For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികളില്ലെന്ന് വെച്ച് വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍, മറുപടിയുമായി വിധുപ്രതാപും ദീപ്തിയും

  |

  സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്തിയും. ഇരുവരുടെതുമായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. രസകരമായ ക്യാപ്ഷനുകള്‍ കുറിച്ചാണ് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ എത്താറുളളത്. നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ഗായകനാണ് വിധു. നടിയായും നര്‍ത്തകിയായും ദീപ്തിയും തിളങ്ങി. സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിട്ടാണ് അടുത്തിടെ വിധുപ്രതാപ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ദീപ്തിയും ഇടയ്ക്ക് പരിപാടിയില്‍ പങ്കെടുത്തിരുന്നു.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി വര്‍ഷിനി, ചിത്രങ്ങള്‍ കാണാം

  അതേസമയം യൂടൂബ് ചാനലിലൂടെയും വിധുവും ദീപ്തിയും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. താരദമ്പതികളുടെതായി വന്ന പുതിയൊരു വീഡിയോ യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ദൂരദര്‍ശനില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്ത പ്രതികരണം പരിപാടിയുടെ മാതൃകയിലാണ് പുതിയ വീഡിയോ ഇവര്‍ ഒരുക്കിയത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രതികരണം പരിപാടിയിലെ പോലെ ഉത്തരങ്ങള്‍ നല്‍കുകയാണ് ദീപ്തിയും വിധുവും.

  ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂടൂബ് പേജുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് ഇവരുടെ വരവ്. ദീപ്തിയായിരുന്നു അയച്ചു കിട്ടിയവയിലെ തെരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വായിച്ചത്. രസകരമായ മറുപടികളുമായി വിധുപ്രതാപും എത്തി. ഇവര്‍ക്ക് കുട്ടികളില്ലെ എന്നായിരുന്നു ഒരാള്‍ ദീപ്തിയോടും വിധുവിനോടും ചോദിച്ചത്. ഇതിന് മറുപടിയായി ഇവര്‍ക്ക് കുട്ടികളില്ല, തല്‍ക്കാലത്തേക്ക് ഇല്ല.

  ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലെ എന്നോട് പറഞ്ഞത് കുട്ടികളില്ലാ എന്നൊന്നും കൊടിയും പിടിച്ച് വരരുത്. ഞങ്ങള്‍ക്ക് കുട്ടികളില്ല. എന്നുവെച്ച് അങ്ങനെ വിഷമിച്ചിരിക്കുന്ന ദമ്പതികള്‍ ഒന്നും അല്ല. നമ്മള് വളരെ ഹാപ്പിയായിട്ട് എഞ്ചോയ് ചെയ്തിട്ടാണ് ലൈഫ് മുന്നോട്ടുകൊണ്ടുപോവുന്നത്. ചിലര് കുത്താന്‍ വേണ്ടിയിട്ട് അല്ലാതെ ചോദിക്കുന്നവരും ഉണ്ട് കെട്ടോ.

  സ്‌നേഹത്തോടെ ഒകെ ചോദിക്കുന്ന ആള്‍ക്കാരുണ്ട്. അവരുടെ ആ ചോദ്യങ്ങളെ മാനിച്ചുകൊണ്ട് തന്നെ പറയുവാണ്. ഞങ്ങള് ഹാപ്പിയാണ്. അതുപോലെ നിങ്ങളും ഹാപ്പിയായിട്ടിരിക്കുക. അതോര്‍ത്ത് നിങ്ങള് സങ്കടപ്പെടരുത്. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കരുത്. ഞങ്ങളും ഹാപ്പിയാണ് നിങ്ങളും ഹാപ്പിയാണ്, വിധുവും ദീപ്തിയും പറഞ്ഞു.

  സെലിബ്രിറ്റീസിന്‌റെ ചാനല്‍സിന് വേഗം സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടും, അല്ലാത്തവരാണ് കഷ്ടപ്പെട്ട് വീഡിയോസ് ചെയ്യുന്നത്. ഇവരൊക്കെ എന്ത് കുന്തം കാണിച്ചാലും നാട്ടുകാര്‍ കാണാനുണ്ടാവും എന്ന കമന്റിന് ഇരുവരുടെയും മറുപടി ഇങ്ങനെയായിരുന്നു; കണ്ടോ വിധുചേട്ടാ നമ്മളൊക്കെ ഒരു വീഡിയോ എന്ത് കഷ്ടപ്പെട്ടാണ് എടുക്കുന്നത്. എന്നിട്ട് ഇവരൊക്കെ ഇങ്ങനെ പറയുന്നു.

  നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam

  ഈ സെലിബ്രിറ്റീസ് എന്ന് പറഞ്ഞാല് കലാ കായികരംഗത്ത് നാല് പേര് അറിയുന്ന അല്ലെങ്കില്‍ ആരാധികപ്പെടുന്ന ആളുകള്‍, അത്രയേയുളളൂ. വിധുപ്രതാപ് പറയുന്നു. അങ്ങനെ പറയുമ്പോള്‍ നമ്മുടെ സക്‌സസ് ഫുളായിട്ടുളള യൂടൂബേര്‍സും സെലിബ്രിറ്റികളാണ്. രണ്ടും രണ്ടുതട്ടില്‍ കാണേണ്ട ആവശ്യമില്ല. വളരെ ലളിതമായി കാണാന്‍ ശ്രമിക്കൂ. പിന്നെ കഷ്ടപ്പാടിന്‌റെ കാര്യം പറഞ്ഞു. ഒരു വീഡിയോ എടുക്കാന്‍ എന്തുമാത്രം കഷ്ടപ്പാടാണെന്ന് അറിയാമോ. അത് മനസിലാക്കണമെങ്കില്‍ യൂടൂബില്‍ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ആള്‍ക്കാര്‍ക്ക് അറിയാം അതിന്‌റെ കഷ്ടപ്പാട്, വിധുപ്രതാപ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

  English summary
  Vidhu prathap and wife deepthi's reply to social media comments goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X