For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നു; ആദ്യ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷത്തെ കുറിച്ചും സൂര്യയും ഇഷാനും

  |

  ട്രാന്‍സ് ദമ്പതിമാരായ സൂര്യയും ഇഷാനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ടെലിവിഷന്‍ ഷോ കളിലൂടെ ശ്രദ്ധേയായ സൂര്യയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രണ്ടാളും ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. ആദ്യം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തില്‍ ചില മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിനെ കുറിച്ചുമാണ് താരങ്ങളിപ്പോള്‍ തുറന്ന് സംസാരിക്കുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൂര്യയും ഇഷാനും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ഒരു ധൈര്യത്തോടെ എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് എന്നോട് പറയുന്ന ആദ്യത്തെ വ്യക്തി ഇക്ക ആയിരുന്നു. അവിടെ ഒരു തീരുമാനം എടുക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതിനു മുന്‍പ് ഒത്തിരി പേര്‍ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി. പതിയെ സൗഹൃദം കൂടി ഇഷ്ടം പറഞ്ഞതാണ്.

  പ്രൊപ്പോസല്‍ ഒന്നും പറഞ്ഞില്ല. പേപ്പറില്‍ ഐ ലവ് യൂ എന്ന് എഴുതി വെക്കുകയാണ് ചെയ്തത്. കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും പരസ്പരം പ്രധാന്യമുള്ളതായി തോന്നി. പിന്നീട് വിവാഹത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ അറിയുന്ന ആളുകളെല്ലാം എന്നെ എതിര്‍ത്തു. ട്രാന്‍സ് മെന്‍ ആയിട്ടുള്ള ആളല്ലേ, എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. പക്ഷേ ഈ ആണുങ്ങളെല്ലാം എന്നോട് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് എനിക്കല്ലേ അറിയാവുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു.

  ഒത്തിരി പേര്‍ കളിയാക്കിയിട്ടുണ്ട്. കാണാം ഒരു മാസത്തേക്ക് അല്ലേ ഇവറ്റുകളുടെ കല്യാണമൊക്കെ ഉണ്ടാവുകയുള്ളു എന്നൊക്കെ പറഞ്ഞവരുണ്ട്. അവരുടെ മുന്നിലാണ് മാട്രിമോണിയല്‍ കോളങ്ങളില്‍ ട്രാന്‍സിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങള്‍ക്കൊരു ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചത്. തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു. വോട്ടര്‍ ആയതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ താരം പറഞ്ഞു. എല്ലാ കാര്യങ്ങളിലും എന്റെ പിന്തുണ സൂര്യയ്ക്ക് ഉണ്ടെന്ന് ഇഷാന്‍ പറയുന്നു.


  പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ എങ്ങനെയെന്ന് ചോദിച്ചിട്ടുണ്ട്. ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെ പോലെ ജീവിച്ചാല്‍ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ശരിക്കും പറഞ്ഞാല്‍ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. ''നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച് അത് ഒരുപാട് സന്തോഷമാണ് നല്‍കിയത്.

  തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ആയിരുന്നു, അടുത്ത സുഹൃത്തും, വെളിപ്പെടുത്തി അർജുൻ കപൂർ

  കാരണം സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഓരോ ആളുകളെയും കൊണ്ട് ഞങ്ങള്‍ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാന്‍ ആകും. നോര്‍മല്‍ എന്ന് ചിന്തിക്കുന്ന ദമ്പതികള്‍ ഒക്കെയും ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. ഇക്കയെ പോലെയുള്ള ഒരാളെ അല്ലെങ്കില്‍ ഇക്കായെ തന്നെ കിട്ടിയാല്‍ എന്ന് ചിന്തിക്കുന്ന തരമുള്ള മെസേജുകള്‍ വരെ എനിക്ക് കിട്ടാറുണ്ട്.

  രാജുവിൻ്റെ ചലച്ചിത്ര യാത്ര വിജയിച്ച ബുദ്ധിമാനായ, ഒരു സിനിമാക്കാരന്റെ യാത്രയാണ്; ആശംസയുമായി ഷാജി കൈലാസ്

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: actor
  English summary
  Trans Couple Surya And Ishaan Opens Up Their Upcoming Happiness In Life, Latest chat Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X