Don't Miss!
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- News
3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
സഞ്ജന ഗര്‍ഭിണിയായി; കുടുംബവിളക്കില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങളും ദുരന്തങ്ങളുമാണോ നടക്കുന്നത്?
സുമിത്രയെന്ന വീട്ടമ്മയെ തകര്‍ക്കാനുള്ള തന്ത്രങ്ങളുമായിട്ടെത്തുന്ന വേദികയും അവര്‍ തമ്മിലുള്ള മത്സരങ്ങളുമാണ് കുടുംബവിളക്ക് സീരിയലിലൂടെ പറയുന്നത്. ഓരോ തവണയും പുതിയ കുതന്ത്രങ്ങളുമായി വരുന്ന വേദിക പരാജയപ്പെടുകയും സുമിത്ര മിടുക്കത്തിയാവുകയും ചെയ്യാറുണ്ട്. ഏറ്റവും പുതിയതായിട്ടും കഥയില്‍ നടക്കുന്നത് അതൊക്കെയാണ്.
ശ്രീനിലയം വീട്ടിലെ കാര്‍ന്നോരുടെ എണ്‍പതാം പിറന്നാളാഘോഷം നടത്താന്‍ തീരുമാനിച്ചു. പലവിധത്തിലും അത് മുടക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. ഇതിനിടയിലാണ് സുമിത്രയുടെ മരുമകളായ സഞ്ജന തലകറങ്ങി വീഴുന്നത്. പിറന്നാളാഘോഷത്തിനിടയില്‍ വീണ സഞ്ജനയ്ക്ക് എന്ത് പറ്റിയെന്ന ആകാംഷ വര്‍ധിച്ചു. എന്നാല്‍ ഇത്രയ്ക്കും വലിച്ച് നീട്ടാതെ കാര്യം അവതരിപ്പിക്കാമെന്ന് പറഞ്ഞ് ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്.

അച്ഛച്ചന്റെ പിറന്നാളാഘോഷം ഗംഭീരമായി നടക്കുന്നതിനിടയിലാണ് സഞ്ജന വീഴുന്നത്. ആദ്യം സംഭവമെന്താണെന്ന് മനസിലാവാതെ എല്ലാവരും നോക്കി നിന്നു. എന്നാല്‍ വേദിക അടക്കമുള്ളവര്‍ ഈ അവസരത്തിലും സുമിത്രയെ കുറ്റം പറയാനാണ് ശ്രമിച്ചത്. വേദികയ്ക്കുള്ള പിറന്നാള്‍ സദ്യയില്‍ സുമിത്ര എന്തോ ചേര്‍ത്തതാണെന്നും അത് മാറി കഴിച്ചതാണ് സഞ്ജന വീഴാന്‍ കാരണമെന്നൊക്കെയുള്ള ആരോപണം വന്നു. പ്രൊമോ വീഡിയോയിലും ഏകദേശം ഇത്രയുമാണ് കാണിച്ചിരുന്നത്.
Also Read: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭാര്യയെ മറന്ന് പോയി; ആ കഥ പറഞ്ഞ് സുദീപും ഭാര്യ സോഫിയും

എന്നാല്‍ ശ്രീനിലയം വീട്ടിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ ലക്ഷണങ്ങളാണ് നമ്മള് കണ്ടത്. സുമിത്രയുടെ മരുമകള്‍ ഒരു അമ്മയാവാന്‍ തയ്യാറെടുക്കുകയാണ്. സഞ്ജന ഗര്‍ഭിണിയായത് കൊണ്ടാണ് തലകറങ്ങി വീണതെന്നും അത് സസ്പെന്‍സാക്കി വെച്ചതാണെന്നുമൊക്കെ ആരാധകര്‍ പറയുന്നു. ഏകദേശം കാര്യങ്ങളൊക്കെ വ്യക്തമായെങ്കിലും കഥ വേഗം പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ സാന്ത്വനത്തില്‍ സംഭവിച്ച അബദ്ധം ഇവിടെ ഉണ്ടാവരുതേ എന്ന അപേക്ഷയിലാണ് ഏവരും.

കുടുംബവിളക്കിനൊപ്പം റേറ്റിങ്ങില്‍ മുന്നില്‍ നില്ക്കുന്ന സീരിയലാണ് സാന്ത്വനം. അവിടെ അപര്‍ണ ഗര്‍ഭിണിയായിരുന്നെങ്കിലും ഒരു തല കറക്കത്തിലൂടെ അത് അവസാനിച്ചു. ഇവിടെയും അങ്ങനെ സഞ്ജനയുടെ കുഞ്ഞിനെ നഷ്ടപ്പെടുത്തരുത് എന്ന അപേക്ഷയാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. മാത്രമല്ല സുമിത്രയെ ആക്രമിക്കാന്‍ നടക്കുന്ന വേദിക ഇനി സഞ്ജനയുടെ നേരെ എങ്ങാനും തിരിയുമോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

എന്തായാലും പ്രേക്ഷക പ്രതീക്ഷകള്‍ മറികടന്ന് കൊണ്ടുള്ള കാര്യങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായേക്കും. അതിനുള്ളില്‍ കഥ പോസിറ്റീവായി മാറുകയാണെങ്കില്‍ നല്ലതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.