For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദ്ദേഹമൊരു ഹീറോയെ പോലെ ആയിരുന്നു; പ്രണയം ഇടിച്ച് കേറി പറഞ്ഞത് ഞാനാണ്, പ്രണയകഥ പറഞ്ഞ് ജഗതിയുടെ മകള്‍ പാര്‍വതി

  |

  വാഹനാപകടത്തില്‍ പരിക്ക് പറ്റി വിശ്രമ ജീവിതത്തിലാണ് നടന്‍ ജഗതി ശ്രീകുമാര്‍. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാവുന്നത്. ജഗതിയുടെ മകള്‍ പാര്‍വതി വിവാഹം കഴിച്ചത് രാഷ്ട്രീയക്കാരന്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണിനെ ആയിരുന്നു. മുന്‍പൊരു അഭിമുഖത്തില്‍ മക്കളെ കുറിച്ച് ജഗതിയും പിസി ജോര്‍ജും തുറന്ന് സംസാരിച്ചിട്ടുണ്ട്.

  ഇപ്പോഴിതാ ഭര്‍ത്താവ് ഷോണിനെ ആദ്യം പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനെ കുറിച്ചും പാര്‍വതി തന്നെ തുറന്ന് പറയുകയാണ്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. എംജിയുടെ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുന്നതിനിടയിലാണ് പ്രണയകഥ താരപുത്രി വെളിപ്പെടുത്തിയത്.

  പ്ലസ് ടു ഞാന്‍ പഠിച്ചത് ഭാരതീയ വിദ്യാഭവനിലാണ്. അത് കഴിഞ്ഞ് കേരള ലോ അക്കാദമിയില്‍ പഠിച്ചു. അവിടെ വെച്ച് പഠനവും വിവാഹവും എല്ലാം ഒരുമിച്ചങ്ങ് പോവുക ആയിരുന്നു. കേരള ലോ അക്കാദമിയില്‍ വെച്ചാണ് ഭര്‍ത്താവായ ഷോണിനെ പരിചയപ്പെട്ടത്. ഞങ്ങള്‍ ഒരുമിച്ചല്ല പഠിച്ചത്. ഷോണ്‍ എന്റെ സീനിയര്‍ ആയിരുന്നു. അവരുടെ ഫൈനല്‍ ഇയര്‍ ഫംഗ്ക്ഷനില്‍ വെച്ചാണ് ഞാന്‍ അച്ചായനെ കാണുന്നത്.

  ഷോണ്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ അവിടെ വച്ചാണ് അച്ചായനെ കണ്ടുമുട്ടുന്നത്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഫോണ്‍ നമ്പര്‍ മേടിക്കുന്നു, സംസാരിക്കുന്നു, ഞങ്ങളെ ഒരുമിച്ച് പിടിക്കുന്നു, ക്ലാസ് കട്ട് ചെയ്ത് ഞങ്ങള്‍ കറങ്ങാന്‍ പോവുമായിരുന്നു. അതൊക്കെ വീട്ടില്‍ പിടിച്ചു എന്നും പാര്‍വതി പറയുന്നു. കല്യാണത്തിന് മുന്‍പ് പിടിച്ചോ എന്ന് എംജി തമാശയായി പറഞ്ഞതോടെ എന്തായാലും പിടിച്ചതിനെ തന്നെയാണ് കെട്ടിയത്. രണ്ട് പിള്ളേരും ഉണ്ടായെന്ന് പാര്‍വതി പറയുന്നു.

