For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത്തരം കമന്‌റുകള്‍ കാര്യമാക്കാറില്ല, ഞാന്‍ എത് അവസ്ഥയിലൂടെ കടന്നുപോയ ആളാണെന്ന് അവര്‍ക്ക് അറിയില്ല: യമുന

  |

  സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി യമുന. ജനപ്രിയ പരമ്പരകളിലൂടെയായിരുന്നു നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ രണ്ടാമതും വിവാഹിതയായതിന് പിന്നാലെയാണ് യമുന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആണ് നടിയെ ജീവിത സഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മക്കളുടെ നിര്‍ബന്ധ പ്രകാരമായിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്.

  മക്കള്‍ക്കൊപ്പം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും യമുനയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നു. 30 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ആളാണ് ദേവന്‍. താന്‍ നേരത്തെ വിവാഹം കഴിച്ചതാണെന്നും എന്നാല്‍ ആ ബന്ധത്തിന്റെ അവസാനം മനസിലാക്കിയത് എന്തൊക്കെ ഉണ്ടെങ്കിലും ജീവിതത്തില്‍ വേണ്ടത് മനസമാധാനം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  തുടര്‍ന്നാണ് യമുനയുമായി സംസാരിച്ചതും ഒന്നിക്കാമെന്ന് തീരുമാനിച്ചതും. അതേസമയം വിവാഹ ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യമുന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ സമയത്തെ ഏകാന്തതയാണ് വിവാഹിതയാവാനുളള കാരണത്തിന് പിന്നിലെന്ന് നടി പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ എപ്പോഴും പറയുമായിരുന്നു.

  എന്നാല്‍ കരിയറുമായും മക്കളുമൊത്തും ഞാന്‍ തിരക്കിലായ സമയമായിരുന്നു അത്. വിവാഹത്തിന്‌റെ ആവശ്യകത അന്നൊന്നും ഞാന്‍ മനസിലാക്കിയില്ല. എന്നാല്‍ ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മാസങ്ങളോളം കുട്ടികള്‍ അവരുടെ അച്ഛനൊപ്പമായിരുന്നു താമസിച്ചത്. അന്ന് എന്റെ ഫ്‌ളാറ്റിന്‌റെ നാലു ചുവരുകള്‍ക്കുളളില്‍ ഞാന്‍ ഒതുങ്ങിപ്പോയി. ആ സമയത്ത് ഒപ്പം ആരുമില്ലാത്തതിന്‌റെ മാനസിക സമ്മര്‍ദ്ദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

  അപ്പോഴാണ് ഒരു കൂട്ട് ആവശ്യമാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഒരു കുടുംബ സുഹൃത്ത് വഴിയാണ് ദേവേട്ടനുമായുളള ആലോചന വന്നതെന്നും നടി പറഞ്ഞു. അന്ന് എന്റെ മക്കളോട് ഇക്കാര്യം സംസാരിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു. അവര്‍ക്ക് എതിരഭിപ്രായമില്ലായിരുന്നു. ദേവേട്ടനെ കണ്ടതും ഇദ്ദേഹമാണ് നമ്മള്‍ ആഗ്രഹിച്ച ആളെന്ന് മക്കള്‍ പറഞ്ഞു.അതില്‍പരം എനിക്ക് മറ്റെന്താണ് വേണ്ടത്.

  ഞാന്‍ അപ്പോള്‍ തന്നെ വിവാഹത്തിന് സമ്മതം മൂളി. വിവാഹിതരായ ശേഷം അസന്തുഷ്ടമായ ദാമ്പത്യജീവിതത്തില്‍ പെട്ട് പോയവര്‍ക്ക് പോസിറ്റിവിറ്റി പകരാനായതില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ചുളള നെഗറ്റീവ് കമന്‌റ്‌സ് ഒന്നും നോക്കാന്‍ പോയില്ലെന്നും അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും യമുന പറഞ്ഞു.

  പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

  എന്റെ പോസ്റ്റില്‍ നെഗറ്റീവ് അഭിപ്രായമിട്ട ആളുകള്‍ക്ക് എന്നെ അറിയില്ല, ഞാന്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അവര്‍ക്ക് അറിയില്ല. ഇത്തരം കമന്‌റുകള്‍ ഇട്ടവര്‍ വിവാഹിതരായ പുരുഷന്മാരാകാം, അസന്തുഷ്ടമായ ദാമ്പത്യബന്ധം പുലര്‍ത്തുന്നവരോ മാതാപിതാക്കളുടെ വിവാഹബന്ധം കാരണം മോശമായ ബാല്യകാലം പുലര്‍ത്തുന്നവരോ ആകാം. എനിക്ക് ലഭിച്ച മനോഹരമായ ആശംസകളില്‍ ഞാന്‍ സന്തുഷ്ടയാണ്, ഒപ്പം സംതൃപ്തയുമാണ് അഭിമുഖത്തില്‍ യമുന പറഞ്ഞു.

  Read more about: actress serial malayalam
  English summary
  Why not a second marriage? there is enough sunshine for all: Actress Yamuna on marrying Devan Ayyankeril
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X