For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്‍പ്പനയുമായുള്ള പിണക്കം തീര്‍ക്കാനായിരുന്നു ആ വരവ്! പക്ഷേ,ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഉര്‍വശി. കോമഡിയായാലും സീരിയസ് കഥാപാത്രങ്ങളെയായാലും ഒരുപോലെ മനോഹരമാക്കാനുള്ള കഴിവുണ്ട് ഈ താരത്തിന്. കലാരഞ്ജനി, കല്‍പ്പന, ഉര്‍വശി ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരസഹോദരിമാരായിരുന്നു ഇവര്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയുമൊക്കെ നായികയായി ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമാണ് ഉര്‍വശി. നാളുകള്‍ക്ക് ശേഷം അരവിന്ദന്റെ അതിഥികളിലൂടെ പഴയ ഉര്‍വശിയെ തിരികെക്കിട്ടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. റിമി ടോമി അവതാരകയായെത്തുന്ന പരിപാടിയിലേക്കെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഭാഗ്യലക്ഷ്മിയും ഇവര്‍ക്കൊപ്പമെത്തിയിരുന്നു.

  മമ്മൂട്ടിയെ കടത്തിവെട്ടി കുഞ്ഞുമറിയം! വിവാഹ ചടങ്ങിലെ താരമായി ദുല്‍ഖറിന്‍റെ മകള്‍! ചിത്രങ്ങള്‍ വൈറല്‍

  എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നതും ഒരു സദസ്സിനെ കൈയ്യിലെടുത്ത് നിര്‍ത്തുന്നതുമായ കാര്യത്തില്‍ റിമിയുടെ കഴിവിനെ അംഗീകരിക്കുന്നുവെന്നായിരുന്നു താരം പറഞ്ഞത്. അടുത്തിടെ 15 കിലോയോളം ഭാരമാണ് താന്‍ കുറച്ചതെന്നും ചോറ് കഴിക്കാതെ കഷ്ടപ്പെട്ട് നില്‍ക്കുകയാണ്, എത്ര കാലം ഇതിങ്ങനെ പോവുമെന്നറിയില്ലെന്നും താരം പറയുന്നു. കല്‍പ്പനയും ഏകദേശം ഇതുപോലെയാണെന്നായിരുന്നു താരം പറഞ്ഞത്. പരിപാടിക്കിടയിലെ വിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയും മോഹന്‍ലാലും ആസിഫ് അലിയുമൊക്കെ അര്‍ജുനെയും നിഖിതയേയും കാണാനെത്തി! ചിത്രങ്ങള്‍ കാണൂ!!!

  എല്ലാം പോസിറ്റീവാണ്

  എല്ലാം പോസിറ്റീവാണ്

  ചുറ്റിലും പോസിറ്റീവ് എനര്‍ജിയും നല്ല കാര്യങ്ങളും മാത്രം സംഭവിക്കുമ്പോള്‍ നമ്മളും അങ്ങനെയാവുമെന്ന് ഉര്‍വശി പറയുന്നു. കുടുംബത്തിലെല്ലാവരും സുഖമായിരിക്കുന്നുവെന്നും മകന്‍ എല്‍കെജിയിലെത്തിയെന്നും താരം പറഞ്ഞു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവനെ സെറ്റിലേക്ക് കൊണ്ടുപോവാറുണ്ട്. ക്യാമറയും മറ്റ് സംഗതികളുമൊക്കെ അറിയാം. നീയാണ് ഡയറക്ട് ചെയ്യുന്നതെന്നും അമ്മ അഭിനയിക്കുകയാണെന്നുമൊക്കെ പറയാറുണ്ട്. ഇടയ്ക്ക് കുഞ്ഞാറ്റയും പ്രജാപതിയും ചെന്നൈയിലേക്കെത്താറുണ്ട്. ഷോപ്പിംഗിനൊക്കെ പോയാല്‍ കരിമ്പിന്‍ കാട്ടില്‍ ആന കയറിയ പ്രതീതിയാണ്.