  നല്ലൊരു ലീഡര്‍ഷിപ്പുള്ള വ്യക്തിയാണ് ഷോണ്‍. കോളേജില്‍ ഒരുപാട് ആരാധകരുള്ള കഥാപാത്രമാണ്. കോളേജില്‍ കുറേ പെണ്‍കുട്ടികള്‍ പിറകില്‍ നടന്നിട്ടുണ്ടാവും. ഞാനത് നോക്കിയിട്ടില്ല. ഞാന്‍ തന്നെയാണ് ഇടിച്ച് കേറി പ്രണയത്തെ കുറിച്ച് പറഞ്ഞത്. കാരണം അങ്ങനെയുള്ള തന്റേടമൊക്കെ എനിക്കാണുള്ളത്. ഞാന്‍ തന്നെ ഇടിച്ച് കയറി പരിചയപ്പെടുകയും സംസാരിക്കുകയുമായിരുന്നു. പുള്ളി കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹം രാഷ്ട്രീയം കൊണ്ട് നടക്കുന്ന ആളായിരുന്നു.

  സുമിത്ര നേരിടാന്‍ പോവുന്ന അടുത്ത പ്രശ്‌നം; അനിരുദ്ധിന് മദ്യം പകര്‍ന്ന് ഇന്ദ്രജയുടെ കളികള്‍ ആരംഭിച്ചു, പ്രൊമോ- വായിക്കാം

  ഷോണ്‍ രാഷ്ട്രീയത്തില്‍ അങ്ങനെ ഹീറോയായി നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഒരാളോട് ആരാധന തോന്നുമല്ലോ. ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന കാര്യം ഞങ്ങള്‍ തന്നെയാണ് വീട്ടില്‍ പറഞ്ഞതും. ഞങ്ങള്‍ക്ക് സെറ്റിലാവണമെന്ന് തന്നെയാണ് പറഞ്ഞത്. എന്റെ പപ്പയും അച്ചായന്റെ പപ്പയും സംസാരിച്ചു. പിന്നെ കാര്യങ്ങളെല്ലാം ഫാസ്റ്റായിരുന്നു. ഞങ്ങള്‍ക്ക് ചുറ്റും മീഡിയ ഉള്ളത് കൊണ്ട് കൂടുതല്‍ വിവാദങ്ങള്‍ക്കൊന്നും പോയില്ല. ഞങ്ങളങ്ങ് സ്വയം തീരുമാനിച്ചു, കല്യാണം കഴിച്ചു, സുഖമായി ജീവിക്കുന്നു.

  അണ്ണാന്‍ കുഞ്ഞിനൊപ്പം കളിച്ച് ജഗതി | FilmiBeat Malayalam

  എന്റെ പപ്പ നമ്മുടെ തീരുമാനത്തിന് വില തരുന്ന ആളാണ്. വേറെ മതമാണെന്നത് പുള്ളിയ്ക്ക് പ്രശ്‌നമല്ല. എന്നെ നോക്കാന്‍ പറ്റുന്ന ആളാണോ ഷോണിന്റെ വീട്ടുകാര്‍ എങ്ങനെയാണ് എന്നേ അദ്ദേഹം നോക്കിയുള്ളൂ. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്, മൂത്ത മകന്റെ പേര് പിസി ജോര്‍ജ് എന്നാണ്. അവിടെ അങ്ങനെയാണ്. ആദ്യം ജനിക്കുന്നത് മകനാണെങ്കില്‍ അച്ഛന്റെ പേരാണ് ഇടുക. കുഞ്ഞ് പിസി, കൊച്ചു പിസി എന്നൊക്കെ വിളിക്കും. ആരാധന അന്ന ഷോണ്‍ എന്നാണ് മകളുടെ പേര്. അമ്മുക്കുട്ടി എന്ന് വിളിക്കുമെന്നും പാര്‍വതി പറയുന്നു.


  സൂപ്പർ സ്റ്റാറിന്റെ നായികയാവാൻ മേതിൽ ദേവികയെ ക്ഷണിച്ചു, പിന്നെ സംഭവിച്ചത്, അതാണ് അവരുടെ ശക്തി- വായിക്കാം

  English summary
  Viral: Parvathy Shaun Opens Up Her Love Story With Shaun George, Says She Proposed Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X