For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്, ഉറങ്ങിയിട്ട് രണ്ട് ദിവസം: നിഷ സാരംഗ്

  |

  മലയാളികളുടെ പ്രിയങ്കരിയാണ് ജൂഹി റുസ്തഗി. ജൂഹി എന്ന പേരിനേക്കാള്‍ ലച്ചു എന്ന പേരിലാണ് താരത്തെ മലയാളികള്‍ അറിയുന്നത്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെ മലയാളികളുടെ മനസില്‍ കടന്നു കൂടുകയായിരുന്നു ജൂഹി. ആരാധകരുടെ പ്രിയങ്കരിയായ ലച്ചു ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഭാഗ്യലക്ഷ്മി അപകടസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു.

  Actress Nisha Sarang About Juhi's mother

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയേയും ജൂഹിയേയും കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വനിത ഓണ്‍ലൈനിനോടായിരുന്നു നിഷയുടെ പ്രതികരണം. ജൂഹി സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍ രഘുവീര്‍ ശരണ്‍ റുസ്തഗി മരിക്കുന്നത്. അന്ന് മുതല്‍ ജൂഹിയുടേയും സഹോദരന്റെയും ജീവിതയും അമ്മയുടെ കരങ്ങളില്‍ പിടിച്ചു കൊണ്ടായിരുന്നു. പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത, സ്‌നേഹമുള്ള, മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്ന വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി എന്നാണ് നിഷ സാരംഗ് പറയുന്നത്.

  നിഷാമ്മേ എന്നായിരുന്നു ജൂഹിയുടെ അമ്മ തന്നെ വിളിച്ചിരുന്നതെന്ന് നിഷ സാരംഗ് ഓര്‍ക്കുന്നു. ഉപ്പും മുളകും ലൊക്കേഷനില്‍ എപ്പോഴും ഉണ്ടാകും. മകനെക്കുറിച്ച് എപ്പോഴും പറയും. അവന്‍ പഠിച്ച് ഒരു ജോലി നേടുന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നം എന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിഷ ഓര്‍ക്കുന്നു. അപ്രതീക്ഷിതമായിരുന്നു മരണമെന്നും കേട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കണ്ടതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

  മരിക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു താന്‍ ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടതെന്ന് നിഷ പറയുന്നു. ഒരു ചാനല്‍ പരിപാടിയുടെ ഷൂട്ടിന് ജൂഹിയും ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും വിശേഷങ്ങള്‍ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുവെന്നും നിഷ പറയുന്നു. അതേസമയം താന്‍ ഉറങ്ങിയിട്ട് രണ്ട് ദിവസമായെന്നും ഇന്നലേയും മിനഞ്ഞാനുമൊന്നും തനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ലെന്നും കണ്ണടയ്ക്കുമ്പോള്‍ ആ രംഗങ്ങളാണ് മനസിലെന്നും നിഷ പറയുന്നു. ഉപ്പും മുളകും ചെയ്തിരുന്ന കാലത്ത്, ഷൂട്ട് നടക്കുമ്പോള്‍ തന്റെ ഭാഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. അവസാനം കണ്ടപ്പോഴും തന്റെ ബാഗ് വാങ്ങി സൂക്ഷിച്ചുവെന്ന് നിഷ ഓര്‍ക്കുന്നു.

  നിഷാമ്മേ എന്ന വിളിയില്‍ നിറയെ സ്‌നേഹമായിരുന്നു. അതൊന്നും തന്റെ മനസില്‍ നിന്നും പോകുന്നില്ല. ഇപ്പോള്‍ പറയുമ്പോഴും തന്റെ ശരീരം വിറയ്ക്കുകയാണെന്നും തനിക്കിനി ആ വിളി കേള്‍ക്കാനാകില്ലല്ലോ എന്നും നിഷ പറയുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കാണാനായി ചെന്നപ്പോള്‍ ജൂഹി തന്നെ നോക്കിയ ഒരു നോട്ടമുണ്ടെന്നും തന്റെ നെഞ്ച് പിടഞ്ഞുപോയെന്നും നിഷ പറയുന്നു. എന്നേക്കാള്‍ ജൂഹിയ്ക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നുവെന്നും നിഷ വേദനയോടെ ഓര്‍ക്കുന്നുണ്ട്. തിരിച്ചുവന്നതിന് ശേഷവും താനതിന്റെ ഞെട്ടലിലായിരുന്നുവെന്ന് നിഷ പറയുന്നു.

  Also Read: പ്രതീക്ഷയ്ക്ക് വകയുണ്ടോ? സംശയങ്ങള്‍ ഉയര്‍ത്തി സമാന്തയുടെ പുതിയ പോസ്റ്റ്, തല ചൊറിഞ്ഞ് ആരാധകരും

  മിനിസ്‌ക്രീനിലെ ഏറ്റവും ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രത്തിലൂടെ ജൂഹി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അമ്മ ഭാഗ്യലക്ഷ്മിയ്ക്കൊപ്പമാണ് ജൂഹി സെറ്റിലേക്ക് വന്നിരുന്നത്. മകളുടെ കൂടെ വന്ന് ഒരിക്കല്‍ പരമ്പരയില്‍ ചെറിയൊരു റോള് ചെയ്യാനും ഭാഗ്യലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. പരമ്പര ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോഴാണ് നടി അതില്‍ നിന്നും പിന്മാറുന്നത്.

  കഴിഞ്ഞ ഒന്നര വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഈയ്യടുത്ത് താരം വീണ്ടും ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമായി മാറിയിരുന്നു. താരത്തിന്റെ ജീവിതത്തിലെ ആ വിഷമഘട്ടത്തില്‍ ആരാധകരും ഏറെ സങ്കടത്തിലാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങളുമായി എത്തിയത്.

  English summary
  Uppum Mulakum Actress Nisha Sarang About Meeting Juhi And Her Late Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X