For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു...; സാന്ത്വനം ടീമിന് നന്ദി പറഞ്ഞ് ഗോപിക അനില്‍

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ചെറുപ്പാക്കരുടെ അടക്കം മനസ് കവര്‍ന്ന പരമ്പര സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ തന്നെ റേറ്റിംഗുകളില്‍ മുന്നിലുണ്ട്. ബാലന്റേയും ദേവിയുടേയും കുടുംബത്തെ വളരെ പെട്ടെന്നു തന്നെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരായി ഏറ്റെടുക്കുകയായിരുന്നു. രസകരമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര കഴിഞ്ഞ വാരം കുടുംബവിളക്കിനെ പിന്നിലാക്കി ടിആര്‍പി റേറ്റിംഗില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  ഇതിനിടെ പരമ്പര ഇതാ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പരമ്പരയുടെ ഒരു വര്‍ഷത്തിന്റെ സന്തോഷത്തില്‍ ഗോപിക അനില്‍ പങ്കുവച്ച് കുറിപ്പ് ആരാധകരുടെ മനസ് കവരുകയാണ്. പരമ്പരയില്‍ അഞ്ജലിയെന്ന അഞ്ജുവിനെ അവതരിപ്പിക്കുന്ന താരമാണ് ഗോപിക. അഞ്ജുവും ശിവനും തമ്മിലുള്ള പ്രണയത്തിലൂടെയും പിണക്കത്തിലൂടേയുമെല്ലാമാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. സ്‌ക്രീനിലെ അഞ്ജു സങ്കടത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഓഫ് സ്‌ക്രീനിലെ അഞ്ജു ഇന്ന് ഒരുപാട് സന്തുഷ്ടയാണ്. പരമ്പര ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഗോപിക പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം.

  Gopika Anil

  സാന്ത്വനത്തിന്റെ ഒരു വര്‍ഷം. ഇന്നലെ പോലെ തോന്നുന്നു. ഇന്നും. ഒരു വര്‍ഷത്തിന് ശേഷവും എനിക്ക് സാന്ത്വനത്തിന്റെ ആദ്യ ദിവസം പോലെ തന്നെ തോന്നുന്നു. രഞ്ജിത് സറിനും ആദിത്യന്‍ സറിനും ചിപ്പി ചേച്ചിക്കും സജി ചേട്ടനും നന്ദി പറയുന്നു. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം എനിക്ക് തന്നതിന്. ആദിത്യന്‍ സറിന്റെ വണ്‍ ലൈനിനേയും മേക്കിനേയും പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. ജോയ് പള്ളാശ്ശേരിന്റെ തിരക്കഥയെക്കുറിച്ചും. ഡിഒപി അലക്‌സ് തോമസിനും അസിസ്റ്റന്റ് ഡിഒപി അലക്‌സ് ജോസിനും. മനോഹരമായ പശ്ചാത്തല സംഗീതത്തിന് ആനന്ദ് ജോര്‍ജിനോടും നന്ദി പറയുന്നു. അതൊന്നുമില്ലാതെ ഈ രംഗങ്ങള്‍ അപൂര്‍ണമാണ്'' എന്നാണ് ഗോപിക കുറിച്ചത്.

  ''എല്ലാ ക്രൂ അംഗങ്ങളേയും പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനോടും നന്ദി പറയുന്നു. സാന്ത്വനത്തിന്റെ മനോഹരമായ ഔട്ട്കമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് അവരാണ്. എല്ലാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാരോടും നന്ദിപറയുന്നു. അവരില്ലാതെ ഞങ്ങള്‍ അപൂര്‍ണമാണ്. പാര്‍വതി പ്രകാശിന് പ്രത്യേകം നന്ദി'' എന്നും ഗോപി കൂട്ടിച്ചേര്‍ത്തു. പാര്‍വതിയാണ് ഗോപികയ്ക്ക് ശബ്ദം നല്‍കുന്നത്. തന്റെ സഹതാരങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഗോപിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

  ''അഭിനയം എന്റെ പ്രൊഫഷനല്ല. പക്ഷെ അതെനിക്ക് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത സന്തോഷം നല്‍കുന്നു. എന്ത് സംഭവിച്ചാലും, ശാരീരികവും മാനസികവുമായി ക്ഷീണിച്ചാലും ഷൂട്ട് ദിവസം എനിക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്നു. നല്ല പിന്തുണ നല്‍കുന്ന എന്റെ എല്ലാ സഹതാരങ്ങളോടും നന്ദി പറയുന്നു. നിങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്നെ അനുഗ്രഹമായി കരുതുന്നു'' എന്നു പറഞ്ഞാണ് ഗോപിക കുറിപ്പ് അവസാനിപ്പിക്കുന്നത്. സാന്ത്വനം ടീമിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

  പുലര്‍ച്ച രണ്ടരയ്ക്ക് കയറി വന്നു, ഞാന്‍ ഉറക്കമായിരുന്നു; ഷാരൂഖിന്റെ മോശം ശീലം പറഞ്ഞ് ജൂഹി

  Mohanlal to sing a song for Shane nigam movie

  അതേസമയം അഞ്ജുവിന്റെ പിറന്നാളിന് ശിവന്‍ എത്താത്തിന്‌റെ വിഷമത്തിലാണ് അഞ്ജുവും സാന്ത്വനം വീടും. തന്റെ മനസിലെ തെറ്റിദ്ധാരണകള്‍ ശിവന്‍ തിരിച്ചറിയുമെന്നും ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്. പരമ്പരയുടെ അവസാനം വന്ന പ്രൊമോ വീഡിയോകള്‍ ശിവാഞ്ജലിയുടെ പ്രണയ നിമിഷങ്ങള്‍ കാണിച്ചു തരുന്നതായിരുന്നു. വീട്ടിലേക്ക് തിരികെ വരുന്ന ശിവന്‍ അഞ്ജുവിനെ കണ്ടിട്ടും താന്‍ സ്വപ്‌നം കാണുകയാണെന്ന് കരുതി നടക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്. അഞ്ജു തിരികെ വന്നതോടെ ഉടനെ തന്നെ ഇരുവരും പരസ്പരം മനസ് തുറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തങ്ങളുടെ പ്രിയപ്പെട്ട ശിവനും അഞ്ജുവും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: serial
  English summary
  Viral: Gopika Anil Pens A Thank You Note After Santhwanam Completes One Year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X