For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ അപകടം നടന്നത് അങ്ങനെയാണ്; സീരിയലിലെ കല്യാണം എല്ലാവരും തെറ്റിദ്ധരിച്ചുവെന്ന് നടി ജൂഹി റുസ്തഗി

  |

  അമ്മയുടെ വേര്‍പാടുണ്ടാക്കിയ തീരാവേദനയില്‍ നിന്നും ഇനിയും മുക്തയായിട്ടില്ല ഉപ്പും മുളകിലൂടെയും ശ്രദ്ധേയായ നടി ജൂഹി റുസ്തഗി. സെപ്റ്റംബറിലായിരുന്നു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന താരമാതാവിന് അപകടം സംഭവിക്കുന്നത്. അമ്മയെ നഷ്ടപ്പെട്ടതറിഞ്ഞ് പൊട്ടിക്കരയുന്ന ജൂഹിയുടെ വീഡിയോ ആരാധകരെ വളരെയധികം വേദിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഉപ്പും മുളകും ടീം ഒരുമിക്കുന്ന എരിവും പുളിയും എന്ന സീരിയലില്‍ അഭിനയിക്കുകയാണ് നടി.

  ഇതിനിടെ ജൂഹിയും പ്രതിശ്രുത വരന്‍ റോവിനും തമ്മില്‍ വിവാഹം കഴിച്ചെന്നും അതല്ല ഇരുവരു വേര്‍പിരിഞ്ഞെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ കൂടെ നിന്നത് അദ്ദേഹമാണെന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ജൂഹി റുസ്തഗി ഇപ്പോള്‍ പറയുന്നത്. വിശദമായി വായിക്കാം...

  അമ്മയെ മിസ് ചെയ്യുന്നുവെന്ന് ജൂഹി റുസ്തഗി

  അമ്മയെ മിസ് ചെയ്യുന്നുവെന്ന് ജൂഹി റുസ്തഗി

  പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്. കുറച്ച് മുന്‍പ് എനിക്കൊരു ഷൂട്ടിങ് ഉണ്ടായിരുന്നു.

  അമ്മയ്ക്ക് അപകടം പറ്റിയതിനെ കുറിച്ച്

  അമ്മയ്ക്ക് അപകടം പറ്റിയതിനെ കുറിച്ച്

  അന്ന് കൊവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കം, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും. സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റന്നിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ജൂഹി പറയുന്നത്.

  സീരിയലിലെ കല്യാണം തെറ്റിദ്ധരിച്ചു

  സീരിയലിലെ കല്യാണം തെറ്റിദ്ധരിച്ചു

  ഉപ്പും മുളകിലയെും കല്യാണം സീരിയലിലെ ഒരു കല്യാണമാണെന്ന് പലര്‍ക്കും മനസിലായില്ല. ഹല്‍ദി, തലേദിവസത്തെ റിസപ്ഷന്‍, കല്യാണം എല്ലാം കൂടി രണ്ടാഴ് ഉണ്ടായിരുന്നു. ഇതോടെ സീരിയലിലെ കല്യാണം കണ്ടവരെല്ലാം എന്റെ യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ ഫേക്ക് ന്യൂസുകളും ട്രോളുകളുമൊക്കെ വന്നു. സോഷ്യല്‍ മീഡിയ ശരിക്കും എന്നെ കെട്ടിച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാതെ എന്റെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഭയ്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലൈവില്‍ വന്ന് പറഞ്ഞു. ഇതിനിടയില്‍ പഠനം മുടങ്ങുമെന്ന് കൂടി ഓര്‍ത്താണ് സീരിയലില്‍ നിന്നും പിന്മാറിയതെന്ന് ജൂഹി പറയുന്നു.

  Recommended Video

  ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam
  കാമുകനാണ് കൂടെ നിന്നതെന്ന് ജൂഹി റുസ്തഗി

  കാമുകനാണ് കൂടെ നിന്നതെന്ന് ജൂഹി റുസ്തഗി

  അതേ സമയം ഈ പ്രതിസന്ധികളിലെല്ലാം കൂടെ നിന്നത് റോവിന്‍ ആണെന്നാണ് നടി പറയുന്നത്. ഞാന്‍ പിടിച്ച് നിന്നത് ആ സപ്പോര്‍ട്ട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഒരു കവര്‍ സോംഗിന്റെ ഷൂട്ടിന് ഇടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുമായിട്ടും അദ്ദേഹം നല്ല സൗഹൃദമായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല. വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസേ ആയിട്ടുള്ളു. മൂന്ന് മാസം മുന്‍പുള്ള ജീവിതത്തിലൂടെ അല്ല ഇപ്പോള്‍ കടന്ന് പോകുന്നതെന്നും ജൂഹി വ്യക്തമാക്കുന്നു.

  Read more about: uppum mulakum juhi rustagi
  English summary
  Uppum Mulakum Fame Juhi Rustagi Opens Up About Her Marriage With Dr. Rovin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X