For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറുക്കുട്ടി എത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു! ഇപ്പോള്‍ ബാലുവച്ഛാ എന്ന് മാറ്റി വിളിക്കാന്‍ തുടങ്ങി!

  |

  പാറുക്കുട്ടി വന്നതോടെ ഉപ്പും മുളകിന്റെ പ്രേക്ഷകരുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ താരമെന്ന റെക്കോര്‍ഡും ഫാന്‍സ് അസോസിയേഷനുമൊക്കെ പാറുക്കുട്ടിക്ക് സ്വന്തമാണെന്നുള്ള അവകാശവാദവുമുണ്ട് ആരാധകര്‍ക്ക്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് ഉപ്പും മുളകും കാണുന്നതെന്ന് പറഞ്ഞവരും കുറവല്ല. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളാണ് അമേയ എന്ന പാറുക്കുട്ടി. കുഞ്ഞുപ്രായത്തില്‍ തന്നെ ഉപ്പും മുളകിനൊപ്പം ചേരുകയായിരുന്നു അമേയ.

  അടുത്തിടെയായിരുന്നു പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞനിയന്‍ എത്തിയത്. ലോക് ഡൗണിന് ശേഷം ഉപ്പും മുളകും ഷൂട്ടിംഗ് പുനരാരംഭിച്ചുവെങ്കിലും പാറുക്കുട്ടി എത്തിയിരുന്നില്ല. നിബന്ധനകള്‍ പാലിച്ചാണ് ചിത്രീകരണം നടത്തുന്നത്. പാറുക്കുട്ടി ഇനിയെപ്പോള്‍ വരുമെന്നാണ് എല്ലാവരും ഒരുപോലെ ചോദിക്കുന്നത്. കുട്ടന്‍പിള്ളയും മാധവന്‍ തമ്പിയും ബാലുവിന്റെ അമ്മയുമൊന്നുമൊന്നും ഷൂട്ടിംഗിനായി എത്തിയിട്ടില്ല. ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ബിജു സോപാനം ഇപ്പോള്‍. മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ബാലുവച്ഛായെന്ന് വിളിച്ചു

  ബാലുവച്ഛായെന്ന് വിളിച്ചു

  നീലുവും ബാലുവുമാണ് തന്റെ രക്ഷിതാക്കളെന്നാണ് പാറുക്കുട്ടി തുടക്കത്തില്‍ കരുതിയിരുന്നത്. നാലം മാസത്തിലാണ് അവള്‍ വന്നതെന്ന് ബാലു പറയുന്നു. യഥാര്‍ത്ഥ അച്ഛനും അമ്മയോടും അവള്‍ക്ക് ചെറിയ അകല്‍ച്ചയുണ്ട്. മാസത്തില്‍ 20 ദിവസം ഷൂട്ടുണ്ടെങ്കില്‍ അപ്പോഴെല്ലാം ഞങ്ങളുടെ കൂടെയാണ്. ബാക്കി പോയിട്ട് രണ്ടോ മുന്നോ ദിവസം നിന്ന് വീണ്ടും തിരിച്ചുവരും. അതോണ്ടാണ്. ഇപ്പോ ഏകദേശം തിരിച്ചറിയാം, ഞാന്‍ ഇടയ്ക്ക് വീഡിയോ കോള്‍ വിളിച്ചപ്പോള്‍ ബാലുവച്ഛാ എന്നാണ് വിളിച്ചത്. അല്ലെങ്കില്‍ അച്ഛായെന്ന് വിളിച്ചേനെ.

  ഞെട്ടിച്ചിട്ടുണ്ട്

  ഞെട്ടിച്ചിട്ടുണ്ട്

  ഇനിയുള്ള പാടെന്താണെന്ന് വെച്ചാല്‍ എല്ലാം തിരിച്ചറിയുന്നത് കൊണ്ട് ഇനിയെങ്ങനെയാണ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്നോര്‍ത്ത് പേടിയുണ്ട്. മുന്‍പ് അറിയാത്തത് കൊണ്ട് എന്ത് വേണേലും ചെയ്യുമായിരുന്നു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പലപ്പോഴും നമ്മളെ ഞെട്ടിച്ചുണ്ട്. നമ്മള്‍ പറയുന്നതിനും അപ്പുറത്ത് ചെയ്തിട്ടുണ്ട്. ക്ലൈമാക്‌സിലൊക്കെ ഞെട്ടിച്ചിട്ടുണ്ട്. ഉപ്പും മുളകിലെ പാറുക്കുട്ടിക്ക് ആരാധകരേറെയാണ്.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
   നീലുവും ബാലുവും

  നീലുവും ബാലുവും

  മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും ബാലു-നീലു ജോഡികള്‍ ഒരുമിച്ചെത്തിയിരുന്നു. ഞാനും നിഷയും കൂടി ഒരു സിനിമ ചെയ്തിരുന്നു. ലൈക്ക എന്ന് പറഞ്ഞ്. എല്ലാം കഴിഞ്ഞതായിരുന്നു. അതിനിടയിലാണ് ഇങ്ങനെയായത്. നിഷ കപ്പേളയിലും അഭിനയിച്ചിരുന്നു. മുഖ്യമന്ത്രി ഉപ്പും മുളകിനെ അഭിനന്ദിച്ചിരുന്നു. വെള്ളപ്പൊക്കത്തെക്കുറിച്ച് ചെയ്ത എപ്പിസോഡായിരുന്നു. ജനങ്ങളുടെ ഇടയില്‍ ചെറിയ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നുള്ളതില്‍ സന്തോഷം.

