For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അകത്തും പുറത്തും ഇത്രയും സുന്ദരിയായൊരാളെ കണ്ടിട്ടില്ല, സുചിത്ര നായരെ കുറിച്ച് അവന്തിക

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അവന്തിക മോഹൻ. ആത്മസഖി എന് പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മസഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഈ പരമ്പരയിൽ നിന്ന് താരം ഇടയ്ക്ക് വെച്ച് പിൻമാറിയിരുന്നു. ഇപ്പോൾ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന തൂവൽ സ്പർ‍ശം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സീരിയലിൽ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് നടിയുടെ ശക്തമായ കഥാപാത്രമാണിത്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് ലഭിക്കുന്നത്.

  Avantika mohan,

  പോലീസ് ഉദ്യോഗസ്ഥയായ ചേച്ചിയുടേയും കള്ളിയായ സഹോദരിയുടേയും കഥയാണ് തൂവൽ സ്പർശം. രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് വഴിക്കാവുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, ഭാവിയിൽ പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ അനിയത്തി ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്.

  മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

  അവന്തികയെ കൂടാതെ സാധിക വേണുഗോപാല്‍, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യൂ, ദീപന്‍ മുരളി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. തിങ്കൾ മുതൽ ശനിവരെ ഉച്ചയ്ക്ക് 2 മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. തുടക്കത്തിൽ രാത്രി 8.30 ആയിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നത്.

  പുലർച്ചെ 4.30 ന് മേളം തിയേറ്ററിന് തിരി കൊളുത്തി മോഹൻലാൽ, ഷൊര്‍ണൂരിലെ മേളം ഇനി ലാലേട്ടന്

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്. താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3ൽ തൂവൽ സ്പർശം ടീം എത്തിയിരുന്നു. സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം കുറിച്ചത്. എന്നെ വിശ്വസിക്കൂ സുഹൃത്തുക്കളെ, അകത്തും പുറത്തും സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.പ്രൊഫഷണലായി അവൾ നല്ലവളാണ്, മിടുക്കിയും തമാശക്കാരിയുമാണെന്നാണ് താരം കുറിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ താരങ്ങളുടെ ചിത്രം വൈറലായിട്ടുണ്ട്. രണ്ടാളും സുന്ദരികളായിട്ടുണ്ട്, ശ്രേയ നന്ദിനി പൊളിച്ചല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

  ബാലമണിയുടെ വിശേഷം പങ്കുവെച്ച് സ്റ്റാർമാജിക് താരം ശ്രീവിദ്യ മുല്ലച്ചേരി, ജീവ സൂപ്പറാണെന്ന് നടി

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  അവന്തികയെ പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്രയും. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. പത്മിനി മോഹന്‍ എന്ന കഥാപാത്രയാണ് നടി അവതരിപ്പിച്ചത്.നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായിരുന്നു ഇത്. ത്. പരമ്പര അവസാനിച്ചിട്ട് നാളുകളായിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പത്മിനി ചർച്ച വിഷയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം സീരിയൽ അവസാനിച്ചതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇത് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

  Read more about: serial
  English summary
  Thoovalsparsham Serial Fame Avantika mohan About Vanambadi Actresss Suchithra Nair,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X