For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനൊരു സീരിയല്‍ വേറെ ഉണ്ടാവില്ല; 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി കുടുംബവിളക്ക്, വില്ലത്തി പറയുന്നതിങ്ങനെ

  |

  ടെലിവിഷന്‍ പ്രേക്ഷകരെ എന്നും ആവേശത്തിലാക്കിയ കുടുംബവിളക്ക് സീരിയല്‍ 500ന്റെ നിറവില്‍ എത്തിയിരിക്കുകയാണ്. സംപ്രേഷണം ആരംഭിച്ച ഒന്നാം ആഴ്ചയില്‍ തന്നേ ഒന്നാമതായ നിലവിലെ ഒരേ ഒരു സീരിയല്‍ കുടുംബവിളക്ക് ആയിരുന്നു. ഇന്നും ടിആര്‍പി ചാര്‍ട്ടുകള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇത്രയധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയലിന് ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.

  സീരിയലിലെ വില്ലത്തി വേഷം ചെയ്യുന്ന നടി ശരണ്യ ആനന്ദും സഞ്ജനയായി അഭിനയിക്കുന്ന രേഷ്മയുമടക്കം എല്ലാവരും തന്നെ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. ഇന്നത്തെ എപ്പിസോഡ് എല്ലാവരും മറക്കാതെ കാണണമെന്നാണ് താരങ്ങള്‍ക്കും പറയാനുള്ളത്. പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസ അറിയിച്ച് കൊണ്ടാണ് ശരണ്യ എത്തിയത്. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

  500 എപ്പിസോഡുകളുടെ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ കുടുംബവിളക്ക് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ അവസരത്തില്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് നിര്‍മ്മാതാക്കളായ ഗുരുദാസ് സാറിനും ചിത്ര ഷേണായി മാം, സംവിധായകന്‍ മഞ്ജു ധര്‍മന്‍ സാര്‍, ക്യാമറ വിപിന്‍ സാര്‍, ജോസ് & ജോയ് സാര്‍ എന്നിവര്‍ക്ക് എന്റെ സന്തോഷം ആശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. അവര്‍ ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

  കൂടാതെ ഞങ്ങളുടെ പ്രേക്ഷകരില്‍ നിന്ന് മികച്ച സ്വീകരണവും സ്‌നേഹവും ഉണ്ടായി. ഈ വിജയത്തിന് ഉത്തരവാദികളായ ഓരോ വ്യക്തികള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം കുടുംബവിളക്ക് കുടുംബത്തിന്റെ ആത്മാവായ മുഴുവന്‍ കുടുംബവിളക്ക് ടീമിനെയും അഭിനേതാക്കളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മികച്ച അവസരം ഞങ്ങള്‍ക്ക് നല്‍കിയതിന് ഏഷ്യാനെറ്റ് നെറ്റ്വര്‍ക്ക് മാനേജ്മെന്റ് ഇനിയും ഈ വിജയവും ഉന്മേഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.. സ്‌നേഹത്തോടെ ശരണ്യ ആനന്ദ്.. എന്നും പറഞ്ഞാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  നസീര്‍ സംക്രാന്തിയുടെ കൂടെ സുബി ഒളിച്ചോടി എന്നാണ് പറഞ്ഞത്; മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയിട്ടില്ലെന്ന് നടി

  ശരണ്യ മാത്രമല്ല കുടുംബവിളക്കിലെ മറ്റ് താരങ്ങളുമൊക്കെ ഈ സന്തോഷം പങ്കുവെച്ച് വന്നിരുന്നു. സീരിയലില്‍ സഞ്ജനയായി അഭിനയിക്കുന്ന നടി രേഷ്മ സീരിയലിന്റെ പ്രൊമോ വീഡിയോയുമായിട്ടാണ് എത്തിയിരിക്കുന്നത്. 'അതേ, ഇന്ന് ഞങ്ങളുടെ കുടുംബത്തിന്റെ യാത്ര അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശരിക്കും ഇത് അഭിമാനിക്കാനും സന്തോഷിക്കാനുമുള്ള നിമിഷമാണ്. ചെറിയ രീതിയിലാണെങ്കിലും ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതിന് ദൈവത്തിന് നന്ദി. ഇതിലൊരു പങ്കാളിയാവാന്‍ സാധിച്ചത് വലിയൊരു അഭിമാനമായി തോന്നുകയാണെന്നും രേഷ്മ പറയുന്നു.

  ഒന്നിച്ച് താമസിക്കുന്ന താരങ്ങളാണ്, ഇത്രയും പ്രണയിച്ചിട്ടും വിവാഹമില്ലേ; താരവിവാഹത്തെ കുറിച്ച് ജ്യോതിഷി

  നോ ഷേവ് നവംബർ കഴിഞ്ഞിട്ടും ദിലീപേട്ടൻ എന്താ താടി വടിക്കാത്തത്..ആ രഹസ്യമിതാ

  റേറ്റിങ്ങില്‍ ഒന്നാമനായി തുടര്‍ന്ന് 500 അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബവിളക്കിന് എല്ലാവിധ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. തിരി തെളിഞ്ഞ നാള്‍ മുതല്‍ അണഞ്ഞു തീരാത്ത റേറ്റിങ്ങ് വിസ്മയത്തിന് 500ന്റെ നിറവ് എന്നാണ് ചിലരുടെ കമന്റ്. റേറ്റിങ്ങ് ചാര്‍ട്ടുകളില്‍ വിസ്മയം തീര്‍ത്ത ഈ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന മെഗാഹിറ്റ് കുടുംബ പരമ്പരയ്ക്ക് ഇന്ന് 500. വിജയകരമായ എപ്പിസോഡുകളുടെ നിറവില്‍ ജൈത്രയാത്ര ഇനിയും തുടരുകയാണെന്നും പ്രേക്ഷകര്‍ പറയുന്നു.

  മകൾക്ക് വേണ്ടി രാമായണം വായിച്ച് തുടങ്ങിയെന്ന് ദിലീപ്; മൂത്തമകൾ മീനൂട്ടി ഡോക്ടറാവാന്‍ പഠിക്കുകയാണെന്നും താരം

  English summary
  Viral: Saranya Anand's Thanks Note To Kudumbavilakku Team for completing the Milestone of 500 episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X