For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ ഞങ്ങള്‍ തമ്മില്‍ അടിയാണ്; നേരിട്ട് അങ്ങനെയല്ല, അപ്‌സരയുടെ റിസപ്ഷന് സീരിയല്‍ ലോകം ഒന്നടങ്കമെത്തി

  |

  സാന്ത്വനം സീരിയലിലെ ജയന്തിയായി തിളങ്ങി നില്‍ക്കുന്ന നടി അപ്‌സര രത്‌നാകരന്റെ വിവാഹ വിശേഷങ്ങളാണ് മൂന്നാല് ദിവസമായി നിറഞ്ഞ് നില്‍ക്കുന്നത്. എഴുത്തുകാരനും സീരിയല്‍ പ്രവര്‍ത്തകനുമായ ആല്‍ബിയാണ് വരന്‍. ഇന്റര്‍കാസ്റ്റ് വിവാഹം ആയിരുന്നതിനാല്‍ ലളിതമായ രീതിയില്‍ താലിക്കെട്ട് നടത്തി പിന്നീട് വിപുലമായ റിസപ്ഷന്‍ ഒരുക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം ധര്‍മജന്‍ ബോള്‍ഗാട്ടി, ദേവി ചന്ദനയും ഭര്‍ത്താവും, നടന്‍ കിഷോര്‍, നടി രശ്മി, തുടങ്ങി നിരവധി പേര്‍ എത്തി.

  ഒന്നിലധികം വിവാഹ വിരുന്നുകളാണ് അപ്‌സരയും ഭര്‍ത്താവും സംഘടിപ്പിച്ചിരുന്നത്. നവംബര്‍ മുപ്പതിന് തിരുവന്തപുരത്ത് വെച്ച് നടത്തിയ വിരുന്നോട് കൂടി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം പൂര്‍ത്തിയായിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ ടെലിവിഷന്‍ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് എത്തിയത്. അപ്‌സര അഭിനയിക്കുന്ന സാന്ത്വനം സീരിയലില്‍ നിന്നും നടി ഗോപിക അനില്‍, ഗിരീഷ്, ചിപ്പി, യതികുമാര്‍ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. ബാക്കിയുള്ള താരങ്ങള്‍ വരാത്തത് എന്താണെന്നുള്ള ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു.

  apsara-alby

  ഇവരെ കൂടാതെ ഉപ്പും മുളകിലെയും ബിജു സോപാനം, ബിജുവിന്റെ സഹോദരന്‍ കുടുംബസമേതം, ഗൗരി കൃഷ്ണ, എന്നിങ്ങനെയുള്ള താരങ്ങളും വന്നിരിക്കുകയാണ്. വിവാഹത്തിന് താരങ്ങള്‍ അധികമാരും വരാതിരുന്നതിനെ പറ്റിയുള്ള ചോദ്യം സജീവമാവുന്നതിനിടെയാണ് താരസമ്പന്നമായ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. അതേ സമയം സാന്ത്വനത്തിലെ താരങ്ങള്‍ അപ്‌സരയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  കലിപ്പന്‍ പെട്ടെന്ന് അഞ്ജലിയുടെ റൊമാന്റിക് ഹീറോ ആയി; സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ് വരണമെന്ന് ആരാധകർ

  ''സീരിയലില്‍ ഞാനും അപ്‌സരം തമ്മില്‍ കാണുമ്പോള്‍ കട്ട അടി ആണെങ്കിലും നേരില്‍ ഭയങ്കര ക്ലോസ് ആണ്. അവളുടെ കല്യാണത്തിന് എത്താന്‍ പറ്റിയില്ല. അതുകൊണ്ടാണ് റിസപ്ഷന് എത്തിയിരിക്കുന്നത്. ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അപ്‌സരയ്ക്കും ചേട്ടനും എല്ലാവിധ ആശംസകളും ഞാന്‍ അറിയിക്കുകയാണ്. എന്നുമാണ് സാന്ത്വനത്തിലെ അഞ്ജലിയായിട്ടെത്തുന്ന ഗോപിക അനില്‍ പറഞ്ഞത്.

  apsara-alby

  അപ്‌സി കല്യാണം കഴിച്ച് പോയതില്‍ പ്രേക്ഷകരില്‍ ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് നിരാശയും ആയിരിക്കുമെന്നാണ് സാന്ത്വനത്തിലെ ഹരിയായിട്ടെത്തുന്ന നടന്‍ ഗിരീഷ് പറയുന്നത്. എന്തായാലും ആപ്‌സിന് എല്ലാവിധാ ആശംസകളും നേരുകയാണ്. നല്ലൊരു ലവ് സ്റ്റോറിയാണ് അവരുടേത്. അതിനെ കുറിച്ച് അവള്‍ തന്നെ നിങ്ങളോട് പറയട്ടേ. ആ കഥ എന്താണെന്ന് നമുക്ക് എല്ലാവര്‍ക്കും അവളോട് ചോദിച്ച് അറിയാം. ശിവന്‍ എന്ത് കൊണ്ടാണ് വരാത്തത് എന്ന ചോദ്യത്തിന് അത് പുള്ളിയുടെ തീരുമാനമല്ലേ, അത്രയുള്ളുവെന്നും താരം പറയുന്നു.

  വെല്ലുവിളിയാണെങ്കിൽ താൻ തീരുമാനിക്കുന്നത് ഇങ്ങനെയാവും; പോരാട്ടം നടത്തിയാണ് താനിവിടെ എത്തിയതെന്ന് നടി സാമന്ത

  അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ

  സാന്ത്വനത്തെ കുറിച്ച് പറയാനുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ നിങ്ങളെല്ലാവരും ഇഷ്ടപ്പെടുന്നത് കൊണ്ട് സാന്ത്വനം ഒന്നാം നമ്പറിലേക്ക് എത്തിയിരിക്കുകയാണ്. ഏഴ് മണി സമയത്ത് ആണെങ്കിലും ഇരുപതിന് മുകളില്‍ റേറ്റിങ്ങിലേക്ക് വരുന്നുണ്ട്. കുടുംബ പ്രേക്ഷകരെല്ലാം അത് സ്വീകരിച്ചതിന്റെ തെളിവ് തന്നെയാണ്. ഇനിയും നല്ല നല്ല സീനുകള്‍ ഉണ്ടായിരിക്കും. നിങ്ങളെല്ലാവരും ഞങ്ങളെ ഇതുപോലെ സപ്പോര്‍ട്ട് ചെയ്യണമെന്നും ഗിരീഷ് പറഞ്ഞ് നിര്‍ത്തുന്നു. ഭാര്യയുടെയും മകളുടെയും കൂടെയാണ് ഗിരീഷ് അപ്‌സരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

  Read more about: actress serial marriage
  English summary
  Viral: Serial Actress Gopika Anil Opens Up About Her Santhwanam Costar Apsara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X