For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കൈയില്‍ ഒരാള്‍ പിടിച്ചു; അത് ദൈവത്തിന്റെ കൈയാണ്, ജീവിതം അവസാനിപ്പിക്കാന്‍ നോക്കിയതിനെ കുറിച്ച് രേഖ രതീഷ്

  |

  സീരിയല്‍ നടി രേഖ രതീഷിനെ കുറിച്ചുള്ള വിശേഷങ്ങള്‍ എപ്പോഴും തരംഗമാവാറുണ്ട്. അടുത്തിടെ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയാണ് രേഖ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. നാല് തവണ വിവാഹിതയായെങ്കിലും കുടുംബ ജീവിതം അത്ര സുഖരമായിരുന്നില്ല. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലും നടി തുറന്ന് പറഞ്ഞിട്ടുണ്ട്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  ഇപ്പോള്‍ മകനൊപ്പം സന്തുഷ്ടയായി കഴിയുകയാണ് താരം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ജീവന്‍ എടുക്കാന്‍ പോലും താന്‍ ആലോച്ചിരുന്ന കാര്യം തുറന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രേഖ പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം...

  ഒരിക്കല്‍ ദൈവം തന്ന ജീവന്‍ അത് എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു എന്നതാണ് ആദ്യമായി പറയാനുള്ളത്. എല്ലാ മനുഷ്യര്‍ക്കും ഈ മനസ്സും സങ്കടങ്ങളും എല്ലാം ഒരു പോലെ തന്നെയാണ്. ഒരു പട്ടിയുടെ കാലൊടിഞ്ഞു കരഞ്ഞാലും അതിനു വേദന തന്നെയാണ്. നമ്മുടെ കാലൊടിഞ്ഞു കരഞ്ഞാലും നമുക്കും വേദന തന്നെയാണ്. ഈ പറഞ്ഞ പോലെ ആ സമയത്ത്് എനിക്കും വലിയ വേദനയുണ്ടായി. ഒരു വ്യക്തിയുടെ പേരില്‍ സ്വന്തം വീട്ടുകാര്‍ തൊട്ട് നമ്മളെ അറിയാത്തവര്‍ പോലും കുറ്റപ്പെടുത്തുന്നു.

  എന്റെ കസിന്‍ സിസ്റ്റേഴ്‌സ് പോലും എന്റെ അപ്പുറത്തു പോയി നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം. അവര്‍ക്ക് ഇത് നാണക്കേട് ആയി എന്ന് പറയുന്നത് ഞാന്‍ ചെവിക്ക് കേട്ടിട്ടുണ്ട്. പക്ഷെ എന്റെ സ്ഥാനത്ത്് മറ്റൊരാള്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ അവരെ തോളോട് ചേര്‍ത്ത് പിടിക്കും. ധൈര്യമായി മുന്‍പോട്ട് പോകൂ. ഞങ്ങള്‍ കൂടെ ഉണ്ടെന്നേ പറയുമായിരുന്നുള്ളു. എന്നാല്‍ എനിക്ക് ആ സമയത്ത് ഒരു പിന്തുണയും കിട്ടിയിരുന്നില്ല. ഞാന്‍ നല്ലോണം ബുദ്ധിമുകള്‍ക്കിടയിലൂടെയാണ് മുന്‍പോട്ട് പോയത്.

  മോന്‍ ജനിച്ചതിനു ശേഷം അവനേം കൊണ്ട് ജീവിതം അവസാനിപ്പിക്കാം എന്ന് തന്നെയായിരുന്നു തീരുമാനിച്ചത്. അങ്ങനെ ആ സാഹചര്യത്തിലേക്ക് എത്തിയപ്പോള്‍ പെട്ടെന്ന് ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ചു. നിങ്ങള്‍ എന്തിനാ ഇവിടെ വന്നു നിക്കുന്നത് എന്ന് ചോദിച്ചു. ആ വ്യക്തിക്ക് എന്നെ അറിയുകപോലും ഇല്ല. ആ സെക്കന്‍ഡില്‍ ആ വ്യക്തി എന്നെ പിടിച്ചില്ലായിരുന്നു എങ്കില്‍ ഞാന്‍ എന്റെ മോനുമായി ജീവിതം അവസാനിപ്പിച്ചേനെ. ദൈവമാണ് എന്നെ അവിടെ തടഞ്ഞതെന്ന് ഞാന്‍ അറിഞ്ഞു.

  ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

  അങ്ങനെ അവസാനിക്കേണ്ട ഒരു വ്യക്തി അല്ല ഞാനെന്ന തിരിച്ചറിവ് വന്നു. ഞാന്‍ എന്തിനാണ് മരിക്കുന്നത്. ഞാന്‍ എന്റെ കാര്യങ്ങള്‍ ബോധിപ്പിക്കേണ്ട ഒറ്റ ആളെ ഉള്ളു. അത് എന്റെ ദൈവമാണ്. പിന്നെ എന്റെ അച്ഛനും അമ്മയും. ഇപ്പോള്‍ അവര്‍ രണ്ട് പേരും ജീവനോടെ ഇല്ല. അതുകൊണ്ടുതന്നെ ദൈവത്തില്‍ ഞാന്‍ മുറുകെ പിടിച്ചു. ജീവിച്ചു കാണിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നൊള്ളു അങ്ങനെയാണ് പുതിയൊരു ജീവിതം ആരംഭിക്കുന്നത്. അന്ന് രക്ഷിച്ച ആ വ്യക്തിയെ താന്‍ പിന്നീട് കണ്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് അറിയാമെന്നും അഭിനയത്തിലേക്ക് താന്‍ രണ്ടാം വരവ് നടത്തിയപ്പോള്‍ ഒരുപാട് ആളുകള്‍ പാര വെച്ചിരുന്നു. ഇന്‍ഡസ്ട്രിയ്ക്ക് ഉള്ളില്‍ തന്നെയുള്ളവരാണ് അവരൊക്കെയെന്നും രേഖ പറയുന്നു.

  English summary
  Viral: Pookkalam Varavayi Actress Rekha Ratheesh About Her Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X