twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിനിസ്ക്രീന്‍ അടക്കി ഭരിക്കുന്ന പത്ത് അഭിനേത്രികള്‍, ഇവരെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും അറിയുമോ?

    By Nimisha
    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗായത്രി അരുണ്‍, മാളവിക വെയ്ല്‍സ്, മൃദുല വിജയ്, അവന്തിക മോഹന്‍, ഷെല്ലി, അമ്പിളി ദേവി തുടങ്ങിയവര്‍. വിവിധ ചാനലുകളിലായി പ്രേക്ഷേപണം ചെയ്യുന്ന പരമ്പരകളിലെ പ്രധാന താരങ്ങളാണ് ഇവരൊക്കെ. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രവുമായാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

    സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!

    മോഹന്‍ലാലിന്‍റെ മകളായി സുരഭി അഭിനയിച്ചിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഏതാണ് ആ സിനിമ?മോഹന്‍ലാലിന്‍റെ മകളായി സുരഭി അഭിനയിച്ചിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഏതാണ് ആ സിനിമ?

    കണ്ണീരും സ്‌നേഹവും പകയും കുശുമ്പും വില്ലത്തരവുമെല്ലാമായി ഇവര്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ ഇവരെ കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മലയാള ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷപണം ചെയ്യുന്ന സീരിയലുകളില്‍ നിറഞ്ഞു നിന്ന് നില്‍ക്കുന്ന പത്ത് അഭിനേത്രികളെ പരിചയപ്പെടാം.

    ദീപ്തി ഐപിഎസ്സിനെ അറിയാത്തവരുണ്ടോ?

    ദീപ്തി ഐപിഎസ്സിനെ അറിയാത്തവരുണ്ടോ?

    പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ അവതരിപ്പിക്കുന്ന ഗായത്രി അരുണിനെ അറിയാത്തവരായി ആരുമില്ല. കൊച്ചുകുട്ടികള്‍ക്ക് വരെ സുപരിചിതമാണ് ആ മുഖം. നീതിക്കും ന്യായത്തിന് വേണ്ടി നില കൊള്ളുന്ന ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരസ്പരം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദീപ്തിയെന്ന കഥാപാത്രത്തിലൂടെ ഗായത്രി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിക്കഴിഞ്ഞു.

    കുശുമ്പിയും വഴക്കാളിയുമായ മീനാക്ഷി

    കുശുമ്പിയും വഴക്കാളിയുമായ മീനാക്ഷി

    ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരസ്പരം സീരിയലിലെ മീനാക്ഷിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്‌നേഹയാണ്. ന്യായത്തിനും നീതിക്ക് വേമ്ടി ദീപ്തി നില്‍ക്കുമ്പോള്‍ വഴക്കുണ്ടാക്കി മറ്റുള്ളവരെ വെറുപ്പിക്കലാണ് മീനാക്ഷിയുടെ പ്രധാന പണി. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും സ്‌നേഹയേയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

    ക്ഷമയ്ക്ക് പേരുകേട്ട രോഹിണി ടീച്ചര്‍

    ക്ഷമയ്ക്ക് പേരുകേട്ട രോഹിണി ടീച്ചര്‍

    ഭര്‍ത്താവിന്റെ കള്ളക്കള്ളികള്‍ ഓരോന്നായി കണ്ടെത്തുമ്പോഴും സ്വന്തം വീട്ടുകാര്‍ പോലും സംശയത്തോടെ വീക്ഷിക്കുമ്പോഴും ഒന്നും മിണ്ടാതെ എല്ലാം സഹിക്കുന്ന ക്ഷമയുടെ പര്യായമായ രോഹിണി ടീച്ചറെ അവതരിപ്പിക്കുന്നത് മൃദുല വിജയ് യാണ്. ഏഷ്യാനെറ്റിലെ ഭാര്യ സീരിയലിലെ പ്രധാന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. മഴവില്‍ മനോരമയിലെ കൃഷ്ണതുളസിയിലൂടെയാണ് മൃദുല അഭിനയത്തിന് തുടക്കമിട്ടത്. മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിക്കുന്നത്.

