For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ പ്രണയ ദിനത്തില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ക്ഷണിച്ചു; വീട്ടിലെത്തിയത് അച്ഛനും അമ്മയുമെന്ന് ദീപ്തി

  |

  ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ടിക് ടോക്കും പാചക പരീക്ഷണങ്ങളുമൊക്കെയായി രസകരമായ നിമിഷങ്ങള്‍ ഇരുവരും തുറന്ന് കാട്ടി. ഇപ്പോഴിതാ തങ്ങളുടെ ആദ്യ വാലന്റ്റൈന്‍സ് ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് പറയുകയാണ് ദീപ്തി.

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോ യില്‍ അതിഥിയായി എത്തിയത് ദീപ്തിയായിരുന്നു. ഷോ യിലെ വിധികര്‍ത്തക്കളില്‍ ഒരാള്‍ വിധുവാണ്. നടി ആശ ശരത്തും ഇത്തവണ മുഖ്യാതിഥിയായി വന്നു.

  വേദിയില്‍ എല്ലാവരും വിധു അണ്ണനിട്ട് ഒരു പണി എന്ന് പറയുന്നത് കേട്ടു. യഥാര്‍ഥത്തില്‍ എനിക്ക് കിട്ടിയ വലിയ പണിയാണ് ആ ഇരിക്കുന്നതെന്ന് വിധുവിനെ ചൂണ്ടി കാണിച്ച് തമാശ രൂപേണ ദീപ്തി പറയുന്നു. ദീപ്തിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടി ലഭിച്ചു. ദീപ്തിയുടെ വായില്‍ നിന്ന് തന്നെ ഞങ്ങളത് കേട്ടു എന്നാണ് ജ്യോത്സന അഭിപ്രായപ്പെട്ടത്. എല്ലാവരും കൂവി വിളിച്ച് കളിയാക്കിയതോടെ നിങ്ങളെല്ലാവര്‍ക്കും എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് അറിഞ്ഞില്ല, സന്തോഷമായെന്ന് വിധു പറയുന്നു.

  വിധുവിനൊപ്പം ഏറ്റവും മറക്കാന്‍ പറ്റാത്ത ഒരു ദിവസത്തെ കുറിച്ചാണ് അവതാരകര്‍ ദീപ്തിയോട് ചോദിച്ചത്. വാലന്റൈന്‍സ് ഡേ ആണെന്നായിരുന്നു മറുപടി. കല്യാണത്തിന് ശേഷം ഞങ്ങളത് ആഘോഷിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ വിവാഹം നിശ്ചയിച്ചതിന് ശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു അത്. തലേ ദിവസം വിധു ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു, നാളെ വാലന്റൈന്‍സ് ഡേ അല്ലേ, നമുക്കൊരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോകാം എന്ന്. കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നി.

  അങ്ങനെ പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പിറ്റേ ദിവസം വൈകുന്നേരം ഡിന്നറിന് പോകാന്‍ വേണ്ടി ഞാന്‍ ഒരുങ്ങി നിന്നു. വിധു ചേട്ടന്‍ എന്നെ കൂട്ടാന്‍ വീട്ടില്‍ വന്നു. ഞാന്‍ അദ്ദേഹത്തിന് കൊടുക്കാന്‍ വാങ്ങിയ സമ്മനം ഒക്കെ എടുത്ത് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അച്ഛനും അമ്മയും വിധു ചേട്ടനും കൂടെ നില്‍ക്കുന്നതാണ് കണ്ടതെന്ന് ദീപ്തി പറയുന്നു. ഒരു ലോഡ് നിറയെ വണ്ടിയില്‍ ആളുമായി താന്‍ മിഥുനം സിനിമ റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നായിരുന്നു വിധു ഇതിന് നല്‍കിയ മറുപടി.

  അങ്ങനെ വിധുവിന്റെയും ദീപ്തിയുടെയും വാലന്റ്റൈന്‍ഡ് ഡേ ആഘോഷത്തിന്റെ കഥയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് വേദിയില്‍ ലഭിച്ചത്. ഇത് മാത്രമല്ല രസകരമായ മറ്റ് പല അനുഭവങ്ങളും വേദിയില്‍ തുറന്ന് പറഞ്ഞിട്ടാണ് ദീപ്തി പോയത്. റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന തുടങ്ങിയ ഗായകരും നടി ആശ ശരത്തുമെല്ലാം താരദമ്പതിമാരെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു.

  വീഡിയോ കാണാം

  English summary
  Vidhu Pradap's Wife Deepthi Opens Up About Their First Valentines Day Memmories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X