twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപമാനം താങ്ങാന്‍ വയ്യ, ഉപ്പും മുളകിലെയും മുടിയന്‍ ഒടുവില്‍ ഓട്ടോറിക്ഷ ഡ്രൈവറായി! ഇനിയാണ് ട്വിസ്റ്റ്

    |

    Recommended Video

    ഉപ്പും മുളകിൽ മുടിയൻ ഓട്ടോ ഡ്രൈവറായി എത്തുന്നു | filmibeat Malayalam

    ജനപ്രിയ പരമ്പരയായ ഉപ്പും മുളകും 600 ഓളം എപ്പിസോഡുകള്‍ പിന്നിട്ട് വിജയകരമായി മുന്നേറുകയാണ്. ബാലുവും നീലുവും മക്കളുമെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കി തന്നെ മുന്നേറുകയാണ്. കുടുംബത്തിലേക്ക് കുഞ്ഞുവാവ വന്നതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പരിപാടിയെ മുന്നോട്ട് നയിക്കുന്നത്.

    നീലുവിന് ജോലി പോവുന്നതിനാല്‍ കുഞ്ഞുവാവയെ നോക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം മുടിയനെ ആയിരുന്നു ഏല്‍പ്പിച്ചിരുന്നത്. അക്കാര്യം വളരെ മനോഹരമായി മുടിയന്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും ജോലിക്ക് പോവാത്തവനെന്ന പേര് മുടിയനെ അപമാനിച്ച് കൊണ്ടേ ഇരിക്കുകയാണ്.

    ഉപ്പും മുളകും

    ഉപ്പും മുളകും

    ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ഉപ്പും മുളകും വിജയഗാഥ തുടരുകയാണ്. അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് അതിനിടെ പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷം ഇനിയും അവസാനിച്ചിട്ടില്ല. കുഞ്ഞുവാവയെ സ്‌നേഹിക്കുന്ന സഹോദരങ്ങളുടെ വാത്സല്യവും മുടിയന്റെ ശിശു സംരക്ഷണവുമാണ് ഇപ്പോള്‍ ഉപ്പും മുളകിന്റെയും പ്രധാന ആകര്‍ഷണം.

    കുഞ്ഞുവാവയും മുടിയനും

    കുഞ്ഞുവാവയും മുടിയനും

    ബാലുവിനും നീലുവുനും ജോലിക്ക് പോവണം. ലച്ചു അങ്കണ്‍വാടിയില്‍ പോവുന്നു. കേശുവും ശിവയും സ്‌കൂളിലേക്കും പോവാന്‍ തുടങ്ങിയതോടെ കുഞ്ഞുവാവയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മുടിയന്‍ എന്ന വിഷ്ണുവിലേക്ക് എത്തിയിരുന്നു. ബിഎസ്‌സി തോറ്റ് വീട്ടില്‍ കൂത്തിയിരിക്കുന്ന വിഷ്ണുവിന് ആദ്യം ഒരു മടിയുണ്ടായിരുന്നെങ്കിലും അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വിഷ്ണുവിന് പിന്നീട് മനസിലായിരുന്നു.

    അപമാനം സഹിക്കാന്‍ വയ്യ

    അപമാനം സഹിക്കാന്‍ വയ്യ

    കുഞ്ഞിനെ നോക്കുന്നത് വലിയൊരു കാര്യമാണെങ്കിലും വിഷ്ണുവിന്റെ ചീത്തപ്പേര് മാറുന്നില്ല. കേശു, ലച്ചു, ശിവ എന്നിവരെല്ലാം ചേട്ടനെ കളിയാക്കാന്‍ കിട്ടുന്ന ഒരു അവസരവും കളയുന്നില്ല. തനിക്കൊരു രണ്ടായിരം രൂപ തരുമോ എന്ന് ലച്ചുവിനോട് ചോദിക്കേണ്ടി വന്ന മുടിയനോട് ചേട്ടന് നാണമില്ലേ എന്നോട് കാശ് ചോദിക്കാന്‍ എന്ന് പറഞ്ഞ് ലച്ചുവിന്റെ വക അപമാനം കിട്ടിയിരിക്കുകയാണ്. അത് മാത്രമല്ല അദ്ധ്വാനിക്കണം.. എന്നിട്ട് നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് ജീവിക്കണമെന്നുമായിരുന്നു ലച്ചുവിന്റെ വക ഉപേദേശം. ചേച്ചി ആരുടെ അടുത്താണ് അദ്ധ്വാനിക്കുന്ന കാര്യം പറയുന്നേ എന്ന് ചോദിച്ച് കേശുവിന്റെ വക മുടിയന് പുച്ഛവും കിട്ടി.

     പ്രശ്‌നം തീരുന്നില്ല..

    പ്രശ്‌നം തീരുന്നില്ല..

    ബിഎസ്‌സി എഴുതി എടുക്കാത്ത എനിക്ക് ആര് ജോലി തരാനാണ് എന്ന് തിരിച്ചറിയുന്ന മുടിയന് മുന്നില്‍ നിസ്സഹായതയാണുള്ളത്. ചേട്ടന് നാണമില്ലല്ലോ എന്നും തൊലിക്കട്ടി സമ്മതിക്കണമെന്ന ലച്ചുവിന്റെ വാക്കുകള്‍ വലിയൊരു സമ്മര്‍ദ്ദമാണ് മുടിയനെ ഏല്‍പ്പിച്ചിരിക്കുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ജീവിത വിജയം കണ്ടെത്തണമെന്ന ഉപേദേശം നല്‍കാന്‍ കേശുവും മറന്നില്ല. ഇത് മുടിയന് ഒരു തിരിച്ചറിവ് നല്‍കിയിരിക്കുകയാണ്. തുടര്‍ന്ന് ഒരു ഓട്ടോറിഷ ഡ്രൈവറായി ജീവിച്ച് എല്ലാവരെയും കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് വിഷ്ണു എന്ന മുടിയന്‍.

    English summary
    Uppum Mulakum Mudiyan becomes an auto driver
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X