For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനമ്പാടിയിലെ അവസാന രംഗത്തെക്കുറിച്ച് സായ് കിരണ്‍ ! ആ ചോദ്യം കേട്ടതും സങ്കടം വന്നു! തൊണ്ട ഇടറി!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര അവസാനിക്കാന്‍ ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ആയിരവും കടന്ന് മുന്നേറുകയാണ് സീരിയല്‍ ഇപ്പോള്‍. കഴിഞ്ഞ ദിവസമായിരുന്നു ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയത്. ഈ സന്തോഷം പങ്കുവെച്ച് അഭിനേത്രിയായ ഉമ നായര്‍ എത്തിയിരുന്നു. വാനമ്പാടി അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. താരങ്ങളുടെ പോസ്റ്റിന് കീഴിലായാണ് പലരും സങ്കടം പങ്കുവെച്ചത്.

  വ്യത്യസ്തമായ പ്രമേയം മാത്രമല്ല സംഗീത പശ്ചാത്തലം കൂടിയാണ് വാനമ്പാടിയെ വ്യത്യസ്തമാക്കുന്നത്. ചിപ്പി, സായ് കിരണ്‍, ഉമ നായര്‍ , സുചിത്ര നായര്‍ , പ്രിയ മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ഈ പരമ്പരയ്ക്കായി അണിനിരന്നിട്ടുണ്ട്. വാനമ്പാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞ് സായ് കിരണിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  Sandra Thomas Exclusive Interview | FilmiBeat Malayalam
  സായ് കിരണിന്റെ പോസ്റ്റ്

  സായ് കിരണിന്റെ പോസ്റ്റ്

  വാനമ്പാടിയെന്ന പരമ്പരയിലൂടെയാണ് സായ് കിരണ്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. അന്യഭാഷയില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരം പ്രേക്ഷകരുടെ പിന്തുണയില്‍ സന്തുഷ്ടനായിരുന്നു. കേരളത്തേയും കേരളത്തിലെ ആരാധകരേയും താന്‍ മിസ്സ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. കൊയിലിയില്‍ പ്രധാന താരമായി അഭിനയിച്ചതിന് ശേഷമായാണ് മലയാള പതിപ്പില്‍ അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തിയത്.

  സങ്കടത്തോടെ

  സങ്കടത്തോടെ

  സഹസംവിധായകനായ സാജു, സാധരണയായി വളരെ എന്‍ജറ്റിക്കുംതിടുക്കമുള്ള സ്വഭാവക്കാരനുമാണ്. എന്നാല്‍ ഇപ്പോള്‍ വിളറിയ നോട്ടത്തോടെ, പതിയെ വാതില്‍തുറന്ന് എന്റെയടുത്തേക്ക് വന്നു. (മോശം വാര്‍ത്തയുമായി ഒരാള്‍ നിങ്ങളെ സമീപിക്കുമ്പേള്‍ പെട്ടന്നുതന്നെ നിങ്ങള്‍ക്കത് മനസ്സിലാകുമല്ലോ.) സാജു സങ്കടത്തോടെ ചെറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു. സായ്‌ചേട്ടാ, വാനമ്പാടിയിലെ നിങ്ങളുടെ അവസാന രംഗത്തിന് ഇടാനായി ഏത് ഡ്രസ്സാണ് വേണ്ടത്.

  ഹൃദയവേദന തോന്നി

  ഹൃദയവേദന തോന്നി

  ആ ചോദ്യം ഹൃദയം തകര്‍ക്കുന്നതായാണ് അനുഭവപ്പെട്ടതെന്ന് സായ് കിരണ്‍ കുറിച്ചിട്ടുണ്ട്. ആ ചോദ്യം സൃഷ്ടിച്ച വലിയൊരു നിശബ്ദതയുടെ നിമിഷം. അത് ഭീകരമായി വേദനിപ്പിക്കുന്നതായിരുന്നു. ആ ചോദ്യം തൊണ്ട ഇടറിച്ചതുപോലെ, എനിക്ക് ഒരു മിനിട്ടോളം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. വധശിക്ഷയ്ക്ക് മുന്നോടിയായി, അവസാനത്തെ ഭക്ഷത്തിനായി ഒരു ചോയ്‌സ് തന്നതുപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്.

  സുചിത്ര പറഞ്ഞത്

  സുചിത്ര പറഞ്ഞത്

  സോംഗ് കട്ടിന് വേണ്ടിയുള്ള ഭാഗമാണ് ചിത്രീകരിക്കുന്നതെന്നായിരുന്നു കരുതിയത്. മുന്‍പൊക്കെ എടുത്തിരുന്നത് അതായിരുന്നു. ഷോട്ട് കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചിരുന്നു. വാനമ്പാടി അവസാനിക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. കരഞ്ഞുകൊണ്ടുള്ള വിട പറയല്‍ വേണ്ടെന്നായിരുന്നു എല്ലാവരും മുന്‍പ് തീരുമാനിച്ചത്. അതിനിടയിലായിരുന്നു ക്യാമറാമാന്‍ അടുത്തെത്തി സംസാരിച്ചത്. വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. ഇതോടെയാണ് എല്ലാവരും കരയാന്‍ തുടങ്ങിയതെന്നായിരുന്നു സുചിത്ര പറഞ്ഞത്.

  English summary
  Vanambadi Fame Sai Kiran Ram Pens An Emotional Note About The Serial Climax
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X