരാധകര്‍ ആദ്യം ചോദിക്കുന്നത് കുട്ടികളെക്കുറിച്ചാണ്. തനിക്ക് ആറു കുട്ടികളുണ്ടെന്നാണ് നിഷ പറയുന്നത്. തന്റെ മറുപടി കേട്ട് അമ്പരപ്പോടെ നോക്കുന്ന വീട്ടമ്മമാരോട് സ്‌ക്രീനില്‍ നാല് പിള്ളേരുണ്ട്. വീട്ടില്‍ രണ്ടും എന്ന് പറയും

സിനിമകളില്‍

മൈ ബോസ് എന്ന ചിത്രത്തില്‍ നിഷ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു. ദിലീപിന്റെ സഹപ്രവര്‍ത്തകയായിട്ടാണ് ചിത്രത്തിലെത്തിയത്. പോത്തേന്‍ വാവ എന്ന മമ്മൂട്ടി ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്. ഉപ്പും മുളകും എന്ന സീരിയലാണ് നിഷയ്ക്ക് ഇന്നുള്ള ജനപ്രീതി നേടിക്കൊടുത്തത്.

English summary
The real life of Uppum Mulakum fame Nisha Sarang
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam