For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയോടുള്ള പ്രണയം പറയാന്‍ പറ്റാതെ പോയി; എല്‍കെജി യിലെ പ്രണയത്തെ കുറിച്ചും മീനാക്ഷി പറയുന്നു

  |

  റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മീനാക്ഷി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉടന്‍പണം എന്ന പരിപാടിയുടെ അവതാരക കൂടിയാണ് മീനാക്ഷി. ഡെയിന്‍ ഡേവീസിനൊപ്പം ചേര്‍ന്നുള്ള മീനുവിന്റെ ഡയലോഗുകളും മറ്റ് കാര്യങ്ങളുമൊക്കെ സോഷ്യല്‍മീഡിയ ആഘോഷമാക്കാറുണ്ട്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഒരു അഭിമുഖത്തില്‍ എല്‍കെജിയില്‍ പഠിക്കുമ്പോള്‍ മുതല്‍ തനിക്ക് പ്രണയമുണ്ടായിരുന്നു എന്ന് മീനാക്ഷി പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേമുണ്ടായിരുന്നതെല്ലാം തല്ലും വഴുക്കുമായിരുന്നു എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്. ഒപ്പം അവതാരകയായ വീണയുടെ സംഭവബഹുലമായ ചോദ്യങ്ങളും കൂടി ആയതോടെ വീഡിയോ വീണ്ടും വൈറലായി.

  പ്രണയത്തെ കുറിച്ചായിരുന്നു വീണയും മീനാക്ഷിയും സംസാരിച്ചത്. 'എല്‍കെജിയില്‍ പഠിക്കുമ്പോള്‍ അഖില്‍ രവിയുമായുള്ള പ്രണയത്തിന് ശേഷം എനിക്ക് തല്ലൊഴിഞ്ഞിട്ടുള്ള പ്രണയം ഇല്ലായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്. അഖില്‍ രവിയൊന്നും പ്രണയമായിരുന്നില്ല. അന്നെനിക്ക് സുരേഷ് ഗോപി സാറിനോട് പ്രേമം തോന്നിയെങ്കിലും പറയാന്‍ പറ്റിയില്ല. അദ്ദേഹം മാസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത്. അഖില്‍ എങ്ങനെയാണ് മാസ് ആണോന്ന് അവതാരകയുടെ ചോദ്യത്തിന് അയ്യോ, അതൊരു പാവം പയ്യനാണെന്ന് നടി പറയുന്നു.

  ബംഗാളി കുടുംബത്തിലെ കുട്ടിയാണ് ഭാര്യ; ചേട്ടത്തിയുടെ അനിയത്തിയെ പ്രണയിച്ചതിനെ കുറിച്ച് പത്മകുമാര്‍

  അന്ന് എല്‍കെജി യില്‍ പഠിക്കുമ്പോള്‍ ഇതൊക്കെ ചിന്തിക്കാന്‍ സാധിക്കുമോന്നാണ് മീനാക്ഷി തിരിച്ച് ചോദിക്കുന്നത്. സുരേഷ് ഗോപിയെ പോലെ എന്ന് പറയാന്‍ കാരണം എന്റെ പൊട്ടബുദ്ധിയ്ക്ക് അവനെ കണ്ടപ്പോള്‍ ഒരേ മുഖഛായ തോന്നിയിരുന്നു. പരന്ന മുഖമായിരുന്നു. ഇപ്പോള്‍ ആരോ അവന്റെ ഫോട്ടോ അയച്ച് തന്നിട്ട്, ഇതാണോ നിന്റെ സുരേഷ് ഗോപി എന്ന് ചോദിക്കും. തല്ലരുതെന്ന് പറഞ്ഞാണ് അവരില്‍ നിന്നും രക്ഷപ്പെട്ടത്.

  ബിഗ് ബോസിൽ നിന്നും കോടികൾ കിട്ടിയില്ല; പ്രതിഫലം എത്രയായിരുന്നു എന്ന് പറഞ്ഞ് കിടിലം ഫിറോസ്

  എല്‍കെജിയില്‍ പഠിക്കുമ്പോള്‍ മീനാക്ഷിയ്ക്ക് ആദ്യമായി പ്രണയം തോന്നിയ ആളായിരുന്നു അഖില്‍ രവി. അപ്പോള്‍ തന്നെ വീട്ടില്‍ പോയി പറഞ്ഞു. 'അമ്മേ എനിക്ക് അഖില്‍ രവിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അമ്മ അത് സന്തോഷമായി നാട്ടുകാരോടൊക്കെ പറഞ്ഞു. അങ്ങനെ അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്നത് വരെ ബന്ധുക്കള്‍ ആ പേര് പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നു. പക്ഷേ പുള്ളിക്കാരന്‍ എന്നും ഗോപി കുറി ഒക്കെ തൊട്ടാണ് വരാറുള്ളത്. അതാണ് തെങ്കാശിപ്പട്ടണത്തിലേ സുരേഷ് ഗോപിയെ പോലെ തോന്നിയതെന്ന് മീനു പറയുന്നു.

  സൗന്ദര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക; കരീന താല്‍പര്യപ്പെട്ടത് വാടക ഗര്‍ഭധാരണത്തിന്, മാറിയത് ഇതോടെ!

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  മാലിക്കിന്റെ ലൊക്കേഷനില്‍ ഭയങ്കര ധൈര്യശാലിയായിട്ടാണ് പോയത്. പക്ഷേ അവിടെ ചെന്ന് ഫഹദിനെ കണ്ടപ്പോഴെക്കും എന്റെ കൈയില്‍ നിന്നും പോയി. സെറ്റ് ഒക്കെ ഗംഭീരമായിരുന്നു. ഞങ്ങളോട് പറഞ്ഞ കഥ അവിടെ റിയലായി നടക്കുന്നത് പോലെ തോന്നും. ഫഹദിന്റെ മോളായിട്ടാണ് ഞാന്‍ അഭിനയിക്കേണ്ടത്. പക്ഷേ ഞാന്‍ മീനാക്ഷിയും ഫഹദ് ഫാസിലും അഭിനയിക്കുന്നത് പോലയൊയിരുന്നു. ആദ്യത്തെ രണ്ട് ദിവസം എന്റെ കൈയില്‍ നിന്ന് പോയ അവസ്ഥയിലായിരുന്നെങ്കിലും പിന്നീട് റെഡിയാവുകയായിരുന്നു എന്ന് മീനാക്ഷി പറയുന്നു.

  ഐശ്വര്യയും അനില്‍ അംബാനിയും പ്രണയത്തിലെന്ന് മാധ്യമങ്ങള്‍; സഹികെട്ട് താരസുന്ദരി പ്രതികരിച്ചപ്പോള്‍!

  English summary
  Udan Panam Fame Meenakshi Raveendran Opens Up About Her Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X