For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകില്‍ നിന്നും ജൂഹി റുസ്തഗി പിന്‍മാറിയതിനെക്കുറിച്ച് ബിജു സോപാനം! ലച്ചുവിന്‍റെ ആഗ്രഹമാണ്!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി ഇപ്പോള്‍. വേറിട്ട അഭിനയ ശൈലിയും അവതരണവുമൊക്കെയായി ഈ പരമ്പര ജനഹൃദയത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളുമായാണ് ഉപ്പും മുളകും എത്താറുള്ളത്. അടുക്കളയില്‍ മാത്രമല്ല ടെലിവിഷനിലെ കൂടി അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഉപ്പും മുളകും ഇപ്പോള്‍.

  ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും നീലുവായെത്തുന്ന നിഷ സാരംഗും സിനിമയിലും സജീവമാണ്. മുടിയനെന്ന വിഷ്ണുവായെത്തുന്നത് ഋഷിയാണ്. ബാലുവിന്റെ മൂത്ത മകളായെത്തിയത് ജൂഹി റുസ്തഗിയായിരുന്നു. ശിവാനി സക്രീനിലും ജീവിതത്തിലും ഒരേ പേരുകാരിയാണ്. കേശുവിനെ അവതരിപ്പിക്കുന്നത് അല്‍സാബിത്താണ്. കുഞ്ഞതിഥിയായ പാറുക്കുട്ടിയായെത്തുന്നത് അമേയയാണ്. മക്കളെക്കുറിച്ചും ഉപ്പും മുളകും ഷൂട്ടിംഗിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ വാചാലനായി ബാലു എത്തിയിരുന്നു. മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു സോപാനം മനസ്സുതുറന്നത്.

   കഴിവുള്ളവരാണ്

  കഴിവുള്ളവരാണ്

  വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് മക്കളായി അഭിനയിക്കുന്നവരെയെല്ലാം കണ്ടെത്തിയത്. എല്ലാവരും നല്ല കഴിവുള്ളവരാണെന്നും ബിജു സോപാനം പറയുന്നു. 5 മക്കളുടെ അച്ഛനായി അഭിനയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചപ്പോള്‍ പിന്നെന്താ പറ്റുമല്ലോയെന്നായിരുന്നു തന്റെ മറുപടി. പുതുമയാണ് ഉപ്പും മുളകിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു കാര്യം. നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  മുടി ഇല്ലാതെ മുടിയനോ?

  മുടി ഇല്ലാതെ മുടിയനോ?

  വിഷ്ണു ഡാന്‍സറാണ്, നന്നായിട്ട് പാടും. വെസ്റ്റേണ്‍ മ്യൂസിക്കാണ് അവന് ഏറെയിഷ്ടം. മുടി ഇല്ലെങ്കില്‍ തീര്‍ന്നു. ഇനി വെട്ടേണ്ടി വരും. സിനിമയിലൊക്കെ ചാന്‍സ് കിട്ടണമെങ്കില്‍ മുടി വെട്ടേണ്ടി വരും. എല്ലാ പടത്തിലും ഒരേ മുടിയായിട്ട് കാര്യമില്ലല്ലോ, ഇത് കഴിയുമ്പോ മുടിയൊക്കെ വെട്ടി അവന്‍ മാറുമായിരിക്കാം. ആള്‍ക്കാര്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല അവന്‍ മുടി വെട്ടുന്നത്.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
  ജൂഹിയുടെ പിന്‍മാറ്റം

  ജൂഹിയുടെ പിന്‍മാറ്റം

  ലച്ചുവിന്റെ വിവാഹം കഴിഞ്ഞതോടെയായിരുന്നു പരമ്പരയില്‍ നിന്നും ജൂഹിയും അപ്രത്യക്ഷയായത്. തന്റെ കഥാപാത്രമായ ലച്ചുവിന്റെ വിവാഹമാണെന്നും താന്‍ അഭിനയ മേഖലയില്‍ തുടരുമെന്നുമായിരുന്നു ജൂഹി പറഞ്ഞത്. നായിക നായകനുള്‍പ്പടെ വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഡെയ്ന്‍ ഡേവിഡായിരുന്നു സിദ്ധാര്‍ത്ഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പഠിക്കാന്‍ പോവുകയാണെന്നാണ് അവള്‍ പറഞ്ഞത്. അച്ഛാ, എനിക്ക് പഠിക്കാന്‍ പോണം എന്ന് പറഞ്ഞു. താന്‍ അതേക്കുറിച്ച് കൂടുതലൊന്നും ചോദിച്ചിരുന്നില്ലെന്ന് ബിജു സോപാനം പറയുന്നു. മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നുമറിയില്ല.

  നല്ലത് വരട്ടെ

  നല്ലത് വരട്ടെ

  കുടുംബമാണെങ്കിലും എല്ലാവരും വ്യക്തികളാണ്. ആരെങ്കിലും എവിടെയെങ്കിലും പോവുകയാണെന്ന് പറഞ്ഞാല്‍ എന്തിനാണെന്നോ എവിടെയാണെന്നോ കൂടുതലായി ചോദിക്കാറില്ല. പറയുന്നത് കേള്‍ക്കും, അത്രമാത്രം. വീട്ടിലായിരുന്നാലും അതാണ്. അവിടംവരെ എന്ന് പറഞ്ഞാല്‍ അത് കേള്‍ക്കും. അതേക്കുറിച്ച് ഒരുപാട് ചോദിച്ച് അറിയേണ്ട കാര്യമില്ല. എന്തായാലും നല്ലത് വരട്ടെ, കൂടെയുള്ളൊരാള് എവിടേക്ക് പോയാലും നല്ലത് വരട്ടെ എന്നാഗ്രഹിക്കുന്നയാളാണ്.

  ജീവിക്കുകയാണ്

  ജീവിക്കുകയാണ്

  അഭിനയിക്കുകയല്ല എല്ലാവരും ശരിക്കും ജീവിക്കുകയാണ്. അങ്ങനെയുള്ള നിര്‍ദേശമാണ് സംവിധായകനില്‍ നിന്നും ലഭിച്ചത്. പ്രത്യേകമായൊരു കാഴ്ചപ്പാട് നമുക്കുണ്ടായിരുന്നു. മുസ്തഫ, ശ്രീകുമാര്‍, കണ്ണന്‍ ഞങ്ങള്‍ നാല് പേരും പ്ലാന്‍ ചെയ്തത് അങ്ങനെയായിരുന്നു. അങ്ങനെയാണ് സമാനമായ ചിന്താഗതിയുള്ള ഉണ്ണിക്കൃഷ്ണന്‍ സാറിനെ കിട്ടിയത്. ക്യാമറ ഹൈഡ് ചെയ്ത് വെച്ചിട്ടാണോ ആര്‍ടിസ്റ്റിനെക്കൊണ്ട് അഭിനയിപ്പിക്കുന്നതെന്ന് ചോദിപ്പിക്കുന്നതിന് പിന്നില്‍ സംവിധായകന്റെ മിടുക്കാണ്.

  വീഡിയോ കാണാം

  English summary
  Uppum Mulakum Fame Biju Sopanam reveals about why Juhi Rustagi quits the serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X