  അഭിനയിക്കാനൊന്നുമറിയില്ല

  അഭിനയിക്കാനൊന്നുമറിയില്ല

  ഭാഗ്യരാജ് ചിത്രമായ മുന്താണെ മുടിച്ചിലൂടെയാണ് താന്‍ തുടക്കമിട്ടത്. അന്ന് അദ്ദേഹം പറഞ്ഞത് പോലെ തന്നെ ചെയ്യുകയായിരുന്നു. അഭിനയിക്കാനൊന്നുമറിയില്ല, അദ്ദേഹം പറഞ്ഞത് ചെയ്ത് കളിക്കാന്‍ പോവുകയായിരുന്നു അന്ന്. ഇന്ന് ആ രംഗം അഭിനയിക്കുകയാണെങ്കില്‍ താനങ്ങനെയായിരിക്കില്ലെന്നും താരം പറയുന്നു. അഭിനയിക്കാനായി പറഞ്ഞാല്‍ സ്റ്റക്കാവും. മറിച്ച് സ്വഭാവികമായി അതങ്ങ് ചെയ്യാന്‍ പറഞ്ഞാല്‍ അത് നടക്കുമെന്നും ഉര്‍വശി പറയുന്നു. നാച്ചുലറായി ചെയ്യാന്‍ പറഞ്ഞാല്‍ അത് വരും.

  ഡാന്‍സൊന്നുമറിയില്ല

  ഡാന്‍സൊന്നുമറിയില്ല

  കണ്ണ് തുറക്കടാ സാമീ എന്ന ഗാനവും റിമി ആലപിച്ചിരുന്നു. അന്ന് ഡാന്‍സ് ചെയ്യാനൊന്നുമറിയില്ലായിരുന്നു. എവിഎം സ്റ്റുഡിയോയില്‍ സെറ്റിട്ടായിരുന്നു ആ ഗാനം ചിത്രീകരിച്ചിരുന്നത്. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് കമല്‍ സാറിനെ കണ്ടത്. ആകെ സ്റ്റക്കായി പോയിരുന്നു അപ്പോള്‍. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്‍രെ കടുത്ത ഫാനായിരുന്നു. അങ്ങോട്ട് പോണമെന്നല്ലാതെ മറ്റൊന്നും സംസാരിച്ചിരുന്നില്ല. ഇതോടെയാണ് സംവിധായകന്‍ വിളിച്ച് അദ്ദേഹത്തെ അറിയില്ലേയെന്ന് ചോദിച്ചത്. അറിയാം, സിനിമയില്‍ കണ്ടിട്ടുണ്ടെന്നും അല്ലാതെ അറിയില്ലെന്നും താന്‍ മറുപടി നല്‍കിയപ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നു.

  നായകന്‍മാരുമായി മികച്ച കെമിസ്ട്രി

  നായകന്‍മാരുമായി മികച്ച കെമിസ്ട്രി

  കൂടെ അഭിനയിക്കുന്ന നായകന്‍മാരുമായി മികച്ച കെമിസ്ട്രിയായിരുന്നു താരത്തിന്.ജഗദീഷും മോഹന്‍ലാലും കമല്‍ സാറുമായൊക്കെ നല്ല അടുപ്പമാണ്. താനഭിനയിച്ച സിനിമകളിലെല്ലാം മനോഹരമായ ഗാനങ്ങളുണ്ടായിരുന്നുവെന്നുള്ളതാണ് മറ്റൊരു കാര്യമെന്നും താരം പറയുന്നു. ശോഭനയുമായി അടുത്ത സൗഹൃദമാണ്. ഡാന്‍സുമായി പോവുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് കാണുന്നത് കുറഞ്ഞു. ശോഭന, രോഹിണി, നദിയ തുടങ്ങിയവര്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താനെത്തിയത്. ശോഭനയുമായി അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നും താരം പറയുന്നു. പാര്‍വതിയുമായി അടുത്ത സൗഹൃദമാണെന്നും തങ്ങള്‍ അയല്‍ക്കാരാണെന്നും താരം പറയുന്നു. ഏറ്റവും സുന്ദരനായ നായകനെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ അല്ല താരം തിരഞ്ഞെടുത്തത് ശ്രീനിവാസനെയാണ്.

