For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണോ? ഗര്‍ഭിണിയാണെന്ന സന്തോഷം പറഞ്ഞതിന് പിന്നാലെ ആതിരയോട് ആരാധകര്‍

  |

  കുടുംബവിളക്കില്‍ നിന്നും ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃത നായര്‍ അടുത്തിടെയാണ് പുറത്ത് പോവുന്നത്. മറ്റൊരു പരിപാടിയിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് അമൃത കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. പകരം മറ്റൊരു നടി ശീതളായി എത്തുകയും ചെയ്തു. എന്നാല്‍ സീരിയലിലെ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവിനെ കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. നവംബര്‍ ഒന്‍പതിന് ആതിര തന്റെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

  ഭര്‍ത്താവിനൊപ്പമുള്ള വീഡിയോയില്‍ താനൊരു അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷ വിവരവും ആതിര പങ്കുവെച്ചു. ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത ആയിരുന്നു ഇതെങ്കിലും സീരിയലില്‍ നിന്ന് പിന്മാറുമോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. ആതിരയുടെ വീഡിയോയ്ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള അനേകം കമന്റുകള്‍ വന്നതോടെ കുടുംബവിളക്ക് ആരാധകര്‍ക്കിടയിലും ഇതൊരു ചര്‍ച്ച വിഷയമായി മാറി.

  athira-madhuv

  2020 നവംബര്‍ ഒന്‍പതിനാണ് ആതിര മാധവും രാജീവ് മേനോനും തമ്മില്‍ വിവാഹിതരാവുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹിതരായത്. എന്‍ജീനിയറായ രാജീവും ആതിരയും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പരിചയപ്പെടുന്നത്. സൗഹൃദം വളരെ പെട്ടെന്ന് പ്രണയമായി മാറുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ലോക്ഡൗണില്‍ രണ്ടാളും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയാണ്. ഒന്നാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചതിനൊപ്പമാണ് ആദ്യത്തെ കണ്മണി വരികയാണെന്നുള്ള കാര്യം കൂടി പുറംലോകത്തെ അറിയിച്ചത്.

  നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായി; സീരിയലിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായി, വിവാഹ ചിത്രങ്ങള്‍ കാണാം

  വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയും ഗര്‍ഭകാലത്തെ വിശേഷങ്ങളുമെല്ലാം ആതിര പറയുകയും ചെയ്തു. ഏറ്റവും സന്തോഷമുള്ള കാര്യം തന്നെയാണ് ആതിര പറഞ്ഞതെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്. ഇതിനൊപ്പം കുടുംബവിളക്കില്‍ നിന്നും പിന്മാറുമോ എന്ന ചോദ്യമാണ് കൂടുതല്‍ പേരും ഉന്നയിക്കുന്നത്. നിലവില്‍ അഞ്ച് മാസത്തിന്റെ അടുത്ത് ഗര്‍ഭിണി ആണെന്നും വൊമിറ്റിങ് കാരണം ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പോയാലും ബുദ്ധിമുട്ട് ഉണ്ടെന്നുമെല്ലാം ആതിര വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

  athira-madhuv

  കുടുംബ വിളക്ക് കാണുമ്പോള്‍ തന്നെ ആതിര ഗര്‍ഭിണിയാണോ എന്ന സംശയം തോന്നിയിരുന്നു. ശരിക്കും അങ്ങനെ ആയിരുന്നല്ലേ. ഇനി മുന്നോട്ടുള്ള അഭിനയത്തില്‍ അതിനൊരു തടസമാവുമോ എന്നാണ് കൂടുതല്‍ പേരും ആതിരയുടെ വീഡിയോയുടെ താഴെയുള്ള കമന്റുകളില്‍ ചോദിക്കുന്നത്. എന്തൊക്കെ വന്നാലും അനന്യയുടെ കഥാപാത്രത്തെ മാറ്റി നിര്‍ത്തരുതെന്നും അനന്യയായി മറ്റൊരാളെ കാണാന്‍ തീരെ ഇഷ്ടമില്ലെന്നുമൊക്കെ കമന്റുകളില്‍ നിറയുകയാണ്. ഇതേ കുറിച്ച് ആതിര സൂചിപ്പിച്ചിട്ടില്ലെങ്കിലും അഭിനയത്തില്‍ തുടരുമെന്ന് തന്നെയാണ് അറിയുന്നത്.

  അമ്മയാവാന്‍ പോവുകയാണ്; കുടുംബവിളക്ക് താരം ആതിര മാധവ് അമ്മയാവുന്നു, വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കുവെച്ച് നടി

  Dulquer Salmaan about Andhadhun film

  നിലവില്‍ കഥാഗതിയില്‍ ട്വിസ്റ്റ് വരുത്തി കൊണ്ടാണ് കുടുംബവിളക്ക് സംപ്രേക്ഷണം നടക്കുന്നത്. ആതിര അവതരിപ്പിക്കുന്ന അനന്യയുടെയും അവരുടെ ഭര്‍ത്താവ് അനിരുദ്ധിന്റെയും ജീവിതത്തിലേക്ക് കടന്ന് വന്ന ഡോക്ടര്‍ ഇന്ദ്രജയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. സുമിത്ര കൂടി വിഷയത്തില്‍ ഇടപ്പെട്ട് തുടങ്ങിയതോടെ ഇന്ദ്രജയുടെ കാര്യത്തില്‍ വൈകാതെ ഒരു തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രേക്ഷകരെ അത്രയധികം നിരാശപ്പെടുത്തുന്ന കഥയാണ് ഇതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

  Read more about: actress serial നടി
  English summary
  Will Athira Madhav Quit From Kudumbavilakku? Netizens Reacted After The Actress Announce Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X