  കുടുംബത്തിലുള്ളൊരാള്‍

  കുടുംബത്തിലുള്ളൊരാള്‍

  ഉപ്പും മുളകിലെ ബാലുവിനെപ്പോലയുള്ളൊരാള്‍ എല്ലാ കുടുംബത്തിലുമുണ്ടാവും. എല്ലാവരിലും ചില സമയത്ത് ഒരു ബാലുവുമുണ്ട്. കുടുംബത്തോട് സ്‌നേഹമുള്ള, കഷ്ടപ്പെടുന്ന, മടിയനായ ബാലു. അതാണ് എല്ലാവര്‍ക്കും ഇഷ്ടം. സ്‌നേഹത്തില്‍ നിന്നാണ് വഴക്കും അടിയുമൊക്കെ ഉണ്ടാവുന്നത്. കൊള്ളാമല്ലോ, അടിപൊളി എന്ന് പറയുമെങ്കിലും ചെയ്യാന്‍ കഷ്ടപ്പാടാണ്. 20 മിനിറ്റേ പ്രേക്ഷകര്‍ കാണുന്നുള്ളൂവെങ്കിലും ഒരുദിവസത്തെ അധ്വാനമാണ്.

  ഒരുദിവസം മുഴുവന്‍

  ഒരുദിവസം മുഴുവന്‍

  നിങ്ങള്‍ക്ക് ഇത്ര പണിയെന്തോന്ന്, 20 മിനിറ്റ് അഭിനയിച്ചാല്‍പ്പോരേയെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അങ്ങനെയങ്കില്‍ സിനിമ രണ്ടര മണിക്കൂറല്ലേയുള്ളൂ. എല്ലാരോടും രണ്ടര മണിക്കൂര്‍ അഭിനയിക്കാന്‍ പറഞ്ഞാപ്പോരേ, എന്തിനാണ് ഒരു വര്‍ഷമെടുക്കുന്നതെന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്. അത്തരത്തിലുള്ള ആള്‍ക്കാരുമുണ്ട്. ഒരുദിവസം മൊത്തം ഇതിന് പുറകെ നടക്കണം. എല്ലാം ബൈഹാര്‍ട്ടാക്കണം, പ്രോംപ്റ്റിങ്ങൊന്നുമില്ല. 10-12 സീനൊക്കെയായിരിക്കും ഒരു എപ്പിസോഡില്‍. സീരിയലിലൊക്കെ പ്രോംപ്റ്റിങ് ഉണ്ടാവാറുണ്ട്. എന്ത് ചെയ്യുകയാണെങ്കിലും നമ്മള്‍ എന്‍ജോയ് ചെയ്ത് ചെയ്യണം. അല്ലെങ്കില്‍ പൊളിയും.

  ഗോസിപ്പുകളെക്കുറിച്ച്

  ഗോസിപ്പുകളെക്കുറിച്ച്

  ഗോസിപ്പുകളെക്കുറിച്ച്അത് കേള്‍ക്കും. വിടെ നിന്ന് അപ്പുറത്ത് നോക്കിയാലും കേള്‍ക്കും. അത് കൂടെയുള്ളതാണ്. നാടകത്തിലുള്ളപ്പോഴും അതുണ്ടാവാം. ഒരുമിച്ച് 4 നാടകം ചെയ്താലും അതുണ്ടാവാവും. അങ്ങനെ പറയണം. അപ്പോള്‍ കൂടുതല്‍ പോപ്പുരാലിറ്റി കിട്ടും. പാറുക്കുട്ടിക്ക് ഇപ്പോള്‍ വരാനാവാത്ത സാഹചര്യമാണ്. പ്രേക്ഷകര്‍ കൂടുതല്‍ അവള്‍ക്കാണ്. പാറുക്കുട്ടി വരാത്തത് കൊണ്ട് കുറേ പേര്‍ പരാതി പറഞ്ഞിരുന്നു. ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ പറ്റില്ല.

   5 പേരെ വെച്ചുള്ള പോരാട്ടം

  5 പേരെ വെച്ചുള്ള പോരാട്ടം

  അത് പോലെ തന്നെ വയസ്സായ ആള്‍ക്കാരും. കുട്ടന്‍പിള്ള, എന്‍രെ അച്ഛന്‍, അമ്മ. ഈ പ്രശ്‌നം കൊണ്ടാണ് അവരും വരാത്തത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാണിക്കണം. പിന്നെ സംഘടനയില്‍ നിന്നും കത്ത് വേണം. അവര്‍ വരണം. ഞങ്ങള്‍ ഈ 5 പേര്‍ കളിച്ച് മടുത്തു. ലോക് ഡൗണിന് ശേഷം വന്നതെല്ലാം 5 പേര് വെച്ചുള്ള പോരാട്ടമാണെന്നും ബാലു പറയുന്നു. അവരുടെ തിരിച്ചുവരവിനായി പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

  വീഡിയോ കാണാം

  English summary
  Uppum Mukalum fame Biju Sopanam about Parukutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X