For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ വിവാഹത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, രണ്ടാം വിവാഹത്തെ കുറിച്ച് എന്‍റെ മാതാവ് താരം ആൻ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആൻ മരിയ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ദത്ത്പുത്രി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലെത്തിയത്. ആദ്യ പരമ്പരയിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ നടിക്ക് കഴിഞ്ഞിരുന്നു. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. എന്‍റെ മാതാവ് എന്ന സീരിയലിലെ ക്ലാര എന്ന കഥാപാത്രം നടിയ്ക്ക് മികച്ച പ്രേക്ഷാഭിപ്രായം നേടി കൊടുത്തിരുന്നു. സിനിമയിലും ആൻ മരിയ അഭിനയിച്ചിട്ടുണ്ട്.

  ഇത് ദിയ സന തന്നെയോ? കിടിലന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം

  ഐശ്വര്യ റായി ബച്ചൻ വീണ്ടും ഗർഭിണിയോ, പുതിയ ചിത്രം വൈറൽ, ബേബി ബംപ് കുറിച്ച് ആരാധകർ

  അടുത്തകാലത്തായിരുന്നു ആൻ മരിയയുടെ വിവാഹം കഴിയുന്നത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയെയാണ് വിവാഹം കഴിച്ചത്. നടിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത് . ജീവിതത്തിലെ ഒരു നിർണ്ണായകമായിരുന്നു തീരുമാനമായിരുന്നു വിവാഹമെന്നാണ് ആൻ പറയുന്നത്. അവതാരകൻ ജേക്കബ് മാത്യുവുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഷാനുമായുള്ള വിവാഹത്തെ കുറച്ച് മനസ്സ് തുറക്കുകയാണ് ആൻ.

  അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം

  നടിയുടെ വാക്കുകൾ ഇങ്ങനെ..വിവാഹം വേണ്ട എന്ന് പറഞ്ഞിരിക്കുന്ന സമയത്താണ് ഷാനിനെ പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. തന്റെ രണ്ടാം വിവാഹമാണ്. ആദ്യത്തെ വിവാഹത്തിൽ നിന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഇനിയൊരു കൂട്ട് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഷാനിനെ കാണുന്നതും പരിചയപ്പെടുന്നതും.

  വിവാഹത്തെ കുറിച്ച് ഞാനാണ് ആദ്യം ഷാനിനോട് പറയുന്നത്. കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണയായിരുന്നു. തന്റെ വിവാഹത്തിന് എല്ലാവരും ആഗ്രഹിച്ചിരുന്നു. കാരണം അമ്മയുടെ ആരോഗ്യസ്ഥിതി ഒക്കെ വളരെ മോശമായിരുന്നു. എന്നാൽ, ഞാൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നതോടെ അമ്മ പൂർണ്ണ ആരോഗ്യവതിയായി മാറിയെന്നും താൻ ഒരു മകൾ ആയത് കൊണ്ടാകാം അമ്മ ഒരുപാട് സങ്കടപ്പെട്ടത് എന്നും താരം പറയുന്നു.

  അമ്മ സന്തോഷവതിയാണെന്ന് പറയുന്നതിനോടൊപ്പം മകളും ഹാപ്പിയാണെന്ന് ആൻ പറയുന്നു. ഷാനിനെ കിട്ടിയതിൽ ഏറ്റവും കൂടുതൽ സന്തോഷം അവൾക്കാണ്. കാരണം കുഞ്ഞിതുവരെ പപ്പയുടെ സ്നേഹം അറിഞ്ഞിട്ടില്ല. ഷാനിനെ കിട്ടിയ ആഘോഷത്തിൽ ആണ് മകൾ. ഇപ്പോൾ അവൾ മറ്റൊരു ലോകത്തിലാണ്. മറ്റാരേയും വേണ്ട. ഏക മകളാണുള്ളത്. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.

  Mukesh's biography | FilmiBeat Malayalam

  അഭിനയത്തിന് പൂർണ്ണ പിന്തുണയാണ് ഷാൻ നൽകുന്നതെന്നും ആൻ പറയുന്നു. കൂടാതെ തന്റെ സാമ്പദ്യത്തെ കുറിച്ച് ഷാൻ ഇതുവരെ ചോദിച്ചിട്ടില്ലെന്നും ആൻ അഭിമുഖത്തിൽ പറയുന്നു. സ്ത്രീധന വിഷയത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എനിക്ക് എത്ര സ്വർണ്ണം ഉണ്ടെന്നോ, എത്രയാണ് സമ്പാദ്യമെന്നോ അദ്ദേഹം ചോദിച്ചിട്ടില്ല. എന്നാൽ ആദ്യ ബന്ധം അങ്ങനെ ഒന്നും ആയിരുന്നില്ലെയെന്നും ആൻ മരിയ പറയുന്നു. മോഡലിംഗ് രംഗത്തും നടി സജീവമാണ് .വെൽകം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട്. എൺപതുകളിലെ ഏഭ്യന്മാര്‍' എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: serial
  English summary
  Viral: Serial Actress Ann Maria Opens Up The Troubles She Faced From First Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X