For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൻ്റെ വീഡിയോയ്ക്ക് 10 ലക്ഷത്തില്‍ കൂടുതല്‍ വ്യൂസുണ്ട്; ആളുകള്‍ വെറുക്കുന്നോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റ്

  |

  സന്തോഷ് പണ്ഡിറ്റ് സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ആദ്യം സന്തോഷിനെ കളിയാക്കിയെന്ന് ആരോപിച്ച് നടിമാരായ നിത്യ ദാസിനും നവ്യ നായര്‍ക്കുമെതിരെ വിമര്‍ശനം വന്നു. തൊട്ടടുത്ത ദിവസം ബിനു അടിമാലിയെ സന്തോഷ് കളിയാക്കിയതുമായി ബന്ധപ്പെട്ടുള്ള വീഡിയോ വൈറലായി. ഇതോടെ സന്തോഷിനെതിരെയും വിമര്‍ശനമെത്തി. അങ്ങനെ ഒരാഴ്ചയ്ക്ക് മുകളിലായി ഇതേ വിഷയം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  ബിനു അടിമാലിയ്ക്ക് പിന്തുണ കൊടുത്തും സന്തോഷിനെ പിന്തുണച്ചും താരങ്ങളും ആരാധകരുമൊക്കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രതികരണം അദ്ദേഹം ചോദിച്ച് വാങ്ങിയതാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് സ്റ്റാര്‍ മാജിക്കിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നത്.

  ബിനു അടിമാലി പറ്റിയാണ് പറയുന്നതെങ്കില്‍ അദ്ദേഹം ആ പരിപാടിയില്‍ ആര്‍ട്ടിന് കൊണ്ട് വന്ന വടി കൊണ്ട് എന്റെ തലയില്‍ അടിച്ചു. എനിക്ക് വേദനയൊന്നും ഉണ്ടായില്ല. പക്ഷേ അങ്ങനൊരു സംഭവം എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. കാലില്‍ ഒക്കെയാണ് അടിക്കുന്നതെങ്കില്‍ ഞാന്‍ ഒന്നും പറയില്ല. ഒരാളുടെ തലയ്ക്ക് അടിക്കുന്നത് ശരിയായ നടപടിയാണോ? ഈ പരിപാടിയ്ക്ക് ശേഷം ഞാന്‍ പുള്ളിയോട് ചോദിച്ചു. ഇത് ആര്‍ട്ടിന്റെ വടിയാണോന്ന്. അപ്പോള്‍ പുള്ളി ചോദിച്ചത് എന്താ എന്നെ അടിക്കണം എന്ന് തോന്നുണ്ടോന്നാണ്.

  ഞാന്‍ പറഞ്ഞു, നിങ്ങള്‍ പറയാതെ ആണല്ലോ എന്നെ അടിച്ചത്. ഒരടി തിരിച്ചും തരണം എന്ന് എനിക്ക് ആഗ്രഹമുണ്ടെന്ന്. ഇത് പറഞ്ഞിട്ടാണ് ഞാന്‍ പുള്ളിയുടെ തോളില്‍ ഒരു അടി കൊടുത്തത്. ചോദിച്ച് സമ്മതം വാങ്ങിയാണ് അടിച്ചത്. മറ്റൊരു ഗെയിമില്‍ അദ്ദേഹം എന്നെ അടിച്ചിട്ട് അത് മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്നാണ് പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കണ്ട, മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കൂ എന്ന്.

  ഇദ്ദേഹം വന്ന അന്ന് മുതല്‍ സത്യന്‍ എന്ന മഹാനടനെയും ഹരിശ്രീ അശോകനെയും ജയനെയും തുടങ്ങിയുള്ള താരങ്ങളെ വളരെ പരിഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. ഇദ്ദേഹം തന്നെ പറഞ്ഞത് അയ്യോ ഞാന്‍ പാവം ഒരു മിമിക്രി കലാകാരന്‍ ആണേ, എന്റെ പടമൊന്നും നൂറ് കോടി ക്ലബ്ബില്‍ കയറിയിട്ടില്ല എന്നാണ്. മിമിക്രിക്കാരന്‍ എന്ന് പറഞ്ഞത് അദ്ദേഹത്തിന് മോസം ആണോ? അദ്ദേഹം ചെയ്യുന്ന ജോലി അതല്ലേ, അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ പറയുന്നത് മോശം ആയി തോന്നുന്നത് എന്തിനാണ്. ഞാന്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെ സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ്. ഞാന്‍ എന്റെ ടീമിലെ അംഗങ്ങളോട് ചോദിച്ചിട്ടാണ് ഉരുക്കു സതീശന്‍ എന്ന സിനിമയിലെ നീയൊന്നു ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ആരു ഉണ്ടാകില്ല ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിക്കാന്‍ ആരെങ്കിലും വരും എന്ന ഡയലോഗ് പറഞ്ഞത്.

  മുകേഷുമായി വിവാഹം കഴിക്കുന്നു; ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടി

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  എന്റെ വീഡിയോകളെല്ലാം തന്നെ പത്ത് ലക്ഷത്തില്‍ കൂടുതല്‍ വ്യൂസ് കിട്ടാറുണ്ട്. പത്ത് വര്‍ഷമായി ഞാന്‍ ഇവിടെ തന്നെയുണ്ട്. ഇത്രയും നാളും എന്നെ ആളുകള്‍ സെര്‍ച്ച് ചെയ്ത് കാണണമെങ്കില്‍ ഞാന്‍ ഇടുന്ന വീഡിയോ അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ. കഴിഞ്ഞ ആറ് മാസത്തെ വീഡിയോകള്‍ എടുത്ത് നോക്കൂ. അപ്പോള്‍ അറിയാം എത്ര വീഡിയോസ് പത്ത് ലക്ഷം പേര്‍ കണ്ടു എന്ന്. ഉറപ്പായും വളരെ പുതുമയോടെ നിലവാരത്തോടെ വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. അവരുടേത് നിലവാരം കൂടിയത് കൊണ്ട് കാണുന്നില്ല എന്നതാണോ? സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും വെറുക്കുന്ു. പക്ഷേ ഇടുന്ന വീഡിയോ എല്ലാം ആളുകള്‍ കാണുന്നുണ്ട് എന്നതിന്റെ അര്‍ഥം എന്താണെന്നും താരം ചോദിക്കുന്നു.

  ഒത്തിരി ആളുകളെ ഞാന്‍ പ്രേമിച്ചിട്ടുണ്ട; പ്രണയത്തിനൊപ്പം തേപ്പും, ആ ഭാഗ്യമുണ്ടായത് കണ്ണനെന്ന് നടി കാര്‍ത്തിക

  Read more about: television santhosh pandit
  English summary
  Viral: Here's How Santhosh Pandit Responded When Asked About Kerala Audience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X