For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ സത്യമല്ല; ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുമെന്ന് യുവകൃഷ്ണയും മൃദുലയും

  |

  ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സീരിയല്‍ നടി രേഖ രതീഷിന്റെ ആലോചനയിലൂടെ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടേതും. വീട്ടുകാരുടെ സമ്മതത്തോടെ ജൂലൈ എട്ടിന് താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു.

  വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം

  അതേ സമയം നടി രേഖയെ ഇരുവരും വിവാഹം അറിയിച്ചില്ലെന്നുള്ള കാര്യം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് രേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായത്. ഇതോടെ മൃദുലയ്ക്കും യുവയ്ക്കുമെതിരെ വിമര്‍ശനങ്ങളുമായി ഒരു കൂട്ടം ആളുകളും എത്തി. ഒടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

  സീരിയലില്‍ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് രേഖ രതീഷ്. യുവയുടെയും മൃദുലയുടെയും അമ്മയായി അഭിനയിച്ചിട്ടുള്ള രേഖ ഇരുവരുമായിട്ടും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്. ഈ പരിചയമാണ് മൃദുലയുടെയും യുവടുയെടും വിവാഹത്തിലെത്തിയത്. രണ്ട് താരങ്ങള്‍ക്കും വീടുകളില്‍ വിവാഹം ആലോചിക്കുന്നതിനെ കുറിച്ച് അറിഞ്ഞതോടെ നിങ്ങള്‍ തമ്മില്‍ വിവാഹം കഴിച്ചൂടേ എന്ന ആശയം മുന്നോട്ട് വെച്ചത് രേഖയായിരുന്നു. യുവ വീട്ടില്‍ പറഞ്ഞ് ആലോചനയുമായി മുന്നോട്ട് പോയി.

  മൃദുലയുടെ വീട്ടില്‍ പെണ്ണ് ആലോചിച്ച് പോയതിനെ കുറിച്ചൊക്കെ താരം വെളിപ്പെടുത്തിയിരുന്നു. ജാതകം തമ്മില്‍ ചേരുമെന്ന് ഉറപ്പായതോടെ വിവാഹം ഉറപ്പിച്ചു. ഡിസംബറില്‍ വിവാഹനിശ്ചയവും ജൂലൈയില്‍ വിവാഹവും നടത്തി. നിശ്ചയത്തിനും വിവാഹത്തിനുമെല്ലാം സീരിയല്‍ രംഗത്ത് നിന്നുള്ള താരങ്ങള്‍ വന്നിട്ടും രേഖ രതീഷിനെ കാണാത്തത് കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ചോദ്യം ഉയര്‍ന്ന് വന്നത്. കല്യാണത്തിന് പോകത്തത് എന്താണെന്ന് ചോദിച്ച് പലരും മെസേജ് അയക്കുകയാണെന്ന് പറഞ്ഞ് രേഖ പോവാതിരുന്നതിനുള്ള കാരണവും സൂചിപ്പിച്ചു.

  ഓണ്‍സ്‌ക്രീനില്‍ എന്റെ മക്കളായി അഭിനയിക്കുന്ന യുവയുടെയും മൃദുലയുടെയും വിവാഹത്തില്‍ ഞാന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോള്‍ ഞാന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേഖ പറഞ്ഞത്.

  കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response

  നിങ്ങളെ ഒന്നിപ്പിക്കാന്‍ കാരണക്കാരിയായ ആളെ വിവാഹം അറിയിക്കുക പോലും ചെയ്യാത്തത് മോശമായി പോയെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്ത് വന്നു. മൃദുലയെയും യുവയെയും പലരും വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികരണം അറിയിച്ച് താരങ്ങളെത്തിയത്. 'സുഹൃത്തുക്കളെ ഞങ്ങളുടെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും സത്യസന്ധമായിട്ടുള്ള കഥയല്ലെന്ന് നിങ്ങളെ ഔദ്യോഗികമായി തന്നെ അറിയിക്കുകയാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. വിമര്‍ശകര്‍ക്ക് വേണമെങ്കില്‍ ഞങ്ങളെ വെറുക്കാം. പക്ഷേ ഞങ്ങല് സമാധാനത്തോടെ തന്െന ജീവിക്കും' എന്നുമാണ് മൃദുലയും യുവയും ഒരുപോലെ പറയുന്നത്.

  English summary
  Yuva And Mridula Vijay Responded To Rekha Ratheesh Claim? Couple latest Status Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X