For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂജാ മുറിയില്‍ ഗണപതിയും ജീസസുമുണ്ട്; വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചന്ദ്രയും ടോഷും

  |

  സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണനും. ഇരുവരും ഈയ്യടുത്തായിരുന്നു വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലുമെല്ലാം ഏറെ ചര്‍ച്ചയായി മാറിയതായിരുന്നു ടോഷിന്റേയും ചന്ദ്രയുടേയും വിവാഹം. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവുമായിരുന്നു വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് ടോഷും ചന്ദ്രയും മനസ് തുറന്നിരിക്കുകയാണ്. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

  'വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രം', നടൻ ഫർഹാൻ അക്തറിന്റെ ഭാര്യ ​ഗർഭിണി?; വൈറലായി ചിത്രങ്ങൾ!

  ''എനിക്ക് കാര്യമായ മറ്റമൊന്നും തോന്നുന്നില്ല. ചിലപ്പോഴൊക്കെ ഞാന്‍ സ്വയം നീ കല്യാണം കഴിച്ചിട്ട് കുറച്ച് മാസങ്ങളായി എന്ന് ഓര്‍മ്മപ്പെടുത്താറുണ്ട്. ജീവിതം കൂടുതല്‍ രസകരമായി മാറിയിരിക്കുകയാണ്. ഏകമകള്‍ ആയതിനാല്‍ ഒരിക്കും ഒന്നും പങ്കുവെക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ എല്ലാം പങ്കുവെക്കാന്‍ ഒരാളുണ്ട് എന്റെ കൂടെ. അത് പുതിയ കാര്യമാണ്. അതേസമയം എന്റെ ജീവിതത്തിലെ പല ഒഴിഞ്ഞ ഇടങ്ങളും ടോഷ് ഫില്‍ ചെയ്യുന്നുണ്ട്. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, ഉപദേഷ്ടാവ്, അങ്ങനെയെല്ലാം'' എന്നായിരുന്നു ചന്ദ്ര പറഞ്ഞത്.

  അതേസമയം തനിക്കും വിവാഹ ശേഷം ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും തോന്നുന്നില്ലെന്നാണ് ടോഷ് പറയുന്നത്. '' ഞാന്‍ കുറച്ച് മടിയുള്ളയാളാണ്. എന്ത് ചെയ്യാനും ആരെങ്കിലും ഒരാള്‍ പുഷ് ചെയ്യണം. ചന്തുവാണ് ഇപ്പോല്‍ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്റെ പരിധികളെ മുന്നോട്ട് കൊണ്ടു പോകാന്‍ അവള്‍ സഹായിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ളൊരാളുടെ സാന്നിധ്യം ഞാന്‍ ആസ്വദിക്കുന്നുണ്ട്. പിന്നെ, എന്റെ കുടുംബം വലുതായി. മമ്മയ്ക്കും പപ്പയ്ക്കും പുറമെ എനിക്ക് ഇപ്പോള്‍ അപ്പയും അമ്മയുമുണ്ട്'' എന്നായിരുന്നു ടോഷ് പറഞ്ഞത്.

  ''വിവാഹ ശേഷമുണ്ടായ ഏറ്റവും നല്ല കാര്യം ഞങ്ങള്‍ക്ക് ഒരുമിച്ച് ജോലിയ്ക്ക് പോകാന്‍ സാധിക്കുന്നുവെന്നതാണ്. അത് സത്യത്തില്‍ ഒരു അനുഗ്രഹമാണ്. സെറ്റില്‍ അവന്‍ തന്റെ ഏറ്റവും മികച്ചത് നല്‍കുന്നുണ്ടെന്ന് എനിക്ക് ഉറപ്പു വരുത്താം. രംഗം നന്നാക്കാനായി എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവനും സാധിക്കുന്നു. എത്ര ദമ്പതികള്‍ക്ക് ഈ ഭാഗ്യം ലഭിക്കുന്നുണ്ടെന്ന് അറിയില്ല'' എന്നാണ് ചന്ദ്ര പറയുന്നത്. തങ്ങളുടെ വിവാഹത്തിന് രണ്ടു പേരുടേയും കുടുംബങ്ങള്‍ വലിയ പിന്തുണയായിരുന്നു നല്‍കിയതെന്നും ടോഷും ചന്ദ്രയും ഓര്‍ക്കുന്നു.

  ''വിവാഹം കഴിക്കുന്നതിന് ഞങ്ങള്‍ക്ക് വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. ഞങ്ങള്‍ രണ്ട പേരും രണ്ട് സംസ്‌കാരങ്ങളില്‍ ജീവിച്ചവരാണ്, രണ്ട് മതമാണ്. അങ്ങനെയായിരുന്നുവെങ്കിലും. പക്ഷെ ഞങ്ങളുടെ രണ്ടു പേരുടേയും കുടുംബങ്ങള്‍ വിശാലമായി ചിന്തിക്കുന്നവരായിരുന്നു. അവര്‍ ഞങ്ങളുടെ സ്‌നേഹത്തെ അംഗീകരിച്ചു. വ്യത്യാസങ്ങളെ ബഹുമാനിക്കുകായണെങ്കില്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നാണ് തോന്നുന്നത്. ഞങ്ങളുടെ വിവാഹം പോലെ തന്നെ, ഞങ്ങളുടെ പൂജ മുറിയും ഞങ്ങളുടെ ജീവിതം എങ്ങനെയാണ് ഞങ്ങളൊരുക്കിയിരിക്കുന്നത് എന്നതിന്റെ തെളിവാണ്. പൂജാ മുറിയില്‍ ഗണപതിയും ജീസസുമുണ്ട്. രണ്ടു പേരുടേയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നു. കാലപ്പഴക്കം ചെന്ന ചിന്തകളെ മറി കടന്ന് വ്യത്യാസങ്ങളെ മറന്ന് സ്‌നേഹത്തിന് പ്രധാന്യം നല്‍കേണ്ട സമയമാണിത്'' എന്നും താരദമ്പതികള്‍ പറയുന്നു.

  Recommended Video

  Santhosh Varkey Exclusive Interview | FilmiBeat Malayalam

  നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ആരാധകരുടെ മനസില്‍ ഇടം നേടിയ താരങ്ങളാണ് ചന്ദ്രയും ടോഷും. നിലവില്‍ സ്വന്തം സുജാത എന്ന പരമ്പരയിലാണ് ടോഷും ചന്ദ്രയും അഭിനയിക്കുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുജാതയെയാണ് ചന്ദ്ര അവതരിപ്പിക്കുന്നത്. ആദം ജോണ്‍ എന്ന വക്കീലിനെയാണ് ടോഷ് അവതരിപ്പിക്കുന്നത്. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇരുവർക്കും സിനിമ-സീരിയല്‍ രംഗത്തെ നിരവധി താരങ്ങളെത്തിയിരുന്നു.

  Read more about: chandra lakshman
  English summary
  Tosh Christy and Chandra Lakshman Opens Up The Best Thing Happened In Their Life After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X