For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറ വയറുമായി ചക്കപ്പഴം പൈങ്കിളി; നാത്തൂനെ തേച്ചൊട്ടിച്ച് അശ്വതിയുടെ കമന്റ്!

  |

  ജനപ്രീയ പരമ്പരയാണ് ചക്കപ്പഴം. ഏതാണ്ട് എല്ലാവരും തന്നെ സീരിയില്‍ പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളാണ്. എങ്കിലും വളരെ പെട്ടെന്നു തന്നെ പരമ്പര ജനഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. സ്വാഭാവികമായ തമാശകളും താരങ്ങള്‍ക്കിടയിലെ കെമിസ്ട്രിയുമാണ് പരമ്പരയെ ജനപ്രീയമാക്കിയത്. ചക്കപ്പഴത്തിലെ ഒരാളെ പോലും മാറ്റി നിര്‍ത്തുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അശ്വതിയുടെ ആശയും ശ്രീകുമാറിന്റെ ഉത്തമനും റാഫിയുടെ സുമേഷുമൊക്കെ ഇന്ന് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളാണ്.

  പഞ്ചാബി പെണ്‍കൊടിയായി അമൈറ; സുന്ദരം ഈ ചിത്രങ്ങള്‍

  ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ ഉറക്കക്കാരിയായി പൈങ്കിളിയെ ഇന്ന് മലയാളികള്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ശ്രുതിയുടെ പ്രകടനമികവാണതിന് പിന്നില്‍. അഭിനയത്തിലെ സ്വാഭാവികതയും കോമിക് ടൈമിംഗുമാണ് പൈങ്കിളിയെന്ന ശ്രുതിയെ താരമാക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രുതി.

  ഇപ്പോഴിതാ ശ്രുതി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിറവയറുമായി നില്‍ക്കുന്ന തന്റെ ചിത്രമാണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്. സര്‍പ്രൈസ് എന്ന അടിക്കുറിപ്പോടെയാണ് ശ്രുതി ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്യാണപ്പെണ്ണായി എത്തിയതിന് പിന്നാലെയാണ് ഇന്ന് ഗര്‍ഭിണിയായി ശ്രുതി എത്തിയിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  ചിത്രം വൈറലായതോടെ കമന്റുമായി ആരാധകരുമെത്തി. താരത്തെ ട്രോളി കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ട്രോളാന്‍ മുന്നിലുള്ളത് ചക്കപ്പഴത്തിലെ നാത്തൂന്‍ ആശയെ അവതരിപ്പിക്കുന്ന അശ്വതി ശ്രകാന്ത് ആണ്. സംഭവം കൊള്ളാം, ഞാന്‍ കിടക്കാന്‍ നോക്കുമ്പോ തലയണ കണ്ടില്ലേല്‍ നീ മേടിക്കും എന്നായിരുന്നു അശ്വതിയുടെ കമന്റ്. നാത്തൂന്റെ കമന്റ് സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധിപേരാണ് കമന്റിന് ലവ് ഇട്ടിരിക്കുന്നത്. അശ്വത്വിയുടെ കമന്റിനോട് പ്രതികരിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്.

  ധാരാളം പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്നലെ കല്യാണ ഫോട്ടോ, ഇന്ന് ഗര്‍ഭിണി, ഇനി നാളെ ഡെലിവറി പിക് ആയിരിക്കുമോ എന്നായിരുന്നു ഒരു കമന്റ്. നാത്തൂനൊപ്പം എന്നും അശ്വതി ചേച്ചിയുടെ തലയണ തിരിച്ച് കൊടുക്കെന്നുമൊക്കെ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇന്നലെ വരെ ഇല്ലായിരുന്നല്ലോ? ഇരട്ടകളാണെന്ന് തോന്നുന്നു, അറിഞ്ഞില്ല ആരും പറഞ്ഞില്ല, പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി, ദിവ്യ ഗര്‍ഭം വല്ലതും ആണോ? ഗ്യാസ് കയറിയാല്‍ ഇങ്ങനേയും സംഭവിക്കുമോ? അതേസമയം പാരലല്‍ ലോകത്തെ മാധ്യമങ്ങള്‍; നടി ശ്രുതി രജനീകാന്ത് ഗര്‍ഭിണി, ഞെട്ടിത്തരിച്ച് ആരാധകര്‍ ഇങ്ങനെ പോവുകയാണ് കമന്റുകള്‍.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ചിത്രങ്ങള്‍ക്ക് കടപ്പാട്: ശ്രുതി രജനീകാ്ന്ത് ഇന്‍സ്റ്റഗ്രാം പേജ്

  ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ താരമാണ് ശ്രുതി. അതേസമയം ചക്കപ്പഴം പരമ്പരയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് സീരിയലുകളുടേയും സിനിമകളുടേയുമെല്ലാം ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് ചക്കപ്പഴവും നിര്‍ത്തിവച്ചത്. പരമ്പര വീണ്ടും സംപ്രേക്ഷണം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പരമ്പരയുടെ എപ്പിസോഡുകള്‍ ഇപ്പോഴും യൂട്യൂബില്‍ നിരവധി പേരാണ് കാണുന്നത്.

  Read more about: serial aswathy sreekanth
  English summary
  Viral: Chakkapazham Serial Fame Shruthi Rajanikanth Hilariously Trolled For Her Pregnant Makeover, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X