For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്നത് മക്കളുടെ ആഗ്രഹമായിരുന്നു; വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി യമുന

  |

  വീണ്ടും ജ്വാലയായി, ചന്ദനമഴ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി യമുനയുടെ വിവാഹം കഴിഞ്ഞ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. നടിയുടെ വിവാഹശേഷമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി യൂട്യൂബ് ചാനലുകളാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. പിന്നാലെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആണ് വരന്‍.

  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് യമുനയുടെ മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അമ്മ ഒറ്റയ്ക്കായി പോകരുതെന്ന നിര്‍ബന്ധം മക്കള്‍ക്കായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോള്‍. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നത്.

  ഇക്കഴിഞ്ഞ ഏഴാം തീയ്യതി മൂകാംബികയില്‍ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. ഒരു പക്കാ അറേഞ്ച്ഡ് മ്യാരേജാണ്. ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണിത്. ഭര്‍ത്താവിന്റെ നാട് മാവേലിക്കരയാണെന്നും അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആണെന്നും യമുന പറയുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പേ ഈ ആലോചനയെ കുറിച്ച് സംസാരിച്ചിരുന്നു. എങ്കിലും ഉടന്‍ മറ്റൊരു വിവാഹത്തിന് എനിക്ക് താല്‍പര്യമില്ലായിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ സുഹൃത്തുക്കള്‍ വീണ്ടും നിര്‍ബന്ധിച്ചു.

  രണ്ട് പെണ്‍കുട്ടികളാണ് വളര്‍ന്ന് വരുന്നത്. ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ലെന്ന് പ്രിയപ്പെട്ടവര്‍ കര്‍ശനമായി തന്നെ പറഞ്ഞു. ഒറ്റയ്ക്ക് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തി എടുക്കുമ്പോള്‍ പലരെയും പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും ആശ്രയിക്കേണ്ടി വരും. എല്ലാ കാലവും അത് പറ്റില്ലല്ലോ. അങ്ങനെയാണ് ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയത്. ഞങ്ങള്‍ തമ്മില്‍ ആദ്യം സംസാരിച്ചതിന് ശേഷം എന്റെ മക്കളോട് സംസാരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയി.

  ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തത്. എന്റെ മൂത്തമകള്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ് അവള്‍. ധാരളം വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യും. ഞങ്ങളുടെ ജീവിതത്തില്‍ എന്ത് തീരുമാനത്തിനും അവളുടെ അഭിപ്രായം കൂടി ഞാന്‍ ഗൗരവ്വമായി പരിഗണിക്കാറുണ്ട്. എന്നെ പല കാര്യങ്ങളിലും ഉപദേശിക്കുന്നതും അവളാണ്. ഈ വിവാഹക്കാര്യം വന്നപ്പോള്‍ 'അമ്മ ഒറ്റയ്ക്കാവരുത്' എന്നാണ് മക്കള്‍ രണ്ട് പേരും പറഞ്ഞത്.

  നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

  നേരത്തെ പല തവണ ആലോചനകള്‍ വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല, ഒരു തീരുമാനം എടുക്കണമെന്ന് അവര്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ഇതെല്ലാം കൊണ്ടും ഒത്ത് വന്നപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. അദ്ദേഹവും ഞാനും മറ്റൊരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. മക്കള്‍ എന്റെ അമ്മയ്‌ക്കൊപ്പവും. ഞാന്‍ രണ്ടിടത്തായി നില്‍ക്കും. മക്കളുടെ വ്യക്തി സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാല്‍ മുഴുവന്‍ സമയവും ഞാന്‍ മക്കള്‍ക്കൊപ്പമാകും. അഭിനയ രംഗത്തും സജീവമായി തുടരുമെന്ന് യമുന പറയുന്നു.

  English summary
  Yamuna Revealed Her Marriage Is Arranged And Opens Up About Husband Devan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X