For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗ്ലാമറസ് ലുക്കില്‍ സീരിയല്‍ നടി രേഖ രതീഷ്; കൈയിലെ ടാറ്റുവിന് പിന്നിലുള്ള സ്‌നേഹകഥ, അയാനൊപ്പമുള്ള ചിത്രം വൈറൽ

  |

  സീരിയലുകളിലെ അമ്മയായും അമ്മായിയമ്മ ആയിട്ടുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് നടി രേഖ രതീഷ്.സീരിയലിലെ കഥാപാത്രങ്ങളുടെ അത്രയും പ്രായം നടിയ്ക്ക് ഇല്ലെന്ന് വൈകിയാണ് പലരും അറിഞ്ഞത്. സീരിയല്‍ വിശേഷങ്ങള്‍ക്കൊപ്പം രേഖയുടെ കുടുംബ ജീവിതത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. നാലോളം വിവാഹം കഴിച്ചെങ്കിലും അതെല്ലാം പരാജയമായി പോവുകയായിരുന്നു.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  ഇപ്പോള്‍ മകന്‍ അയാനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് രേഖ. കൈയില്‍ മകന്റെ പേരാണ് ടാറ്റു ആയി പതിപ്പിച്ചിരിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ചാണ് പല അഭിമുഖങ്ങളിലും നടി തുറന്ന് സംസാരിക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടും രേഖയെയും മകന്‍ അയാനെയും കുറിച്ച് മഴവില്‍ മനോരമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

  'രേഖയുടെ കൈയില്‍ പച്ചകുത്തിയ സ്‌നേഹം. രേഖ രതീഷ് തന്റെ കൈയിലൊരു പേര് പച്ചകുത്തിയിട്ടുണ്ട്. അത് മകന്‍ അയാന്റെതാണ്. അയാനാണ് രേഖയുടെ ലോകം അവനു വേണ്ടിയാണ് അവരുടെ ജീവിതം തന്നെയും. അയാന് നേരത്തെ മറ്റുള്ളവര്‍ രേഖയെ അമ്മയെന്ന് സ്‌നേഹത്തില്‍ വിളിക്കുന്നതില്‍ അസൂയയായിരുന്നു. മാളവിക രേഖയെ മമ്മ എന്നാണ് വിളിക്കുക, യുവ കൃഷ്ണ അമ്മയെന്നും. അനുമോളായി അഭിനയിക്കുന്ന വൃദ്ധിമോള്‍ക്ക് സ്‌ക്രീനിന് പുറത്തും രേഖ അച്ഛമ്മ തന്നെ.

  ഈ വിളികളൊക്കെ കേട്ട് അയാന്‍ നേരത്തെ ചോദിക്കുമായിരുന്നു: 'ഞാന്‍ മാത്രല്ലേ അമ്മേടെ മോന്‍, പിന്നെന്തിനാ മറ്റുള്ളോരൊക്കെ അമ്മയെ അമ്മാന്ന് വിളിക്കണേ' അന്നേരം രേഖ പതിവായി ഇങ്ങനെ ആവര്‍ത്തിക്കും 'നിന്റെ അമ്മയെ മറ്റുള്ളവരും അമ്മാന്ന് വിളിക്കുമ്പോ കൂടുതല്‍ സന്തോഷിക്കുകയാണ് വേണ്ടത്. അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാന്‍.

  ഇപ്പോള്‍ അയാന് മറ്റുള്ളവര്‍ അമ്മാന്ന് വിളിച്ചാലും വലിയ പ്രശ്‌നമില്ലെന്ന് ചിരിയോടെ രേഖ കൂട്ടിച്ചേര്‍ത്തു. അയാനോട് 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും വലിയ കാര്യമാണ്. ഇടയ്ക്കുള്ള അവരുടെ സ്‌നേഹസമ്മാനങ്ങള്‍ അയാനെ ഏറെ സന്തോഷിപ്പിക്കുന്നുമുണ്ട്. പത്താം വയസിലേക്ക് കടക്കുന്ന അയാന്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലാണ് പഠിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

  Bigg Boss Malayalam Season 3 : ഇനി എലിമിനേഷൻ നാളുകളാണോ? | FilmiBeat Malayalam

  ഇതിനിടെ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രേഖയിപ്പോള്‍. ജീന്‍സും ഷര്‍ട്ടും വേഷത്തിനൊപ്പം സാരി കൂടി അണിഞ്ഞ് കുറച്ച് ഗ്ലാമറസ് ലുക്കിലാണ് രേഖ എത്തിയിരിക്കുന്നത്. ഇത് മാത്രമല്ല കേരള സാരിയിലുള്ള ചിത്രങ്ങളും ലൊക്കേഷനിലെ ഫോട്ടോസുമൊക്കെ ഇന്‍സ്റ്റാഗ്രാം പേജിലുടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതെന്ന് പറയുകയാണ് ആരാധകര്‍. അമ്മ വേഷത്തിലെത്തുന്ന ആളാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

  English summary
  Viral: Pookkalam Varavayi Actress Rekha Ratheesh About Her Tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X