    വില്ലത്തരത്തിന്റെ പര്യായമായ നയന

    വില്ലത്തരത്തിന്റെ പര്യായമായ നയന

    മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സുള്‍പ്പടെ നിരവധി പരിപാടികളുടെ അവതാരക വേഷത്തില്‍ തിളങ്ങുന്ന എലീന പടിക്കല്‍ ഭാര്യ സീരിയലില്‍ നയനയെന്ന വില്ലത്തിയായാണ് പ്രത്യക്ഷപ്പെടുന്നത്. ഭര്‍ത്താവിനെ പറ്റിക്കുന്നതുള്‍പ്പടെ സകല നമ്പറുകളുമായാണ് നയനയുടെ വരവ്. അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്ക് മാറുമ്പോഴും മികച്ച സ്വീകാര്യതയാണ് എലീനയ്ക്ക് ലഭിക്കുന്നത്.

    സഹനശക്തിയുടെ ആള്‍രൂപമായ ബാലസുധ

    സഹനശക്തിയുടെ ആള്‍രൂപമായ ബാലസുധ

    കുങ്കുമപ്പൂവിലെ ശാലിനിയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച ഷെല്ലിയുടെ പുതിയ പരമ്പരയാണ് സ്ത്രീപദം. മഴവില്‍ മനോരമയിലാണ് ഈ പരമ്പര. വീട്ടുകാരുടെ അവഗണനയും ഭര്‍ത്താവിന്റെ പീഡനവും സഹിച്ച് ജീവിക്കുന്ന ബാലസുധ സഹനശക്തിയുടെ പര്യായപദമാണെന്ന് ആരാധകര്‍ പറയുന്നു.

    ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അമ്പിളിദേവി

    ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അമ്പിളിദേവി

    സീരിയലിലും സിനിമയിലും തിളങ്ങി നിന്ന അമ്പിളി ദേവി വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്ത്രീപദത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പ്രീതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

    മെഡിസിന്‍ പഠനം കഴിഞ്ഞിട്ടും ഡോക്ടറാവാത്ത നന്ദിത

    മെഡിസിന്‍ പഠനം കഴിഞ്ഞിട്ടും ഡോക്ടറാവാത്ത നന്ദിത

    മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുന്ന പരമ്പരയായ ആത്മസഖിയിലെ പ്രധാന കഥാപാത്രമായ നന്ദിതയെ അവതരിപ്പിക്കുന്നത് അവന്തിക മോഹന്‍. മെഡിക്കല്‍ ബിരുദം കഴിഞ്ഞെങ്കിലും ഡോക്ടറായി പ്രാക്ടീസ് ചെയ്യാത്ത നന്ദിതയുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ് സീരിയല്‍ മുന്നേറുന്നത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരയാണിത്.

    താനാരാണെന്നറിയാതെ അനുപമ

    താനാരാണെന്നറിയാതെ അനുപമ

    കുതിരവട്ടം പപ്പുവിന്റെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് മാളവിക വെയ്ല്‍സ് അവതരിപ്പിക്കുന്നത്. മഴവില്‍ മനോരമയിലെ അമ്മുവിന്റെ അമ്മയെക്കുറിച്ചാണ് പറഞ്ഞുവന്നത്. ടൈറ്റില്‍ കഥാപാത്രമായ അമ്മുവിന്റെ അമ്മയാണോ, ചേച്ചിയാണോ അനുപമയെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് പോലും ഉറപ്പില്ല.

    ദു:ഖപുത്രിയുടെ രാത്രിമഴ

    ദു:ഖപുത്രിയുടെ രാത്രിമഴ

    സീരിയല്‍ പ്രേക്ഷകരുടെ ദു;ഖപുത്രിയായ ശ്രീകല പ്രധാന കഥാപാത്രമായെത്തുന്ന പരമ്പരയാണ് രാത്രിമഴ, ഫ്‌ളവേഴ്‌സ് ചാനലിലാണ് ഈ പരമ്പര പ്രേക്ഷേപണം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാമ് ശ്രീകല അഭിനയത്തില്‍ തിരിച്ചെത്തിയത്.

    ചന്ദനമഴയിലെ വര്‍ഷ

    ചന്ദനമഴയിലെ വര്‍ഷ

    ഏഷ്യാനെറ്റില്‍ പ്രേക്ഷേപണം ചെയ്യുന്ന ചന്ദനമഴയിലെ വില്ലത്തിയായ വര്‍ഷയെ അവതരിപ്പിക്കുന്നത് ശാലു കുര്യനാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കില്‍പ്പോലും മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

    English summary
    Top 10 heroines in Malayalam Television.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X