Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ശ്രീനിലയത്തില്‍ ഇനി പൊട്ടിത്തെറിയോ അതോ ഇരട്ടി സന്തോഷത്തിന്റെ പൂത്തിരിയോ ?
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയെന്ന സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് നടി മീരാ വാസുദേവാണ്.
ശ്രീനിലയത്തില്‍ പുതിയ ഒരു സന്തോഷവാര്‍ത്തയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ എല്ലാവരും. പ്രതീഷിന്റെ ഭാര്യ സഞ്ജന അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കുടുംബാംഗങ്ങളെയെല്ലാം സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്.
മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ എല്ലാവര്ക്കും ഇരട്ടിമധുരം പകരുന്നതായിരുന്നു ശ്രീനിലയത്തിലെ ഈ സന്തോഷവാര്‍ത്ത. സിദ്ധാര്‍ത്ഥും സുമിത്രയും അനുവും അനിരുദ്ധും മുത്തച്ഛനുമെല്ലാം സഞ്ജനയുടെ ഈ പുതിയ വിശേഷം അറിഞ്ഞ് വലിയ ആഹ്ളാദത്തിലാണ്.

എന്നാല്‍ അതിനിടെയും കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങുകയാണ് അമ്മായിമമ്മ സരസ്വതിയും സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയും. അതിനായി ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.
അനുവും അനിരുദ്ധിനുമാണ് ശ്രീനിലയത്തില്‍ ആദ്യം കുഞ്ഞ് പിറക്കേണ്ടതെന്ന നിര്‍ബന്ധ ബുദ്ധിയോടെ സരസ്വതി സഞ്ജനയോട് ചില ഏഷണികള്‍ പറയുന്നത്. സഞ്ജനക്കും പ്രതീഷിനും കുഞ്ഞ് പിറക്കുന്ന വാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠനായ അനിരുദ്ധും ഭാര്യ അനന്യയും വലിയ സങ്കടത്തിലാണെന്നും അവര്‍ക്കത് താങ്ങാന്‍ സാധിക്കുമോ എന്നൊക്കെ ചോദിക്കുകയാണ് സരസ്വതി.
വേദിക പിരി കയറ്റിയിട്ടാണ് ഗര്‍ഭിണിയായ സഞ്ജനയോട് അവര്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് പാവം സഞ്ജനക്ക് അറിയില്ലല്ലോ.
Also Read: റിയാസും ജാസ്മിനും പോകല്ലേ...നിങ്ങളാണ് എന്റെ പ്രമോട്ടേഴ്സെന്ന് ജയിലില്‍ കിടന്ന് റോബിന്റെ നിലവിളി

Also Read: ക്യാപ്റ്റനായ സുചിത്രയുടെ ആദ്യത്തെ പണി ബ്ലെസ്ലിക്ക്, തന്റെ മനസിലുളളത് അഖിലിനോട് വെളിപ്പെടുത്തി നടി
പക്ഷെ, തക്ക സമയത്ത് സുമിത്ര രംഗപ്രവേശം ചെയ്യുകയും സരസ്വതിയമ്മയ്ക്ക് കണക്കിന് കൊടുക്കുകയും ചെയ്യുന്നു. ഇനി മേലാല്‍ സഞ്ജനയോട് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അനുഭവിക്കും എന്ന് മുന്നറിയിപ്പ് കൂടി കൊടുത്തിട്ടാണ് സുമിത്ര പിന്‍വാങ്ങുന്നത്.
എന്നാല്‍ അതിനേക്കാള്‍ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് ഇനി വരാന്‍ പോകുന്നത്. അനുവാണ് ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിച്ച അനുവിന്റെ അമ്മയും അച്ഛനുമൊക്കെ മധുരപലഹാരങ്ങളുമായി ശ്രീനിലയത്തിലേക്ക് വരികയാണ്. സന്തോഷവും മധുരവും പങ്കിട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് അത് സഞ്ജനയാണെന്ന് തിരിച്ചറിയുന്നത്. ഇതിന്റെ ഞെട്ടലിലാണ് അനുവിന്റെ അച്ഛനും അമ്മയും. അവരുടെ മുഖഭാവം കണ്ട് ഇവിടെയും തനിക്ക് ഗോളടിക്കാന്‍ സാധിക്കുമെന്ന് കരുതി സരസ്വതി വീണ്ടും രംഗത്തിറങ്ങുകയാണ്.

കിട്ടിയ അവസരം പാഴാക്കാതെ പുതിയ ഏഷണിയും കുത്തിത്തിരിപ്പുമായി കളത്തിലിറങ്ങുകയാണ് സരസ്വതിയും പിന്നില്‍നിന്ന് ചരടുവലിച്ച് വേദികയും. പുതിയ സംഭവങ്ങള്‍ ശ്രീനിലയത്തില്‍ ഇനി പുതിയ അസ്വാരസ്യങ്ങളും പൊട്ടിത്തെറിയും ഉണ്ടാകുമോ അതോ സന്തോഷത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Also Read:'പ്രണയവിവാഹത്തിലെ താളപ്പിഴകള്‍ എന്നെ ബാധിച്ചിരുന്നു'; വിവാഹമോചനത്തെക്കുറിച്ച് വിജയ് യേശുദാസ്
കുടുംബവിളക്കിന്റെ പുതിയ പ്രമോയ്ക്കും പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഏകദേശം കാര്യങ്ങളൊക്കെ വ്യക്തമായെങ്കിലും കഥ വേഗം പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ സാന്ത്വനത്തില്‍ സംഭവിച്ച അബദ്ധം ഇവിടെ ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയിലാണ് പ്രേക്ഷകരെല്ലാം.
ഇരട്ടി സന്തോഷത്തിന്റെ പൂത്തിരി ആയിക്കോട്ടെ, അതാണ് കഥയ്ക്ക് നല്ലത്. ഇല്ലെങ്കില്‍ സീരിയലിന്റെ നിലവാരം പോകുമെന്നാണ് മറ്റൊരഭിപ്രായം. ചില സീരിയലുകളിലെ പോലെ അബോര്ഷന് ട്രാക്ക് കൊണ്ടുവരരുതെന്നും സഞ്ജന എങ്കിലും വേഗം പ്രസവിക്കട്ടെ എന്നും ചിലര്‍ കുറിയ്ക്കുന്നു.
-
മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട
-
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
-
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