  പ്രണയം തോന്നിയ നായകന്‍

  പ്രണയം തോന്നിയ നായകന്‍

  പ്രണയ സീന്‍ അഭിനയിക്കാനായി വളരെയധികം ബുദ്ധുമുട്ടാറുണ്ട്. എല്ലാ നായകരുടെ കൂടെയും പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കഷ്ടപ്പെട്ടാണ് അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു. മാളൂട്ടിയിലെ രംഗത്തിനിടയില്‍ ജയറാമിനെ ആക്രമിച്ചിരുന്നു. പെട്ടെന്ന് തീര്‍ക്കാന്‍ പറയൂയെന്നായിരുന്നു അന്ന് പറഞ്ഞത്. അന്ന് നഖം വെച്ചാണ് കുത്തിയത്. ജയറാമും പാര്‍വതിയും പ്രണയത്തിലായിരിക്കുന്ന സമയം കൂടിയായിരുന്നു അത്.

  സഹോദരന്റെ മരണത്തിന് പിന്നാലെ

  സഹോദരന്റെ മരണത്തിന് പിന്നാലെ

  ജീവിതത്തില്‍ ഒരുപാട് ബുദ്ധുമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വ്യക്തി ജീവിതത്തിലെ വിയോഗത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. കുഞ്ഞനിയനായ പ്രിന്‍സിന്റെ മരണം കഴിഞ്ഞ് സ്‌റ്റേജ് പ്രോഗ്രാമിനായി വിദേശത്തേക്ക് പോയിരുന്നു. കലച്ചേച്ചിയും കല്‍പ്പന ചേച്ചിയും ജഗതി ചേട്ടനുമായിരുന്നു അന്ന് ഒപ്പമുണ്ടായത്. ജീവിതത്തിലെ വലിയ ദു:ഖം മനസ്സിന്റെ ഒരുഭാഗത്തും മറുഭാഗത്ത് കലയുമായിരുന്നു അന്ന്. ഇന്നും വേദനിപ്പിക്കുന്ന കാര്യമാണ് ആ വിയോഗമെന്നും താരം പറയുന്നു.

  കല്‍പനയുമായുള്ള ബന്ധം

  കല്‍പനയുമായുള്ള ബന്ധം

  കൊച്ചിലേ മുതലേ തന്നെ അവള്‍ തന്നെ ഭരിക്കുമായിരുന്നു. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. അവളുടെ താഴെയുള്ളയാളെന്ന രീതിയില്‍ എല്ലാ കാര്യവും അനുസരിക്കുമായിരുന്നു. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ പിണങ്ങിയത്. കല്‍പന ചേച്ചി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ഒരു പരിപാടിക്കായി പോയിരുന്നു. ഇനി നേരെ കൊച്ചിയിലേക്ക് പോവാമെന്നും മോനെ അവിടെ നിര്‍ത്തണമെന്നും ചേച്ചി അനിയത്തി പിണക്കം മാറ്റണമെന്നും പറഞ്ഞിരുന്നു. അമ്മയോടും തന്റെ വരവിനെക്കുറിച്ച് പറഞ്ഞിരുന്നു. ചേച്ചി ഹൈദരാബാദില്‍ പോവാനായി നില്‍ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല്‍ പറഞ്ഞ ദിവസം താന്‍ ചെല്ലുമ്പോള്‍ ഡെഡ് ബോഡിയാണ് കണ്ടതെന്നും ഉര്‍വശി പറയുന്നു. കുറേ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഇപ്പോഴുമുണ്ട്.

  English summary
  Urvashi talking about Kalpana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X