Don't Miss!
- News
പ്രിയയുടെ നിയമനം നടത്തിയത് സർവ്വകലാശാല; സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ആർ ബിന്ദു
- Finance
ഈ 8 ബാങ്ക് ഓഹരികള്‍ക്ക് 40 ശതമാനത്തോളം മുന്നേറാനാകും; നോക്കുന്നോ?
- Automobiles
Formula1 റേസിൻ്റെ പുത്തൻ നിയമങ്ങൾ ഇതൊക്കെയാണ്
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
മകനെ വെറുതെ വിടണമെന്ന് കരീനയോട് അച്ഛനും അമ്മയും, വീട് വിട്ടിറങ്ങി ഭാര്യ; ഹൃത്വിക്കിന്റെ പ്രണയങ്ങള്‍!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. ആദ്യസിനിമയിലൂടെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ പോലും ബോക്സ് ഓഫീസില്‍ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നു ഹൃത്വിക്കിന്. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
Also Read: അടിയും വഴക്കും പഴങ്കഥ; റോബിനെ കാണാന്‍ ജാസ്മിനെത്തി; റോബിന് കാല് പിടിച്ചെന്ന് ജാസ്മിന്!
പ്രായം കൂടുന്തോറും ലുക്കും കൂടി വരുന്നുവെന്നാണ് ഹൃത്വിക്കിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ഗ്രീക്ക് കഥകളിലെ ദേവന്മാരെ ഓര്‍മ്മപ്പെടുത്തുന്ന ബോഡിയും മുടിയുമൊക്കെയായി ഹൃത്വിക് ഒരുപാട് പേരുടെ മനസിളക്കിയിട്ടുണ്ട്. ഹൃത്വിക്കിന്റെ ജീവിതത്തില്‍ പ്രണയ വാര്‍ത്തകളും ഒരുപാടുണ്ട്. താരം വിവാഹിതനായ ശേഷവും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഹൃത്വിക്കിന്റെ മനസില്‍ ഇടം നേടിയ നടിമാരെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഹൃത്വിക്കും സൂസെയ്ന് ഖാനും വിവാഹിതരാകുന്നത്. സൂസെയ്ന് താന്‍ പ്രണയ ലേഖനങ്ങളും കവിതകളുമെഴുതാറുണ്ടെന്ന് ഹൃത്വിക് പറഞ്ഞിരുന്നു. ലോകത്ത് പെര്‍ഫെക്ട് ആയിട്ട് ആരുമില്ലെന്ന് പറയുന്നവര്‍ തന്റെ ഭാര്യയെ കണ്ടിട്ടുണ്ടാകില്ലെന്ന് ഹൃത്വിക് അഭിമാനത്തോടെ പറയുമായിരുന്നു. ബോളിവുഡിലെ പെര്‍ഫെക്ട് കപ്പിളായിരുന്നു ഹൃത്വിക്കും സൂസെയ്നും.
എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തങ്ങളുടെ വിവാഹത്തിന്റെ പതിമൂന്നാം വാര്‍ഷികത്തിന് തൊട്ട് മുമ്പായി 2013 ല്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം അറിയിക്കുകയായിരുന്നു ഹൃത്വിക്കും സൂസെയ്നും. പിരിയാനുള്ള കാരണമായി മാധ്യമങ്ങള്‍ പലതും പറഞ്ഞിരുന്നു. ഹൃത്വിക്കിന് മറ്റ് നായികമാരുമായുള്ള പ്രണയങ്ങള്‍ മുതല്‍ സൂസെയ്നും അര്ജുന് രാംപാലുമായുള്ള ബന്ധം വരെ കാരണമായി നിരത്തപ്പെട്ടു. എന്നാല്‍ നാളിതുവരെ തങ്ങള്‍ എന്തുകൊണ്ട് പിരിഞ്ഞെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇന്നും നല്ല സുഹൃത്തുക്കളാണ് ഹൃത്വിക്കും സൂസെയ്നും.

