For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മംമ്തയോട് പ്രേമം തോന്നി: ഭാവന, അർച്ചന കവി, തുടങ്ങിയ നടിമാരുടെ പേരിനൊപ്പം ഗോസിപ്പ് വന്നതിനെ കുറിച്ച് ആസിഫ് അലി

  |

  മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആസിഫ് കൈനിറയെ സിനിമകളുമായി തിരക്കിലാണ്. ആദ്യ ചിത്രത്തിന് ശേഷം മംമ്ത മോഹന്‍ദാസിന്റെ ഭര്‍ത്താവിന്റെ വേഷത്തിലാണ് താരം അഭിനയിച്ചത്. കഥ തുടരുന്നു എന്ന സിനിമയില്‍ അതിഥി വേഷമായിരുന്നെങ്കിലും ജനപ്രീതി നേടിയെടുക്കാന്‍ ആസിഫിന് സാധിച്ചിരുന്നു.

  സിംപിൾ സ്റ്റൈലിൽ നടി ത്വേജസി മഡിവാദ, പുത്തൻ ഫോട്ടോസ് കാണാം

  ഇതിനിടെ മംമ്തയോട് ചെറിയൊരു ഇഷ്ടം തോന്നിയതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഇതേ കാര്യം വീണ്ടും തുറന്ന് പറഞ്ഞിരുന്നു. അവതാരകന്റെ ചോദ്യത്തിനാണ് തന്റെ പേരിലുണ്ടായ ഗോസിപ്പുകളെ കുറിച്ച് ആസിഫ് വെളിപ്പെടുത്തിയത്.

  മംമ്ത മോഹന്‍ദാസിനോട് പ്രേമമായിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് ആസിഫ് അലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. തനിക്ക് തിരിച്ച് വീട്ടില്‍ പോവേണ്ടതാണ്. കൂടുതലൊന്നും പറയരുതെന്ന് തമാശരൂപേണ താരം പറയുന്നു. ഞാന്‍ ആദ്യമായൊരു റൊമാന്റിക് പാട്ടില്‍ അഭിനയിക്കുന്നത് സത്യന്‍ സാറിന്റെ സിനിമയിലാണ്. ഹരിഹരന്‍ സാറും ചിത്രചേച്ചിയും കൂടെ പാടിയ പാട്ട്. മംമ്തയെ ഞാന്‍ ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളു. ശേഷം അവരെ നേരിട്ട് കണ്ട് പതിനഞ്ച് ദിവസത്തോളം അഭിനയിച്ചു.

  ഈ പാട്ട് കൂടി ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ സിനിമ കഴിഞ്ഞു. വൃന്ദ മാസ്റ്ററാണ് പാട്ട് ഷൂട്ട് ചെയ്യുന്നത്. അതില്‍ കുറച്ച് റൊമാന്റിക് രംഗങ്ങളൊക്കെ വന്നപ്പോള്‍ എന്റെ മനസില്‍ കൊള്ളാം എന്ന തരത്തില്‍ പ്രണയം തുളുമ്പി. നേരത്തെ ശ്രുതി എന്നെ കുറിച്ച് പറഞ്ഞത് പോലെയാണ് എനിക്ക് മംമ്തയെ കുറിച്ചും പറയാനുള്ളത്. മംമ്ത ശരിക്കും എന്നെ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആക്കി. 25 ദിവസത്തോളം നീണ്ട ആ സിനിമയുടെ ഷൂട്ടിന് ശേഷമാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. എനിക്ക് വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഉള്ളു.

  ഓള്‍ഡെറി സെറ്റ് ആയിട്ടുള്ള ക്രൂവിന്റെ അടുത്തേക്കാണ് ഞാന്‍ ചെല്ലുന്നത്. സത്യേട്ടനെയും ക്യാമറമാന്‍ വേണു ചേട്ടനെയും മാത്രമേ എനിക്ക് അറിയുകയുള്ളു. പാട്ട് എടുക്കുന്ന സമയത്ത് എനിക്ക് ഡാന്‍സ് ചെയ്യാന്‍ പേടി, പാട്ടിനിടയ്ക്ക് ലിപ് സിങ്ക് ആയി വരണം. അങ്ങനെ ഇതെല്ലാം എന്റെ കൈയില്‍ നിന്നും പോയിരിക്കുന്ന സമയത്ത് മംമ്ത എന്നെ ഭയങ്കര കംഫര്‍ട്ടബിള്‍ ആക്കി. അതുകൊണ്ടാണ് ഞാന്‍ തെറ്റിദ്ധരിച്ചതെന്ന് ആസിഫ് തമാശരൂപേണ പറയുന്നു.

  Mohan Kumar Fansൽ നിന്നും എന്തുകൊണ്ട് ആസിഫ് അലിയെ മാറ്റി | Jisjoy Interview | Oneindia Malayalam

  മംമ്തയ്ക്ക് ശേഷം അര്‍ച്ചന കവി, ഭാവന, റിമ തുടങ്ങി നിരവധി നടിമാരുടെ പേരിനൊപ്പം ആസിഫ് അലി ഗോസിപ്പുകളില്‍ കുടുങ്ങിയിരുന്നു. ഇതേ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. ആ സമയത്ത് വിവാഹം കഴിക്കാത്ത ഒരാളായി താനെ ഉണ്ടായിരുന്നുള്ളു. ആ സമയത്ത് നമ്മള്‍ പുറത്ത് പോകുമ്പോഴൊക്കെ കാണുമ്പോള്‍ അത്തരം ഗോസിപ്പിനുള്ള ചാന്‍സ് കൊടുത്തിട്ടുണ്ടെന്നും ആസിഫ് പറയുന്നു.

  English summary
  Throwback Thursday: Asif Ali Opens Up About Mamta Mohandas In JB Junction Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X