For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീലുവിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബാലുവും മക്കളും ഒപ്പം ആരാധകര്‍ക്ക് സുവര്‍ണ്ണാവസരവും, കാണൂ!

|

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പിണങ്ങിപ്പോയ നീലു വീട്ടിലേക്ക് തിരിച്ചെത്തിയത്. പടവലത്തുനിന്നും തിരിച്ചെത്തിയ നീലുവിനെ വീട്ടിലേക്ക് കയറാന്‍ ബാലു ആദ്യം സമ്മതിച്ചിരുന്നില്ല. രസകരമായ മുഹൂര്‍ത്തങ്ങളുമായിട്ടായിരുന്നു ഇവരെത്തിയത്. നീലു മാത്രമല്ല സഹോദരനായ കുട്ടുവും കൂടി തിരിച്ചെത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്. കുട്ടുമാമന്‍ ദീര്‍ഘനാളായി ഗള്‍ഫിലായിരുന്നു. പാറമടയിലെ വീട്ടിലേക്കെത്തിയ കുട്ടുവിന് കുഞ്ഞതിഥിയെ കാണിക്കാതെ കളിപ്പിക്കുകയായിരുന്നു ബാലു. മുറികളോരോന്നും കയറി ഇറങ്ങിയിട്ടും കുഞ്ഞുവാവയെ കാണത്തതില്‍ നിരാശനായിരുന്ന കുട്ടുവിന് മുന്നിലാണ് ശങ്കരമാമ കുട്ടിയുമായെത്തിയത്. ബാലു എത്തുന്നതിന് മുന്‍പ് തന്നെ കുട്ടു ഇരുവരേയും കോരിയെടുത്തിരുന്നു. പടവലത്തുനിന്നും നീലുവിനെ തിരികെ വിളിക്കാനായി കുട്ടുവിനൊപ്പം പോകാനിരുന്ന കുട്ടിക്കൂട്ടങ്ങളെ അമ്പരിപ്പിച്ച് കുട്ടുവും ബാലുവും ഒറ്റക്കെട്ടാവുകയായിരുന്നു.

uppummulakum

പിണക്കങ്ങളെല്ലാം മാറ്റിവെച്ച് നീലു തിരികെ വീട്ടിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. പഴയത് പോലെ തന്നെ വീണ്ടും സജീവമായിരിക്കുകയാണ് എല്ലാവരും. ആരാധകരായിരുന്നു ഇക്കാര്യത്തില്‍ ഏറെ സന്തോഷിച്ചിരുന്നത്. നീലുവും കുട്ടുവും എത്തിയതോടെ പരമ്പര പഴയ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. നീലു തിരികെയെത്തിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്നതിനിടയിലാണ് മറ്റൊരു സുവര്‍ണ്ണാവസരത്തെക്കുറിച്ച് ബാലു വ്യക്തമാക്കിയത്. ഭവാനിയമ്മയും മുടിയനും ലച്ചുവും കേശുവും ശിവയും നീലുവും കുഞ്ഞാവയുമൊക്കെയായി ഫേസ്ബുക്ക് ലൈവിനിടയിലാണ് ബാലു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

കുടുംബത്തിലെ കുഞ്ഞതിഥിയായ കുഞ്ഞാവയക്ക് പേര നിര്‍ദേശിക്കാനായിരുന്നു ബാലു ആവശ്യപ്പെട്ടത്. വാവക്കൊരു പേരെന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ബാലുവിനും കുടുംബത്തിനുമൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അവരവരുടെ മനസ്സിലുള്ള പേരിനെക്കുറിച്ച് ഓരോരുത്തരും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ലൈവിന് കീഴില്‍ നിരവധി പേരാണ് പേരുകള്‍ കമന്റ് ചെയ്തിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം ഉപ്പും മുളകും വീണ്ടും സജീവമായതിന്റെ ത്രില്ലിലാണ് എല്ലാവരും.

English summary
uppum mulakum vavakoru peru contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more