For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ഭര്‍ത്താവുമായി പിണക്കമില്ല! പിഷാരടി എന്റെ ശരിക്കും ഭര്‍ത്താവാണെന്ന് കരുതിയവര്‍ ഉണ്ടെന്ന് ആര്യ

  |

  രമേഷ് പിഷാരടിയും നടി ആര്യയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് പരിപാടിയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് ഇരുവരും ജനപ്രീതി നേടി എടുക്കുന്നത്. ഇതോടെ ഇരുവരും യഥാര്‍ഥ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് തെറ്റിദ്ധരിച്ചവര്‍ ഏറെയുണ്ട്.

  വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം

  മുന്‍പ് പല അഭിമുഖങ്ങളിലും ഇതേ കുറിച്ച് ആര്യ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ ബിഹൈാന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പിഷാരടിയെ കുറിച്ചും മുന്‍ഭര്‍ത്താവായ രോഹിത്തിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് നടി.

  ബഡായ് ആര്യയോട് ഉണ്ടായിരുന്ന ഇഷ്ടം ബിഗ് ബോസില്‍ പോയതോട് കൂടി നഷ്ടപ്പെട്ടെന്ന് ഒത്തിരിപേര്‍ പറഞ്ഞിട്ടുണ്ട്. എന്റെ ഇന്‍ബോക്‌സ് നാലഞ്ച് മാസത്തേക്ക് തുറക്കാന്‍ പറ്റില്ലായിരുന്നു. കമന്റ് ബോക്‌സും ലിമിറ്റഡ് ആക്കിയത് അതുകൊണ്ടാണ്. ഇതെല്ലാം പ്രതീക്ഷിച്ചാണ് പോയത്. ഈ ഒരു ലെവലില്‍ ഇത്രത്തോളം പേഴ്‌സണലി ഹരാസ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. ഇനി ബിഗ് ബോസിന്റെ പരിസരത്തേക്കേ ഇല്ല.

  ഞാന്‍ ബിഗ് ബോസിന്റെ വലിയ ഫാനാണ്. എല്ലാ കാലവും അങ്ങനെ ആയിരിക്കും. ഏത് ഭാഷ ആണെങ്കിലും കാണും. അത്രയും ഇഷ്ടപ്പെടുന്ന ഒരു ഷോ യിലേക്കാണ് പോയത്. എന്നെ ആദ്യ സീസണിലും വിളിച്ചിരുന്നു. പക്ഷേ ആ സമയത്ത് അച്ഛന്‍ സുഖമില്ലാതെ ഇരിക്കുന്നത് കൊണ്ട് പോവാത്തതാണ്. പുറത്ത് ഒത്തിരി കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഷോ യിലേക്ക് പോയത്.

  ബഡായ് ബംഗ്ലാവ് നടക്കുന്ന സമയത്ത് ആര്യ ശരിക്കും മന്ദബുദ്ധിയാണോന്ന് പലരും ചോദിച്ചിരുന്നു. ബിഗ് ബോസിലെ ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന് പ്രധാന കാരണവും ഇതാണ്. ഭൂരിപക്ഷം ആള്‍ക്കാരും വിചാരിച്ചിരിക്കുന്നത് ഞാന്‍ പിഷാരടിയുടെ ഭാര്യ ആണെന്നും ഒരു മന്ദബുദ്ധി ആണെന്നുമാണ്. അങ്ങനെ ഒത്തിരി കഥകളും ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലാതെയാണ് ബഡായിയുടെ കഥയില്‍ പറയുന്നത്. ഞാന്‍ പോവുന്നിടത്തൊക്കെ ഭര്‍ത്താവിനെ എന്താ കൊണ്ട് വരാത്തതെന്ന് ചോദിക്കും.

  ആ സമയത്ത് ഞാന്‍ വിവാഹിതയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ടില്ല. ഇവരെന്തിനാണ് എന്റെ ഭര്‍ത്താവിനെ ചോദിക്കുന്നതെന്ന് തുടക്കത്തിലെ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെയാണ് പിഷുവിനെ പറ്റിയാണ് ഇവരൊക്കെ പറയുന്നതെന്ന് അറിഞ്ഞത്. ആള്‍ക്കാരുടെ മനസിലുള്ള ആര്യ അങ്ങനെയാണ്. പക്ഷേ ബിഗ് ബോസില്‍ കണ്ടതാണ് യഥാര്‍ഥ ആര്യ. അത് പലര്‍ക്കും സ്വീകരിക്കാന്‍ പറ്റിയില്ല. അതാണ് ബിഗ് ബോസില്‍ നിന്നും ഇത്രത്തോളം എതിര്‍പ്പുകളും മോശം കമന്റും തനിക്ക് ഉണ്ടായതെന്നാണ് ആര്യ പറയുന്നത്.

  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam

  മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും കോണ്‍ടാക്ട് ഉള്ളതിനെ കുറിച്ചും ആര്യ സൂചിപ്പിച്ചു. അദ്ദേഹം എന്റെ ഭര്‍ത്താവ് മാത്രമല്ല, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കൂടിയാണ്. എന്തൊക്കെ സംഭവിച്ചാലും അത് മാറില്ല. മോളുടെ കാര്യത്തില്‍ എനിക്ക് എന്തൊക്കെ ഉത്തരവാദിത്വം ഉണ്ടോ, അത്രത്തോളം പുള്ളിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും ഉണ്ട്. അത് നിര്‍ത്താന്‍ ഞാന്‍ ആളല്ല. അത് എന്റെ കുഞ്ഞിനോട് ചെയ്യുന്ന മോശം കാര്യമായിരിക്കും. ഞാന്‍ വേറെ കല്യാണം കഴിച്ചാലും പുള്ളി വേറെ കല്യാണം കഴിച്ചാലും റോയയ്ക്ക്് ഞാന്‍ അമ്മയും അദ്ദേഹം അച്ഛനുമായിരിക്കും. അത്തരത്തില്‍ തുല്യമായൊരു സ്ഥാനം കൊടുത്തിട്ടുണ്ടെന്നും അതിലൊരു മാറ്റവും ഉണ്ടാവില്ലെന്നും ആര്യ പറയുന്നു.

  Read more about: arya ആര്യ
  English summary
  Viral: Asianet Badai Bungalow Fame Arya Opens Up She Has No Issue With First Husband Rohit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X