For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനൊരു വില്ലത്തിയാവാന്‍ പറ്റുമോ? സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയാണെന്ന് നടി അനു നായർ

  |

  സൂര്യ ടിവില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയലാണ് സ്വന്തം സുജാത. ചന്ദ്ര ലക്ഷ്മണും കിഷോര്‍ സത്യയും നായിക-നായകന്മാരായി അഭിനയിച്ച് തുടങ്ങിയ സീരിയലിലേക്ക് മറ്റ് ചില കഥാപാത്രങ്ങള്‍ കൂടി വന്നിരുന്നു. കിഷോര്‍ അവതരിപ്പിച്ച പ്രകാശന്‍ എന്ന കഥാപാത്രത്തെ തട്ടി എടുക്കുന്ന വില്ലത്തി റൂബിയുടെ വേഷത്തിലേക്കാണ് അനു നായര്‍ എത്തുന്നത്. സുജാതയുടെ അടുത്ത കൂട്ടുകാരി ആയിരുന്നെങ്കിലും അവരുടെ ഭര്‍ത്താവിനെ തട്ടി എടുത്ത് പ്രതികാരം ചെയ്യുകയാണ് റൂബി.

  സമാനമായ കഥയുമായി മറ്റ് പല സീരിയലുകളും ഉണ്ടെങ്കിലും റൂബി ഒരു ഒന്നൊന്നര വില്ലത്തിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. സ്ത്രീകള്‍ക്ക് ഇങ്ങനെ ആവാന്‍ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പോലും പറയിപ്പിക്കുന്ന തരത്തിലാണ് അനുവിന്റെ അഭിനയം. ഇപ്പോഴിതാ തന്റെ സീരിയല്‍ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് റൂബിയെ കുറിച്ച് അനു പറയുന്നത്. വിശദമായി വായിക്കാം...

  anu-nair

  സീരിയലിന്റെ തിരക്കഥാകൃത്തിന്റെ അടുത്ത് ഞാന്‍ ഇടയ്ക്കിടെ ചോദിക്കും ഇനി എത്ര അവിഹിതം ഉണ്ടെന്ന്. ഈ ഷെഡ്യൂളില്‍ എനിക്ക്് ഒരെണ്ണമേ ഉണ്ടാവുകയുള്ളു. അടുത്ത ഷെഡ്യൂളിന് വരുമ്പോഴാണ് മുന്‍പ് മറ്റൊരു അവിഹിതം ഉണ്ടെന്നും അതിനും പത്ത് വര്‍ഷം മുന്‍പ് മറ്റൊരുത്തനെ തേച്ചിട്ടുണ്ട് എ്‌നൊക്കെ അറിയുന്നത്. അങ്ങനെ കുറേ ഉണ്ടെന്ന് അനു പറയുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും സീരിയലിലേക്ക് കഥയും കഥാപാത്രവുമൊക്കെ മാറി വരും. തുടക്കത്തില്‍ അതൊരു പ്രശ്‌നമായിരുന്നു. തുടക്ക സമയത്തെ എന്റെ അഭിനയവും ഇപ്പോഴത്തെയും നോക്കുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാവും. നല്ല വ്യത്യാസമുണ്ട്.

  ഭാര്യയെ ചതിക്കുന്ന ഭർത്താവ്, ഇനിയൊരു അവിഹിതം കൂടി സഹിക്കാൻ വയ്യ; കുടുംബവിളക്ക് കണ്ട് പ്രേക്ഷകരുടെ അഭിപ്രായം

  സീരിയലിലെ സുജാതയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ അവിഹിതമുണ്ട്. ഈ സമയത്ത് സുജാത എന്റെ മുന്നിലിരുന്ന് കരയുകയാണ്. അതോര്‍ത്ത് ചില ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. ഈ കരയുന്ന മുഖമാണ് എന്റെ മനസിലേക്ക് വരുന്നത്. ആദ്യമെനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നെയത് കഥാപാത്രമാണെന്നും ഞാന്‍ ചെയ്യുന്നതൊക്കെ റൂബിയാണെന്നുമൊക്കെ ചിന്തിച്ച് തുടങ്ങി. എല്ലാം സംവിധായകന്‍ കാണിച്ച് തരുന്നത് പോലെ ചെയ്യുന്നതാണ്. അല്ലാതെ എന്റെ കൈയില്‍ നിന്ന് ഇട്ടിട്ട് ഒന്നും ചെയ്യുന്നില്ല.

  anu-nair

  ഇതെല്ലാം കഴിഞ്ഞ് ടിവിയില്‍ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്. ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു എന്നൊക്കെ പ്രേക്ഷകര്‍ അഭിപ്രായം പറയാറുണ്ട്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ മെല്ലേ സമയം എടുത്താണ് ഓരോ സീനും ചെയ്യുക. സീരിയലില്‍ രാവിലെ വന്നാല്‍ രാത്രി വരെയും തുടര്‍ച്ചയായി ചിത്രീകരിക്കാറുണ്ട്. അതാണ് വ്യത്യാസം. പക്ഷേ രണ്ടും അഭിനയം തന്നെയാണ്. പിന്നെ സീരിയലിലെ കട്ട വില്ലത്തി ആയത് കൊണ്ട് തന്നെ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്. ഒരിക്കല്‍ സാരി വാങ്ങാന്‍ ചെന്നപ്പോള്‍ അവിടുത്തെ ഉടമസ്ഥന്‍ റൂബി അല്ലേ എന്ന് ചോദിച്ച് വന്നു. ശേഷം എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞു. ആയിക്കോട്ടെ എന്ന് പറഞ്ഞ ഞാന്‍ സാരി തരുമോന്ന് ചോദിച്ചു. അത് തരാമെന്ന് അവര്‍ പറഞ്ഞതായും നടി വ്യക്തമാക്കുന്നു.

  നടന്മാരെല്ലാം രണ്ടാമതും വിവാഹം കഴിക്കുന്നുണ്ട്; ഭര്‍ത്താവിനെ കുറ്റം പറഞ്ഞവരോട് ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ

  Mohanlal to sing a song for Shane nigam movie

  അതേ സമയം റൂബിയെ എത്രത്തോളം വെറുക്കുന്നോ അത് ചേച്ചിയുടെ അഭിനയമികവ് തന്നെയാണെന്ന് പറയുകയാണ് ആരാധകര്‍. അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുവിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ് എത്തുന്നത്. അനു ചേച്ചിയുടേ സൂപ്പര്‍ ആക്ടിംഗ് ആണ്. ആര് റൂബിയെ കുറ്റം പറഞ്ഞാലും വില്ലത്തിടെ വേഷം നന്നായി ചെയ്യുന്നുണ്ട്. റൂബി എജ്ജാതി വില്ലാത്തിയാണെന്ന് അറിയണമെങ്കില്‍ ഇതുവരെയും കാണാത്തവര്‍ ഉണ്ടെങ്കില്‍ ഈ സീരിയല്‍ ഒന്ന് കാണണമെന്നാണ് മറ്റ് ചില ആരാധകരുടെ അഭിപ്രായങ്ങള്‍.

  Read more about: serial സീരിയല്‍
  English summary
  Viral: Swantham Sujatha Actress Anu Nair Opens Up About Her Real And Reel Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X