twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് ബിഗ് ബോസ്? അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ? മോഹന്‍ലാല്‍ എത്തുന്നത് 16 പ്രശസ്തരുമായി..

    |

    Recommended Video

    ബിഗ് ബോസ്സിന്റെ ഉറവിടം | filmibeat Malayalam

    ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു. ഹിന്ദിയില്‍ നിന്നുമായിരുന്നു ബിഗ് ബോസിന്റെ ആരംഭം. പിന്നീട് തെന്നിന്ത്യയില്‍ മലയാളം ഒഴികെ എല്ലാ ഭാഷകളിലേക്കും എത്തിയിരുന്നു.

    മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. സിനിമകളുടെ തിരക്കുകള്‍ക്കിടിയലും മോഹന്‍ലാല്‍ പരിപാടിയുടെ അവതാരകനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മലയാളത്തിലേക്ക് ആദ്യമായിട്ടാണ് ബിഗ് ബോസ് എത്തുന്നതെങ്കിലും മുന്‍പ് സൂര്യ ടിവിയില്‍ നടത്തിയ മലയാളി ഹൗസ് എന്ന പരിപാടിയുമായി ബിഗ് ബോസിന് ചില സാമ്യതകളുണ്ടായിരുന്നു. ബിഗ് ബോസിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്..! എന്താണ് ബിഗ് ബോസ് എന്നും അതിനെ കുറിച്ച് അറിയാനുള്ള കാര്യങ്ങളും കാണാൻ തുടര്‍ന്ന് വായിക്കാം..

    ബിഗ് ബോസിന്റെ ഉറവിടം...

    ബിഗ് ബോസിന്റെ ഉറവിടം...

    റിയാലിറ്റി ഷോ എന്ന് പറയുമ്പോള്‍ അതെല്ലാം തരികിട പരിപാടിയായിരിക്കും എന്ന് പറയുന്നവരോട് ബിഗ് ബോസ് അത്തരമൊരു പരിപാടിയല്ല. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പ്രോഗ്രാം ആണ്. ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി 'ബിഗ് ബ്രെദര്‍' എന്ന പ്രോഗ്രാമിലൂടെയായിരുന്നു ബിഗ് ബോസിന്റെ വരവ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലായിരുന്നു പരിപാടി തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.

    മറ്റ് ഭാഷകളിലേക്കും..

    മറ്റ് ഭാഷകളിലേക്കും..

    നിലവില്‍ സല്‍മാന്‍ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍. ഹിന്ദിയില്‍ പരിപാടി ഹിറ്റായതോടെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലേക്കും പരിപാടി എത്തി. തമിഴില്‍ കമല്‍ ഹാസന്‍, കന്നഡയില്‍ കിച്ചാ സുദീപ്, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, മറാത്തിയില്‍ മഹേഷ് മഞ്ചേക്കര്‍, ബംഗാളിയില്‍ മിഥുന്‍ ചക്രവര്‍ത്തി, എന്നിവരാണ് അവതാരകര്‍. ജൂണ്‍ 24 മുതല്‍ മലയാളത്തില്‍ മോഹന്‍ലാല്‍ അവതരാകനായി ബിഗ് ബോസ് എത്തുകയാണ്.

    മലയാളത്തിലേക്ക് എത്തുന്നു..

    മലയാളത്തിലേക്ക് എത്തുന്നു..

    മലയാളത്തിലേക്ക് പരിപാടി എത്തുന്നതിന് പിന്നിലും ഒരു ചരിത്രമുണ്ട്. ഏഷ്യാനെറ്റ് ചാനലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അത് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ആണെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഏറെ നാളുകളായിട്ടുള്ള ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പ് സഫലമായിരിക്കുകയാണ്.

    എന്താണ് ബിഗ് ബോസ്?

    എന്താണ് ബിഗ് ബോസ്?

    സിനിമയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ഈ വീടിനെ ബിഗ് ഹൗസ് എന്നാണ് വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കിയിരിക്കും. അതിനാല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം എന്നിവയൊന്നും ഈ ദിവസങ്ങളില്‍ ഇവരിലേക്ക് എത്തുകയില്ല. അതേ സമയം 100 ദിവസം താമസിക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരിക്കുന്നതാണ്. അതിനൊപ്പം പാചകം, തുണി അലക്കല്‍, വീട് വൃത്തിയാക്കാല്‍ എന്നിവയെല്ലാം അവരവര്‍ സ്വയം ചെയ്യണം.

