For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലവ് മ്യാരേജിൽ വിശ്വാസമില്ല; നേരത്തെ വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ച് കുടുംബവിളക്ക് താരം ശരണ്യ ആനന്ദ്

  |

  സുമിത്രയും വേദികയും തമ്മിലുള്ള പ്രതികാര കഥയാണ് കുടുംബ വിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ കാണുന്നത്. സുമിത്രയായി അഭിനയിക്കുന്ന മീര വാസുദേവിന് മാത്രമല്ല വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദിനും വലിയ ആരാധക പിന്‍ബലമാണുള്ളത്. വേദികയായി അഭിനയിച്ചിരുന്ന രണ്ട് നടിമാര്‍ പിന്മാറിയതിന് ശേഷം മൂന്നാമത്തെ ആളായിട്ടാണ് ശരണ്യ എത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ കിടിലനൊരു വില്ലത്തി വേഷം ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു.

  സുമിത്രയുടെ ഭര്‍ത്താവിനെ തട്ടി എടുത്ത് അവള്‍ക്കിട്ട് പാര പണിയുന്ന വേദികയെ എല്ലാവരും വെറുക്കുന്നുണ്ട്. എങ്കിലും ശരണ്യയുടെ പ്രകടനത്തിന് ലഭിക്കുന്ന വലിയ അംഗീകരാമാണിത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും സീരിയലിലെ അഭിനയത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നടി ശരണ്യ ആനന്ദ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്.

  ''തന്റെ വിവാഹം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. ലവ് മ്യാരേജില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് ശരണ്യ ആനന്ദ് വ്യക്തമാക്കുന്നത്. അഭിയനത്തിന്റെ പീക്ക് സമയത്താണ് വിവാഹം. എന്തിനാണ് ഇത്രയും നേരത്തെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഞാന്‍ സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. അച്ഛനും അമ്മയും ഗുജറാത്തില്‍ ആയിരുന്നെങ്കിലും കേരളത്തിലെ നാട്ടിന്‍പുറത്തിന്റെ മെന്റാലിറ്റി തന്നെയായിരുന്നു. പെണ്‍കുട്ടികളെ പ്രായമാവുമ്പോള്‍ കല്യാണം കഴിപ്പിച്ച് വിടുക എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല.

  ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല. അവര്‍ക്ക് പ്രായം ആവുകയല്ലേ. എന്റെ സിനിമാ ആഗ്രഹങ്ങള്‍ക്ക് സഹായിച്ചത് അവരാണ്. എനിക്ക് വേണ്ടി ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് മാറാന്‍ പോലും അവര്‍ തയ്യാറായി. എന്റെ കാഴ്ചപാടുമായി യോജിക്കുന്ന, എന്നെ മനസിലാക്കുന്ന വ്യക്തി ആയിരിക്കണം ജീവിതപങ്കാളി എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മനേഷ് ഏട്ടനില്‍ എത്തുന്നതെന്നും നടി പറയുന്നു.

  ഇതിനൊപ്പം സീരിയലില്‍ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നതിനെ കുറിച്ചും ശരണ്യ വ്യക്തമാക്കിയിരുന്നു. 'കുടുംബവിളക്കില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുന്‍പ് തന്നെ വേദികയുടെ നെഗറ്റീവ് ഷേഡിനെ കുറഇച്ച് ഞാന്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. ഈ നല്ല അവസരം ഉപയോഗപ്പെടുത്തണമെന്ന് ഭര്‍ത്താവ് അടക്കമുള്ളവര്‍ പറയുകയും ചെയ്തു. പിന്നെ നടി അനുശ്രീ എന്റെ അടുത്ത സുഹൃത്താണ്. അവളും ഈ ക്യാരക്ടര്‍ എനിക്ക് ചേരുമെന്ന് പറഞ്ഞു. കണ്ണുംപൂട്ടി അത് സ്വീകരിക്കാമെന്നും വേദികയായി നന്നായി ഷൈന്‍ ചെയ്യാന്‍ പറ്റുമെന്നും അവള്‍ ഉപദേശിച്ചു. വീട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കുമ്പോള്‍ ക്യാരക്ടര്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഫീല്‍ ചെയ്യുന്നുണ്ട്. അവര്‍ അഭിമാനത്തോടെയാണ് എന്നെയും എന്റെ കഥാപാത്രത്തെയും കാണുന്നത്. ഇനി പോസിറ്റീവ് കഥാപാത്രം വരുമ്പോള്‍ നന്നായി ചെയ്യാമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടെന്നും ശരണ്യ പറയുന്നു.

  മിനിസ്‌ക്രീനിലെ തന്റെ ആദ്യ പരമ്പര കുടുംബവിളക്കാണ്. നെഗറ്റീവ് കഥാപാത്രമായ വേദിക എനിക്ക് നല്ല ശ്രദ്ധ നേടി തന്നു. പോസിറ്റീവായി തുടങ്ങി പ്രതികാരത്തിലേക്ക് നീങ്ങുന്ന കഥാപാത്രം. സാഹചര്യങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നു എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. വേദികയുടെ ആക്ടിംഗ്, പ്രസന്റേഷന്‍, ഡ്രസിംഗ് എല്ലാം സൂപ്പര്‍ ആണെന്നാണ്' എല്ലാവരും പറയുന്നത്.

  അതേ സമയം വിവാഹം കഴിഞ്ഞാലും തന്റെ അഭിനയത്തെ നാഷണല്‍ അവാര്‍ഡ് തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കൂടി ശരണ്യ പറയുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്റെ തീരുമാനങ്ങള്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ശരിയായ വഴികളിലൂടെ തന്നെയായിരുന്നു. അല്ലെങ്കില്‍ നഴ്‌സിങ് പഠിക്കാന്‍ പോയ താനിവിടെ എത്തില്ലല്ലോ എന്നും നടി ചോദിക്കുന്നു.

  Read more about: serial actress നടി
  English summary
  Viral: Kudumbavilakku Fame Saranya Anand Revealed Why She Get Married Too Early With Manesh Rajan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X