ഹൃത്വിക്കും കരീനയും ആദ്യം ഒരുമിക്കുന്നത് യാദേന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. പിന്നീട് മേം പ്രേം കി ദീവാനെ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ സമയത്ത് ഹൃത്വിക് വിവാഹിതനായിരുന്നു. പ്രണയ വാര്‍ത്ത ഹൃത്വിക്കിന്റെ കുടുംബ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങി. ഇതോടെ താരത്തിന്റെ കുടുംബം കരീന കപൂറിനെ ബന്ധപ്പെടുകയും ഹൃത്വിക്കില്‍ നിന്നും അകലം പാലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃത്വിക്കിന്റെ പേരിനൊപ്പം പിന്നീട് ഉയര്‍ന്നു കേട്ട പേരായിരുന്നു ബാര്‍ബറ മോറിയുടേത്. കൈറ്റ്സ് എന്ന ചിത്രത്തിലൂടെ ഹൃത്വിക്കിന്റെ നായികയായി എത്തിയ മെക്സിക്കന്‍ സുന്ദരിയാണ് ബാര്‍ബറ. പ്രണയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചതോടെ ഹൃത്വിക്കിന്റെ ഭാര്യ സൂസെയ്ന് ഖാന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സൂസെയ്ന് നിഷേധിക്കുകയായിരുന്നു.

ഹൃത്വിക്കിന്റെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു കങ്കണയുമായുള്ള പ്രണയ ഗോസിപ്പ്. ഹൃത്വിക്കും താനും പ്രണയത്തിലായിരുന്നുവെന്ന് കങ്കണ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഹൃത്വിക്ക് തനിക്ക് മെയിലുകള്‍ അയക്കാറുണ്ടെന്നും കവിതകള്‍ അയക്കാറുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും കങ്കണ പുറത്ത് വിട്ടിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച ഹൃത്വിക് കങ്കണയ്ക്കെതിരെ കേസ് നല്‍കുക വരെ ചെയ്തിരുന്നു.

ഹൃത്വിക്കിന്റെ പേരിനൊപ്പം പീന്നീട് കേട്ട പേര് കത്രീന കൈഫിന്റേതായിരുന്നു. ഇരുവരും ഒരുമിച്ച് രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ഓണ്‍ സ്ക്രീനിലെ ഹോട്ട് ജോഡി ജീവിതത്തിലും അടുപ്പത്തിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹൃത്വിക്കും കത്രീനയും തമ്മിലുള്ള ബന്ധമാണ് താനും ഹൃത്വിക്കും തമ്മില്‍ പിരിയാനുള്ള കാരണമായി പിന്നീട് കങ്കണ പറഞ്ഞത്.

എന്നാല്‍ സൂസെയ്ന് ശേഷം ഹൃത്വിക് പരസ്യമായി സമ്മതിക്കുന്ന തന്റെ പ്രണയം സബാ ആസാദ്. ഈയ്യടുത്താണ് ഹൃത്വിക്കും സബയും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഗായികയും നടിയുമായ സബയുമൊത്ത് ഹൃത്വിക് പൊതുവേദിയിലെത്തുകയും ചെയ്തിരുന്നു. ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പം സബ സമയം ചെലവിടുകയും ചെയ്യാറുണ്ട് പതിവായി. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ശരിക്കും ഭാര്യമാർ ഇങ്ങനാണോ? ശിവനെ പഠിപ്പിക്കാനൊരുങ്ങി അഞ്ജലി, സാന്ത്വനത്തില്‍ വീണ്ടും ട്വിസ്റ്റ്
-
ജയിലിൽ കിടന്നപ്പോൾ ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചില്ല; ഭീഷ്മ സെറ്റിൽ മമ്മൂക്ക ഞെട്ടിച്ചു: ഷൈൻ
-
അതെ, ഞങ്ങള്‍ പിരിഞ്ഞു! പക്ഷെ ഇപ്പോഴും വിവാഹമോചിതരല്ല! കാരണം വെളിപ്പെടുത്തി വീണയുടെ ഭര്‍ത്താവ്