    ബിഗ് ബോസിന്റെ നിര്‍ദ്ദേശം

    ബിഗ് ബോസിന്റെ നിര്‍ദ്ദേശം

    അവതാരകനായ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. അതേ സമയം ബിഗ് ബോസിന്റെ ശബ്ദം മാത്രമേ ഇവരിലേക്ക് എത്തുകയുള്ളു. പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള രഹസ്യ വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിംഗ് വഴി പുറത്താക്കുന്നത് ജനങ്ങളാണ്.

    വിജയ് ആവുന്നതിങ്ങനെ..

    വിജയ് ആവുന്നതിങ്ങനെ..

    പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മൂന്ന് പേരില്‍ നിന്നും ഒരു മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.

    ടാസ്‌കുകള്‍...

    ടാസ്‌കുകള്‍...

    പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.

    നീരിക്ഷണത്തിലായിരിക്കും..

    നീരിക്ഷണത്തിലായിരിക്കും..

    അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനൽകാതെ... ടോയ്ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.

     വിവാദങ്ങള്‍ക്ക് വഴിയൊരുക്കും...

    വിവാദങ്ങള്‍ക്ക് വഴിയൊരുക്കും...

    സ്ഥിരമായി വീട്ടില്‍ ക്യാമറ ഉള്ളതിനാല്‍ പലരും അക്കാര്യം മറന്ന് പോവും. ഇതോടെ പലതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഹിന്ദി ബിഗ് ബോസില്‍ അത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടായിരുന്നു. പലഘട്ടങ്ങളില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും അത് അടിയും പിടിയുമായി മാറുകയും ചെയ്യാറുണ്ട്.

    മലയാളത്തിലെ നിര്‍മാണം..

    മലയാളത്തിലെ നിര്‍മാണം..

    എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സ് കമ്പനിയാണ് ബിഗ് ബോസ് പരിപാടി നടത്തുന്നതിനുള്ള അവകാശം കൊടുക്കുന്നത്. അവര്‍ പറയുന്ന നിയമങ്ങള്‍ അനുസരിച്ചേ ഷോ നടത്താന്‍ പാടുള്ളു. മലയാളത്തില്‍ ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസിന് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. പൂനെയിലെ ലോണാവാലയിലാണ് ഷൂട്ടിംഗ് സെറ്റ്. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഷൂട്ടിംഗ് സെറ്റുകള്‍ അവിടെയുണ്ട്. അത് പൊളിച്ചു മാറ്റിയിട്ടില്ല. അതേ സെറ്റില്‍ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യുന്നത്. മലയാളം സിനിമയിലെ രണ്ടാം നിരക്കാരെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ സീസണ്‍ ഷൂട്ടിംഗ് നടത്തുക.

    മത്സരാര്‍ത്ഥികള്‍ ആരൊക്കെ..?

    മത്സരാര്‍ത്ഥികള്‍ ആരൊക്കെ..?

    പ്രിയ പ്രകാശ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ഗോവിന്ദ് പത്മസൂര്യ, എങ്കെ വീട്ടുമാപ്പിളൈയിലൂടെ ശ്രദ്ധേയരായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും, ശ്രീശാന്ത്, അര്‍ച്ചന സുശീലന്‍, രമേഷ് പിഷാരടി, ദീപന്‍ മുരളി, കനി കുസൃതി, ശ്വേതാ മേനോന്‍, അര്‍ച്ചന കവി, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദീപന്‍ മുരളി, ദിയ സന, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, നേഹ സകേ്സന, തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ പരിപാടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

    മലയാളി ഹൗസ്

    മലയാളി ഹൗസ്

    ബിഗ് ബോസുമായി സാമ്യമുള്ള ഒരു പരിപാടി മുന്‍പ് മലയാളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. മലയാളി ഹൗസ് എന്ന പേരില്‍ സൂര്യ ടിവിലായിരുന്നു പ്രോഗ്രാം. ഹൈദരാബാദിലെ ജെമിനി സ്റ്റുഡിയോയില്‍ പ്രത്യേകം സജ്ജീകരിച്ച വീട്ടിലായിരുന്നു ഷോ നടത്തിയിരുന്നത്. കേരള മാതൃകയില്‍ നിര്‍മ്മിച്ച വീട്ടില്‍ മുപ്പതോളം ക്യാമറകളായിരുന്നു ഉണ്ടായിരുന്നത്. സിനിമ, രാഷ്ട്രീയം, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നുമുള്ള ആളുകളായിരുന്നു റിയാലിറ്റി ഷോ യില്‍ പങ്കെടുത്തിരുന്നത്. അവതാരകന്‍ രാഹുല്‍ ഈശ്വര്‍ ആയിരുന്നു മത്സരത്തിലെ വിജയി.

