For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിലങ്ങ് വെച്ചുള്ള ചലഞ്ച്; ഈ ഡ്രസ് ചേഞ്ചും ബാത്ത് റൂം കമന്റ്‌സും ഒഴിവാക്കണമെന്ന് മുടിയന്‍

  |

  ഉപ്പും മുളകും പോലെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചലനം സൃഷ്ടിച്ച മറ്റൊരു പ്രോഗ്രാമില്ലെന്ന് വേണം പറയാന്‍. പരമ്പരയിലെ ഓരോ എപ്പിസോഡുകളും അതിലെ കഥാപാത്രങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗിയുടെ പിന്മാറ്റമാണ് ഉപ്പും മുളകും ആസ്വാദകരെ ഏറെ നിരാശയിലാക്കിയത്.

  പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓരോ താരങ്ങള്‍ക്കും ഫാന്‍സ് പേജുകളുണ്ട്. എല്ലവരോടുമുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളും വരാറുണ്ട്. എന്നാല്‍ അനിയത്തികുട്ടിയെ പോലെ കാണുന്ന ശിവാനിയെ കുറിച്ച് പറയുന്ന കമന്റുകള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മുടിയന്‍ എന്ന വിഷ്ണുവിനെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാര്‍.

  ഒരു അച്ഛന്റെയും അമ്മയുടെയും മക്കളായി അഞ്ച് പേരാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. തുടക്കം മുതല്‍ മുടിയന്‍, ലെച്ചു, കേശു, ശിവാനി എന്നിങ്ങനെ നാല് മക്കളാണെങ്കില്‍ ഇപ്പോള്‍ പാറുക്കുട്ടി കൂടി ഉണ്ട്. ഓണ്‍സ്‌ക്രീനില്‍ പ്രേക്ഷകര്‍ കാണുന്നത് പോലെയുള്ള സ്‌നേഹവും സൗഹൃദവും അതിനെക്കാളും പതിന്മടങ്ങ് കൂടുതലായി യഥാര്‍ഥ ജീവിതത്തിലുണ്ടെന്ന് താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപ്പും മുളകിലും മാത്രമല്ല പുറത്തും നര്‍ത്തകനായ ഋഷിയ്‌ക്കൊപ്പ കൂടി കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി ശിവാനിയും എത്താറുണ്ട്.

  ഇരുവരും ഒന്നിച്ച് യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വിടാറുള്ള ഡാന്‍സ് വീഡിയോസ് നിമിഷ നേരം കൊണ്ടാണ് ഹിറ്റാവുന്നത്. അടുത്തിടെ ജോക്കറിനെയും ഹാര്‍ലി ക്വീനിനെയും മറ്റുമൊക്കെ അവതരിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തി ഇരുവരും കൈയടി വാങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ചലഞ്ച് വീഡിയോസുമായിട്ടാണ് ശിവാനിയും മുടിയനും എത്തിയത്. ഇരുവരും പരസ്പരം ചലഞ്ച് കൊടുക്കുകയും അത് മനോഹരമായി ചെയ്യാറുമുണ്ട്. അത്തരത്തില്‍ പുതിയതായി ചലഞ്ചുമായി എത്തിയതാണ് താരങ്ങള്‍.

  വിലങ്ങ് വെച്ചിട്ടുള്ള ചലഞ്ചായിരുന്നു ഇത്തവണ. ഋഷിയുടെയും ശിവാനിയുടെയും ഒരോ കൈയിലായി വിലങ്ങ് അണിയിക്കും. ഒരു ദിവസം ഇരുവരും കൈയില്‍ ഇതും അണിഞ്ഞ് നടക്കണം. എന്ത് കാര്യത്തിനും ഒന്നിച്ച് പോവേണ്ട സാഹചര്യമായിരുന്നു. ഒന്നിച്ച് പല്ല് തേക്കുകയും യോഗ ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഇതോടെയാണ് നെഗറ്റീവ് കമന്റുകളുമയി ചിലരെത്തിയത്. പരമ്പരയില്‍ കാണുന്നത് പോലെയുള്ള സ്‌നേഹബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് വ്യക്തമാക്കുകയാണ് ഋഷിയിപ്പോള്‍.

  സംശയമെന്ന രീതിയില്‍ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവര്‍ക്കുള്ള മറുപടിയാണ് താരം നല്‍കിയത്. 'ഈ ഡ്രസ് ചേഞ്ചും ബാത്ത് റൂം കമന്റ്‌സും ഒഴിവാക്കണം. അത് എന്റെ കൊച്ചനുജത്തിയാണ്. ആര്‍ക്കാണെങ്കിലും ആ ലോജിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. വീഡിയോ ആസ്വദിക്കൂ എന്നാണ് ഋഷി നല്‍കിയ കമന്റ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മുടിയന്റെ കമന്റും ശ്രദ്ധേയമായിരിക്കുകയാണ്.

  English summary
  Uppum Mulakum Fame Rishi And Shivani Handcuff Challenge Invites Trolls, Mudiyan Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X