For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കല്യാണമാലോചിച്ച് വന്നവരാരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല! വാനമ്പാടി സീരിയൽ നടി സുചിത്ര

  |

  ടെലിവിഷന്‍ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് സുചിത്ര നായര്‍. ഏറ്റവുമൊടുവില്‍ വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തിലൂടെയായിരുന്നു സുചിത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സീരിയല്‍ അവസാനിച്ചതോടെ സുചിത്രയെ കുറിച്ചുള്ള വിവരങ്ങളും വന്നു.

  താനിത് വരെ അഞ്ച് സീരിയലുകളിലെ അഭിനയിച്ചിട്ടുള്ളു. അതില്‍ കൂടുതലും ദേവി ആയിട്ടാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര പറയുന്നത്. അതുപോലെ വിവാഹത്തെ കുറിച്ച് തല്‍കാലം ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ലെന്നാണ് സുചിത്ര പറയുന്നത്.

  ഇതിനകം 5 സീരിയലുകളില്‍ അഭിനയിച്ചു. അതില്‍ മൂന്നിലും ദേവിയായാണ് അഭിനയിച്ചത്. വാനമ്പാടി ബ്രേക്ക് ആയി. ദേവിയായിട്ട് അഭിനയിച്ചപ്പോള്‍ ആര്‍ക്കും എന്റെ യഥാര്‍ഥ മുഖമോ രൂപമോ അറിയില്ലായിരുന്നു. ഫുള്‍ ഹെവി മേക്കപ്പില്‍ ആയിരുന്നല്ലോ. വാനമ്പാടി വന്നപ്പോള്‍ പ്രേക്ഷകരുടെ വലിയ പിന്തുണ കിട്ടി. നൃത്തത്തിലൂടെയാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്. ആദ്യമൊക്കെ അഭിനയിക്കാന്‍ തീരെ അറിയാത്ത ആളായിരുന്നു ഞാന്‍. അഭിനയ മോഹവുമായി ചെന്ന് ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. ആ കുട്ടിക്ക് അഭിനയിക്കാനൊന്നും അറിയില്ല എന്ന് പലരും പറയുന്നത് കേടിട്ടുണ്ട്.

  ദേവിയായിട്ട് അഭിനയിക്കുമ്പോള്‍ കൂടുതലൊന്നും ചെയ്യാനില്ലല്ലോ. നോട്ടമാണ് പ്രധാനം. വാനമ്പാടിയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ 25 ടേക്ക് വരെ പോയിട്ടുണ്ട്. ആദ്യത്തെ രണ്ട് മൂന്ന് ഷെഡ്യൂള്‍ വരെ ഞാന്‍ ദേവിയുടെ ഹാങ് ഓവറിലായിരുന്നു. നോട്ടത്തിലൊക്കെ രൗദ്രം ലുക്ക് കൊടുക്കാന്‍ പറയുമ്പോള്‍ ഞാന്‍ നോക്കുമ്പോഴേ സംവിധായകന്‍ 'ദേവി വരുന്നേ' എന്ന് പറയും. അതൊക്കെ പതിയെ മാറ്റിയെടുത്തു. ഇപ്പോ ശരിയായി.

  മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പത്ത് കിലോ കുറക്കണം. ഇതിനോടകം നാല് കിലോയോളം കുറച്ചു. വാനമ്പാടിയില്‍ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതില്‍ തോന്നിക്കുന്നുണ്ട്. നേരി്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും. ഡാന്‍സിന് വേണ്ടിയാണ് മെലിയാന്‍ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഞാന്‍ തന്നെ ഒരു ഫുഡ് കണ്‍ട്രോള്‍ സ്‌റ്റൈല്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്്. മധുരം ഉപേക്ഷിച്ചു. പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. കുറച്ച് മെലിഞ്ഞ ശേഷം വര്‍ക്കൗട്ട് ചെയ്യാം എന്ന് കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം 41 ദിവസത്തെ വ്രതവും തുടങ്ങി. അതിനാല്‍ നോണ്‍ വെജ് പൂര്‍ണമായും ഉപേക്ഷിച്ചു. രണ്ടും കൂടിയായപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടുന്നുണ്ട്.

  ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്. അച്ഛന്‍ വിക്രന്‍ നായര്‍ക്കും ചേട്ടന്‍ സൂരജിനും ബിസിനസ് ആണ്. അമ്മ പ്രസന്ന ഹൗസ് വൈഫ്. ഞാന്‍ അഭിനയരംഗത്തേത്ത് വന്നത് ബാലതാരമായിട്ടാണ്. പക്ഷേ തുടര്‍ച്ചയായി അഭിനയിച്ചിട്ടില്ല. പഠനത്തിലും ശ്രദ്ധിച്ചു. എം കോമിന് ജോയിന്‍ ചെയ്തപ്പോഴാണ് തിരക്കായത്. ഇപ്പോള്‍ 28 വയസായി. പക്ഷേ പ്രായത്തേക്കാള്‍ പക്വതയുള്ള കഥാപാത്രങ്ങളാണ് കൂടുതല്‍ വന്നത്. അതില്‍ വിഷമം തോന്നിയിട്ടില്ല. രൂപത്തില്‍ പക്വത തോന്നുന്നത് എനിക്കും ഇഷ്ടമായിരുന്നു. എങ്കിലും മറ്റ് പലരും അതില്‍ പരാതി പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  വിവാഹത്തെ കുറിച്ച് തല്‍കാലം ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല. ആലോചനകള്‍ വരുന്നുണ്ട്. പലപ്പോഴായി ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. ഒന്ന് രണ്ടെണ്ണം ഗൗരവ്വത്തിലായിരുന്നു. പക്ഷേ വിജയിച്ചില്ല. എന്റെ അമ്മ എപ്പോഴും പറയും ' നീ ഒള്ള ശാപം മൊത്തം വാങ്ങി വയ്ക്കും. എന്താണാവോ...' എന്ന്. മറ്റൊരു തമാശ പറയട്ടേ. എന്നെ കല്യാണമാലോചിച്ച് വന്നവരാരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. എന്നെ പ്രേമിച്ചവരും കല്യാണം കഴിച്ചിട്ടില്ല. ഒന്നോ രണ്ടോ പേരാണ് അതിന് അപവാദം.

  English summary
  Vanambadi Serial Fame Suchithra Nair About Family And Her Only Wish In Lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X