     രേവതിയുടെ അവതരണം...

    രേവതിയുടെ അവതരണം...

    മലയാളി ഹൗസ് നിയന്ത്രിച്ചിരുന്നത് നടി രേവതിയായിരുന്നു. എന്നാല്‍ പരിപാടിയ്‌ക്കെതിരെ വന്‍ പ്രതിഷേധം വന്നതോടെ രേവതി പിന്മാറുന്നതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. മലയാള സംസ്‌കാരത്തിന് ചേരാത്ത പരിപാടിയെന്നായിരുന്നു ഇതിനെതിരെ വന്ന പ്രധാന ആരോപണം. യുവസംഘടനകളും പരിപാടിയ്‌ക്കെതിരെ വന്നിരുന്നു. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നുവെന്ന് പറഞ്ഞ് വനിതാ കമ്മീഷനും പരിപാടിയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

     ജനപ്രീതിയിലേക്ക്..

    ജനപ്രീതിയിലേക്ക്..

    വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് ബിഗ് ബോസിലേക്ക് എത്തുന്നതെങ്കിലും അതിനേക്കാള്‍ അതിവേഗം ജനപ്രീതി ലഭിക്കാന്‍ ബിഗ് ബോസിലൂടെ കഴിയും. തമിഴില്‍ ഓവിയയുടെ കാര്യം അതുപോലെയാണ്. പത്ത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത ജനപ്രീതി ബിഗ് ബോസില്‍ നിന്നും ഓവിയയ്ക്ക് കിട്ടിയിരുന്നു. സിനിമയിലെ താരങ്ങളെക്കാള്‍ പ്രധാന്യം ഓവിയയെ തേടി എത്തിയിരുന്നു.

     വിവാദങ്ങള്‍

    വിവാദങ്ങള്‍

    കമല്‍ ഹാസന്‍ നയിച്ചിരുന്ന ബിഗ് ബോസ് നിറയെ വിവാദങ്ങളായിരുന്നു. പരിപാടിയില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന ഓവിയയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഷോ യിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോട് ഓവിയയ്ക്ക് പ്രണയമായിരുന്നു. ഇക്കാര്യം ഓവിയ തന്നെ വ്യക്തമാക്കിയിരുന്നു. ഒരിക്കള്‍ സെറ്റിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പേരില്‍ ഓവിയയ്‌ക്കെതിരെ കേസ് വരെ വന്നിരുന്നു. എന്നാല്‍ ആരാവിനോ കടുത്ത പ്രണയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഓവിയ പുറത്ത് പോയിരുന്നു. ഇതോടെ ബിഗ് ബോസിനെതിരെ വലിയ വിമര്‍ശനങ്ങളും വന്നിരുന്നു.

    ബിഗ് ബോസ് 2 വരുന്നു...

    ബിഗ് ബോസ് 2 വരുന്നു...

    വീണ്ടും കമല്‍ഹാസന്‍ നയിക്കുന്ന തമിഴ് ബിഗ് ബോസിന് രണ്ടാം ഭാഗം വരാന്‍ പോവുകയാണ്. പതിവിന് വിപരീതമായി ഇത്തവണ ബിഗ് ബോസില്‍ നടിമാരാണ് കൂടുതല്‍. യഷിക ആനന്ദ്, ജനനി അയ്യര്‍, ഐശ്വര്യ ദത്ത, റിഥിക, മുംതാസ്, മംമ്തി ചരി, നിത്യ, പൊന്നമ്പലം, മഹത്, ഷാരിഖ് ഹസ്സന്‍, സെന്‍രായന്‍, ആനന്ദ് വൈദ്യനാഥന്‍, ഡാനിയേല്‍ ആനി പോപ്, എന്നിവരാണ് രണ്ടാം ഭാഗത്തിലുള്ളത്.

    English summary
    What's the concept of big boss?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X