For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അഭിനയിച്ചു; അദ്ദേഹമെനിക്ക് ലാല്‍ജി ആണെന്ന് നടി ശാന്തി കൃഷ്ണ

  |

  എണ്‍പതുകളിലും തൊണ്ണൂറുകളിലും നായികയായി തിളങ്ങി നിന്ന ശാന്തി കൃഷ്ണ സിനിമയില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരുന്നു. വൈകാതെ ശക്തമായ തിരിച്ച് വരവും നടത്തി. ഇപ്പോള്‍ കൂടുതലും അമ്മ കഥാപാത്രങ്ങള്‍ ആണെങ്കിലും സ്ത്രീ പ്രധാന്യമുള്ള വേഷങ്ങളിലൂടെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞ് നടത്തിയ കൈരളിയുടെ അഭിമുഖത്തിനിടയില്‍ നിന്നുള്ള ശാന്തിയുടെ ഒരു വീഡിയോ വൈറലാവുകയാണിപ്പോള്‍.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  നായികയായി തിളങ്ങി നില്‍ക്കുമ്പോഴും അമ്മ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് മടി ഇല്ലായിരുന്നു. കിട്ടുന്ന റോളിന് എത്രത്തോളം പ്രധാന്യം ആ സിനിമയില്‍ ഉണ്ടാവുമെന്നാണ് താന്‍ നോക്കാറുള്ളതെന്നും നടി പറയുന്നു. അതുപോലെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്.

   shanthi-krishna

  'ഞാന്‍ ലാല്‍ജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണ്. അതൊരു സത്യമാണ്. ഞാനൊരു നായികയായി നിന്ന കാലത്തും അമ്മയായി അഭിനയിച്ചിട്ടുണ്ട്. ചെങ്കേലില്‍ അമ്മയിയമ്മ ആയിരുന്നു. പിന്‍ഗാമിയിലാണ് അമ്മയായത്. പക്ഷേ എന്ന ചിത്രത്തില്‍ ഭാര്യയായി. വിഷ്ണു ലോകത്തില്‍ കാമുകിയായി. ഇനി അമ്മൂമ്മ റോള്‍ മാത്രമേ ബാക്കി ഉള്ളുവെന്ന് തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു.

  ഇതൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം എത്രത്തോളം നന്നാക്കാമെന്നതാണ്. അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. പല തരത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് ചേരുമെന്ന് തെളിയിക്കപ്പെട്ടു. തൊണ്ണൂറുകളില്‍ ഞാന്‍ തിരിച്ച് വന്നപ്പോഴും നായികയായി തന്നെ എന്നെ സ്വീകരിച്ചു. മമ്മൂട്ടിയുടെയൊക്കെ ഭാര്യ റോള്‍ എനിക്ക് ലഭിച്ചിരുന്നു. എനിക്കത് നല്ല കാര്യമാണ്. അതുകൊണ്ടാണ് ഇത്രയും വെറൈറ്റി ചെയ്യാന്‍ എനിക്ക് പറ്റിയത്.

   shanthi-krishna
  Director Jeethu Joseph Revealed About Mohanlal's Dedication In Drishyam 2

  സുകൃതം എന്ന സിനിമ ചെയ്ത് പോയതിന് ശേഷം സിനിമയിലെ ആരുമായിട്ടും എനിക്ക് ബന്ധമില്ലായിരുന്നു. അന്ന് വാട്‌സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലല്ലോ. ഇന്ന് എല്ലാവരോടും എപ്പോള്‍ വേണമെങ്കിലും എവിടെയാണെന്നോ എന്തെടുക്കുവാണെന്നോ ചോദിക്കാം. അന്നത്തെ കാലത്ത് അങ്ങനെയായിരുന്നില്ല. അന്ന് സിനിമാ സെറ്റില്‍ നിന്ന് കണ്ട് സംസാരിച്ച് മടങ്ങും. പിന്നീട് അതിന് വേണ്ടി ശ്രമിച്ചാല്‍ മാത്രമേ ആ സൗഹൃദം തുടര്‍ന്ന് പോകാന്‍ പറ്റുകയുള്ളുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

  English summary
  When Shanthi Krishna Revealed Portraying Different Roles Such As Wife, Mother And Lover Of Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X