For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴ് അയ്യർ താലിയും ക്രിസ്ത്യൻ താലിയും അണിഞ്ഞു; ആദ്യ ഭാര്യ എവിടെ എന്ന് ചോദിക്കുന്നവരുണ്ട്, ടോഷും ചന്ദ്രയും

  |

  വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം സുജാത എന്ന സീരയലിലൂടെ വീണ്ടും അഭിനയത്തിലേക്ക് എത്തിയവരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലിലെ നായിക-നായകന്മാരായി മാറിയ താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒന്നിക്കാം എന്ന തീരുമാനത്തിലെത്തി. അങ്ങനെ കഴിഞ്ഞ വര്‍ഷം വലിയ ആഘോഷത്തോടെ തന്നെ താരവിവാഹം നടന്നു. പക്ഷേ ഇപ്പോഴും തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് അവസാനം ആയിട്ടില്ലെന്നാണ് താരങ്ങള്‍ പറയുന്നത്.

  വിവാഹം കഴിക്കാന്‍ വൈകിയത് കൊണ്ട് നേരത്തെ വിവാഹിതരാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴും ആ ചോദ്യങ്ങള്‍ക്ക് അവസാനമില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ടോഷും ചന്ദ്രയും പറയുന്നത്. ദൈവം നിശ്ചയിച്ചത് പോലെ തന്നെയാണ് തങ്ങളുടെ വിവാഹം നടന്നതെന്നും തുടങ്ങി എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

  ചന്ദ്ര വിവാഹം കഴിക്കാന്‍ വൈകി പോയോ എന്ന ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെയാണ്.. 'പ്രണയാഭ്യര്‍ഥനകളും വിവാഹാലോചനകളുമൊക്കെ തനിക്ക് വന്നിട്ടുണ്ടെന്നാണ് ചന്ദ്ര പറയുന്നത്. ചിലത് ഗൗരവ്വമായി ആലോചിച്ചിട്ടുമുണ്ട്. പക്ഷേ വര്‍ക്ക് ആയില്ല. വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ വൈകിയോ എന്ന് കുറേ പേര്‍ ചോദിക്കാറുണ്ട്. വിവാഹം കഴിക്കാന്‍ പ്രത്യേക പ്രായം എന്നൊന്നില്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍ രണ്ട് പേരും. ജീവിതത്തില്‍ എന്ത് എപ്പോള്‍ നടക്കണം എന്നത് ദൈവനിശ്ചയമാണ്. ആ സമയത്ത് നടക്കുമ്പോഴാണ് അത് അനുഗ്രഹമായി മാറുന്നത്. ടോഷേട്ടന്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ നല്ല സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ് തനിക്കെന്ന് ചന്ദ്ര പറയുന്നു.

  ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ സീരിയലില്‍ അഭിനയിക്കാന്‍ വന്നതെന്നാണ് ടോഷ് പറയുന്നത്. അത് വിവാഹത്തിലേക്ക് എത്താനുള്ള നിമിത്തം ആയിരുന്നു എന്ന് ഇപ്പോള്‍ തോന്നുകയാണ്. രണ്ട് മൂന്ന് വര്‍ഷമായി വീട്ടില്‍ വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. തിരക്ക് കൂട്ടണ്ട. സമയം ആകട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. ജീവിത പങ്കാളി നമുക്കൊപ്പം സഞ്ചരിക്കാന്‍ പറ്റുന്ന ആളായിരിക്കണമല്ലോ എന്ന് ടോഷിന്റെ അഭിപ്രായം.

  ഏഴാം മാസത്തില്‍ തന്നെ പ്രസവിച്ചു; കുഞ്ഞിന് ജന്മം കൊടുത്ത ദിവസത്തെ കുറിച്ച് പറഞ്ഞ് നടി മിയ ജോര്‍ജ്

  ടോഷും ചന്ദ്രയും രണ്ട് മതത്തില്‍ നിന്നുള്ളവര്‍ ആണെങ്കിലും വീട്ടുകാരുടെ പിന്തുണ വിവാഹത്തിനുണ്ടായിരുന്നു. ചന്ദ്ര തമിഴ് ബ്രാഹ്മിന്‍ ആണ്. ടോഷ് ക്രിസ്ത്യാനിയും. മതത്തിന്റെ പേരില്‍ ആളുകളെ വിലയിരുത്തുന്ന കുടുംബമല്ല രണ്ടാളുടെയും. അതാണ് ഞങ്ങളുടെ കരുത്ത്. കല്യാണത്തിന് 50 പേരെയേ ക്ഷണിക്കാന്‍ സാധിച്ചിട്ടുള്ളു. എങ്കിലും രണ്ട് മതത്തിന്റെയും ആചാരപ്രകാരമാണ് വിവാഹിതരായത്. തമിഴ് അയ്യര്‍ താലിയും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ താലിയും അണിയിച്ചു. ടോഷേട്ടന്‍ മന്ത്രകോടി അണിയിച്ചു. ഞങ്ങളുടെ ആചാരപ്രകാരം മിഞ്ചി അണിയിച്ചു. അങ്ങനെയാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ നടത്തിയത് എന്നും ചന്ദ്ര വ്യക്തമാക്കി.

  ചുണ്ടിന്റെ സൈസ് എത്രയാണ്? ശ്രുതി ഹാസനോടുള്ള ആരാധകന്റെ ചോദ്യം, അതിനും സൈസ് ഉണ്ടോന്ന് ചോദിച്ച് നടി

  Recommended Video

  നടി ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

  അതേ സമയം കാലങ്ങളായി തന്റെ പേരില്‍ വരാറുള്ള ഗോസിപ്പുകളെ കുറിച്ചും ചന്ദ്ര സൂചിപ്പിച്ചിരുന്നു. 'ചന്ദ്ര വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു. ഡിവോഴ്‌സ് കഴിഞ്ഞു'. എന്നൊക്കെയുള്ള നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ വീണ്ടും ഇത്തരം കഥകള്‍ തലപൊക്കി. പക്ഷേ ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്നാണ് ചന്ദ്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലിന്റെ താഴെ വരുന്ന കമന്റുകളിലും ഇതൊക്കെയാണെന്ന് ടോഷും പറഞ്ഞു. ചേട്ടാ ആദ്യ ഭാര്യ എവിടെ എന്നൊക്കെയാണ് ചോദ്യം. ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണ് ഇതെന്ന് എത്ര പറഞ്ഞാലും നെഗറ്റീവ് പറയുന്നവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ ആവില്ലെന്നും ടോഷ് പറയുന്നു.

  എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാതെ ആകര്‍ഷണം തോന്നുന്നു, എന്തായാലും തിരിച്ച് വരും, കാമുകിയോട് ജാസ്മിന്‍

  English summary
  Tosh- Chandra Lakshman Opens Up About Their Marriage And The Question's They Facing In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X