For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ ഒന്നിക്കുകയാണ്! ചക്കപ്പഴത്തിനൊപ്പം ഉപ്പും മുളകും; പ്രേക്ഷകരുടെ ഇഷ്ട കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ

  |

  മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴവും ഉപ്പും മുളകും. പുതുമകൾ ഏറെയുള്ള രണ്ടു ഹാസ്യ പാരമ്പരകൾക്കും വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ചുരുങ്ങിയ കാലം കൊണ്ട് ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രീതി നേടിയ പരമ്പരകകളിലെ താരങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

  ഉപ്പും മുളകിലെ ബാലുവും നീലുവും മുടിയനുമെല്ലാം എത്രമാത്രം പ്രിയപ്പെട്ടവരാണോ പ്ലാവിലത്തറവാട്ടിലെ ഓരോ അംഗങ്ങളും. രണ്ടു പരമ്പരകളും ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടെലിവിഷൻ പരമ്പരകളുടെ മുഖച്ഛായ തന്നെ മാറ്റിയ ഈ പരമ്പരകളെ പ്രേക്ഷകർ എത്രമാത്രം നെഞ്ചോട് ചേർത്തിരിക്കുന്നു എന്നതിന് തെളിവാണ് രണ്ടാം വരവിൽ ഇവർക്ക് ലഭിച്ച സ്വീകാര്യത.

  Also Read: 'എനിക്കീ ദേവിയെ തൊഴേണ്ട, അമ്പലത്തിൽ നിന്ന് ഇറങ്ങി'; അനുഭവം പങ്കുവെച്ച് വിധുബാല

  ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ രണ്ടു ഇഷ്ട പരമ്പരയിലെയും താരങ്ങൾ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിനായാണ് രണ്ടു കുടുംബങ്ങളും ഒന്നിച്ചത്. പ്രക്ഷേകരുടെ ഈ ഇഷ്ടകുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നതിന്റെയും ഓണക്കളികളിൽ ഏറ്റുമുട്ടുന്നതിന്റെയും പ്രൊമോ വീഡിയോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വൈറലായത്.

  രണ്ടു പരമ്പരകളിലെയും താരങ്ങളായ നിഷ സാരംഗ്, ബിജു സോപാനം, ജൂഹി, ബേബി അമേയ, മുഹമ്മദ് റഫീഖ്, സബിറ്റ ജോർജ്, അമൽ രാജ്‌ദേവ് എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. താരങ്ങളെ സെറ്റ് സാരിയും മുണ്ടും ഷർട്ടുമൊക്കെ ധരിച്ചാണ് ചിത്രത്തിൽ കാണാനാവുന്നത്. അവിട്ടം ദിനത്തിലാണ് ഇവർ ഒന്നിച്ചെത്തുന്ന പരിപാടി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത്. ചിത്രവും പ്രൊമോയും പുറത്തു വന്നതോടെ ആവേശത്തിലാണ് ആരാധകർ.

  Also Read: ബി​ഗ് ബോസിലെ ടാസ്ക്കുകളിൽ ജയിച്ചതിന് റോൺസൻ്റെ വീട്ടിലേക്ക് സമ്മാനപ്പെരുമഴ

  അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞ് മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.

  സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ്.പി ശ്രീകുമാറാണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമായ ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്.

  Also Read: ഗോപി സുന്ദറിന്റെ മുൻ ഭാര്യയുടേയും മകന്റേയും ചിത്രത്തിന് ലൈക്കടിച്ച് അമൃത, 'പ്രിയ സന്ദൂർ മമ്മി'യെന്ന് ആരാധകർ!

  മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്താണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

  പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജാണ്. ഉത്തമന്റെ സഹോദരി പൈങ്കിളി, സഹോദരൻ സുമേഷ്‌ എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയുമാണ് അവതരിപ്പിക്കുന്നത്.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  അതേസമയം, മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു, നീലു, ലച്ചു, മുടിയൻ, ശിവാനി, കേശു എന്നി കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരമ്പര കൂടിയാണ് ഉപ്പും മുളകും. ബിജു സോപാനം, നിഷ സാരംഗ്, അൻസാബിത്ത്, ശിവാനി, വിഷ്ണു, ജൂഹി റുസ്തഗി, അമേയ എന്നിവരാണ് പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നത്.

  2015 ലായിരുന്നു ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിയത്. 2016 ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരമാണ് ഉപ്പും മുളകിന് ലഭിച്ചത്. ഹാസ്യ നടനുള്ള പുരസ്കാരം ഈ പരമ്പരയിലെ കഥാപാത്രത്തിലൂടെ ബിജു സോപാനത്തെയും തേടി എത്തിയിരുന്നു.

  Read more about: onam
  English summary
  Uppum Mulakum and Chakkappazham serial actors gathered for flowers tv Onam special programme photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X