For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കനകമെന്ന തമിഴത്തിയാക്കിയത് അദ്ദേഹമാണ്, ജയചന്ദ്രനെക്കുറിച്ച് ഉപ്പും മുളകും താരം രോഹിണി

  |

  മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ ഇതുവരെ സഹപ്രവർത്തകർക്ക് മാറിയിട്ടില്ല. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഫ്ലവേഴ്സ് ചാനലില്‍ ചീഫ് മേക്കപ്പ് ആര്‍ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോഴിത ജയചന്ദ്രനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നടി രോഹിണി രാഹുൽ. ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരമ്പരയിലെ കനകം എന്ന കഥാപാത്രത്തിലൂടെയാണ് രോഹിണി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. തന്നെ തമിഴ് ക്യാരക്ടറായ കനകമാക്കി മാറ്റിയത് ജയൻ ചേട്ടൻ ആയിരുന്നു എന്നാണ് നടി പറയുന്നത്.

  rohini rahul

  രോഹിണിയുടെ വാക്കുകൾ ഇങ്ങനെ...ജയന്‍ ചേട്ടന്‍ പോയെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രോഹിണി കുറിച്ചിട്ടുണ്ട്. ഉപ്പും മുളകും എന്ന സീരിയലിൽ വച്ചാണ് ജയൻ ചേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും.എന്നെ കനകം എന്ന തമിഴ് ക്യാരക്ടർ ആക്കിയത് ജയൻ ചേട്ടൻ ആണ്. കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം പലപ്പോഴായി ഞാൻ പറഞ്ഞിട്ടുള്ളതാണ്. പിന്നെ ആവാം, ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ എന്നുള്ള ഡയലോഗ്. ഇനി എന്നാണ്, ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല അദ്ദേഹത്തിൻറെ വിയോഗം, രോഹിണി ഫേസ്ബുക്കിൽ കുറിച്ചു. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  നടൻ കിഷോർ സത്യയും ജയചന്ദ്രനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയനുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടൻ വാചാലനായത്. തന്റെ സിനിമ അഭിനയ ജീവിതത്തിൽ പ്രർത്ഥനയോടെ നെറ്റിയിൽ ആദ്യമായി ചായം തേച്ചത് ജയചന്ദ്രൻ ആയിരുന്നു എന്നാണ് നടൻ കിഷോർ സത്യ കുറിച്ചത്. നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...

  കഴിഞ്ഞ കുറെ ദിവസങ്ങളായി ഓരോ ദിനവും വേദനിപ്പിക്കുന്ന മരണ വാർത്തകളാണ് തരുന്നത്. ആ പട്ടികയിൽ ഒന്ന് കൂടി.
  മേക്കപ്പ് മാൻ ജയചന്ദ്രൻ ചേട്ടൻ. സിനിമയുടെ വെള്ളിവെളിച്ചതിനു പിറകിൽ നിൽക്കുന്ന ഇവരെ പലരും അറിയുന്നു പോലുമില്ല. എന്റെ സിനിമ അഭിനയ ജീവിതത്തിൽ പ്രർത്ഥനയോടെ നെറ്റിയിൽ ആദ്യമായി ചായം തേച്ചത് ജയചന്ദ്രൻ ചേട്ടൻ ആയിരുന്നു. ചിത്രം. യൂത്ത് ഫെസ്റ്റിവൽ.
  വളരെ രസികനായിരുന്നു അദ്ദേഹം. എപ്പോഴും തമാശകൾ പറഞ്ഞ് നുറുങ്ങ് കഥകൾ പറഞ്ഞ്. പുഞ്ചിരി ഒഴിഞ്ഞ ഒരു മുഖം എന്റെ ഓർമയിൽ എങ്ങുമില്ല.
  "ചക്കരെ" എന്നുള്ള വിളികളും..തന്റെ വലിയ ശരീരത്തിന്റെ ബാധ്യതകൾ ഏതുമില്ലാതെ പ്രസരിപ്പോടെ നടന്നയാൾ.

  പിന്നീട് അദ്ദേഹം ഫ്ലവേഴ്സ് ടീവി യിൽ മുഖ്യ മേക്കപ്പ് അപ്പ് മാൻ ആയി ജോലിയിൽ പ്രവേശിച്ച കാര്യം അറിഞ്ഞു.ഇന്ന് അദ്ദേഹവും ഇവിടം വിട്ട് പോയി എന്നുകേൾക്കുമ്പോൾ മനസ്സ് വീണ്ടും ഇടറുന്നു. മഹാവ്യാധി നൽകുന്ന പുതിയ ചിട്ടവട്ടങ്ങളിൽ ഒരു നോക്ക് കാണണോ ഒരുപിടി പൂക്കൾ വച്ച് കൈകൂപ്പാനോ സാധിക്കാത്തതിന്റെ നിരാശയിൽ നൊമ്പരത്തിൽ,....ജയചന്ദ്രൻ ചേട്ടാ പ്രണാമം....ചേട്ടാ, ക്രയോലിൻ സ്റ്റിക്കിൽ നിന്നും അങ്ങ് ആദ്യം തൊട്ട ഗോപികുറി പാഴായില്ല.... ഒരു നടൻ എന്ന നിലയിൽ ഞാൻ നിലനിൽക്കുന്ന കാലം അത്രയും എന്റെ നെറ്റിയിൽ അങ്ങ് ചാർത്തിയ ആദ്യാവർണ്ണവും മായാതെ നിൽക്കും.- കിഷോർ സത്യ കുറിച്ചു.

  രോഹിണി ഫേസ്ബുക്ക് പോസ്റ്റ്

  Biju Sopanam Exclusive Interview | FilmiBeat Malayalam

  കിഷോർ സത്യ ഫേസ്ബുക്ക് പോസ്റ്റ്

  Read more about: serial uppum mulakum
  English summary
  Uppum Mulakum Serial Fame Rohini Rahul Shares Memory Of Late Makeup Artist Jayachandran,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X