For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂഹി റുസ്തഗിയ്ക്ക് പിന്നാലെ പ്രതിശ്രുത വരനുമെത്തി; അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി, റോവിന്റെ ചിത്രം

  |

  നടി ജൂഹി റുസ്തഗി പോയതോട് കൂടി ഉപ്പും മുളകും പ്രേക്ഷകര്‍ നിരാശയിലായിരുന്നു. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ലെച്ചുവായി അഭിനയിച്ചിരുന്ന ജൂഹി പരമ്പരയില്‍ നിന്നും പിന്മാറുന്നത്. പിന്നീട് കൊറോണയും ലോക്ഡൗണ്‍ പ്രശ്‌നങ്ങളുമൊക്കെ വന്ന് ഷോ നിര്‍ത്തി വെക്കേണ്ടിയും വന്നു. അപ്പോഴും ലെച്ചുവിന്റെ തിരിച്ച് വരവിന് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

  ഉപ്പും മുളകിലേക്കും തിരികെ വന്നില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജൂഹിയെ അവിടെയും കാണാനില്ലായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം ഫോട്ടോസ് ഇടാറുള്ള ജൂഹി മാസങ്ങളോളം സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു. ഇതോടെ പല തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. പ്രതിശ്രുത വരന്‍ റോവിനുമായി നടി വേര്‍പിരിഞ്ഞെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ അതിനെല്ലാം ഉത്തരം പങ്കുവെച്ചിരിക്കുകയാണ് നടി.

  സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാവാന്‍ ഒരുങ്ങുകയാണ് ജൂഹി റുസ്തഗിയിപ്പോള്‍. ആഴ്ചകള്‍ക്ക് മുന്‍പ് പുതിയൊരു ഫോട്ടോയുമായി നടി എത്തിയിരുന്നു. ഷൂട്ട് മോഡിലേക്ക് തിരികെയെത്തി, വീണ്ടും വര്‍ക്ക് ആരംഭിച്ചിരിക്കുകയാണ് എന്നൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് കുറേ മാസങ്ങള്‍ക്ക് ശേഷം പുതിയൊരു ചിത്രം ജൂഹി പങ്കുവെച്ചത്. ഇപ്പോഴിതാ വീണ്ടും നടിയുടെ മനോഹരമായൊരു ചിത്രം വൈറലാവുകയാണ്. ഒരു ഫ്രോക്ക് ധരിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ജൂഹി ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

  പുതിയ ചിത്രത്തിലും ആരാധകര്‍ക്ക് ചോദിക്കാനുള്ളത് ഉപ്പും മുളകിലേക്കും എന്ന് തിരികെ വരുമെന്നുള്ളതാണ്. സ്ഥിരമായി വന്നില്ലെങ്കിലും ഒരു ദിവസത്തെ എപ്പിസോഡിനെങ്കിലും പങ്കെടുക്കാന്‍ എത്തിക്കൂടേ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ആദ്യം പറഞ്ഞ അഭിപ്രായമല്ലാതെ മറ്റൊന്നും ജൂഹി ഇതുവരെ പറഞ്ഞിട്ടില്ല. അതേ സമയം പ്രതിശ്രുത വരന്‍ റോവിനുമായി പിണങ്ങിയെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായി അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി.

  മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്നതിലുപരി ഒരു ഡോക്ടര്‍ കൂടിയാണ് ജൂഹിയുടെ വരന്‍ റോവിന്‍. ഇരുവരും പ്രണയത്തിലാണെന്ന് പുറംലോകം അറിഞ്ഞതോടെ റോവിനും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. കുറച്ച് കാലങ്ങളായി റോവിനും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നു. ആഴ്്ചകള്‍ക്ക് മുന്‍പ് ഞങ്ങള്‍ രണ്ട് പേരും ദൂരയാത്രകള്‍ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ഒരു കാറിന്റെ ചിത്രം റോവിന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വലിയൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.

  പ്രിയപ്പെട്ടവരെ ഈ വൈറസ് മനുഷ്യരായ നമ്മളെ എല്ലാവരെയും ആക്രമിക്കുകയാണ്. ജീവിതത്തിലെ ഈ അപകടകരവും വേദനാജകവുമായ സമയങ്ങളില്‍ നമുക്ക് പരസ്പരം പരിപാലിക്കാം. ഈ സമയം നമ്മളെല്ലാവരും ഒന്നിക്കാന്‍ വേണ്ടിയുള്ളതാണ്. ഇതിനെതിരെ തിരിച്ചടിക്കുമ്പോള്‍ പഴയതിനെക്കാള്‍ ശക്തിയോടെ നമുക്ക് തിരിച്ച് വരാന്‍ സാധിക്കും. വേണ്ടത്ര ജാഗ്രതയും മുന്‍കരുതലുകളും എടുക്കാം. ഒരു ദിവസം നമ്മള്‍ പഴയതിലേക്ക് പോകും. അന്നേരം കൊവിഡ് 19 നമ്മുളെ ജീവിതത്തിലെ സ്വപ്‌നങ്ങളിലോ പോലും ഉണ്ടാവുകയില്ല. ഇത് ഓടി ഒളിക്കാനുള്ള സമയമല്ല.

  Lachu Uppum Mulakum Exclusive Video | FilmiBeat Malayalam

  തുടങ്ങി കൊറോണ കാലത്തെ അതിജീവനത്തെ കുറിച്ച് പറഞ്ഞ് എത്തിയതായിരുന്നു റോവിന്‍. മാസ്‌ക് അണിഞ്ഞ് നില്‍ക്കുന്ന പുതിയൊരു ചിത്രവും റോവിന്‍ പങ്കുവെച്ചിരുന്നു. 22 ആഴ്ചകള്‍ക്ക് ശേഷമായിരുന്നു റോവിനും സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടുന്നത്. അവസാനം അതും സംഭവിച്ചെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോവിന്റെ പോസ്റ്റ് ജൂഹിയും ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ് പ്രിയപ്പെട്ടവര്‍.

  റോവിൻ്റെ പോസ്റ്റ് കാണാം

  English summary
  Viral: Uppum Mulakum Fame Juhi Rustagi's Fiance Dr.Rovin Make A Comeback To Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X