Don't Miss!
- News
മുഖ്യമന്ത്രിയുടെ കാലില്‍ നീര്; എത്ര വേദന സഹിക്കുന്നുണ്ടാകാം... കെ സുധാകരന് മേയറുടെ മറുപടി
- Sports
IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ഗര്‍ഭിണിയായ ഭാര്യയെ കളിയാക്കാന്‍ നില്‍ക്കണ്ട; മൃദുലയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് യുവ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. ഈ വര്‍ഷം ജൂലൈയിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും മുന്‍പരിചയം ഉണ്ടായിരുന്നു. നടി രേഖ രതീഷ് വഴി വന്ന ആലോചന വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന് പിന്നാലെ ഇരുവരും സീരിയല്‍ വര്‍ക്കുകളിലേക്ക് തന്നെ തിരിഞ്ഞു. വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം താരങ്ങള്‍ എത്തിയത്.
തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോവുകയാണെന്നും ഞങ്ങളുടെ സൂപ്പര്‍ഹീറോ വൈകാതെ എത്തും എന്നുമാണ് മൃദുല പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. പിന്നാലെ അച്ഛനാവാന്‍ പോവുന്നതിന്റെ സന്തോഷം അറിയിച്ച് യുവയും എത്തി. താരദമ്പതിമാര്‍ക്കുള്ള ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും വന്നിരിക്കുകയാണ്. ഇതിനിടയിലാണ് മൃദുലയുടെ ഓരോ കഷ്ടപ്പാടുകള്‍ നിറഞ്ഞ രസകരമായൊരു വീഡിയോ യുവ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ ഭാര്യയെ കളിയാക്കാൻ നിൽക്കണ്ടെന്ന മുന്നറിയിപ്പ് നൽകി കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്.

പ്രഗ്നന്‍സി കണ്‍ഫോം ചെയ്ത് കൊണ്ടുള്ള റിസള്‍ട്ട് കാണിക്കുന്ന ചിത്രവുമായിട്ടാണ് യുവയും മൃദുലയും ആദ്യമെത്തിയത്. 'ഞാന്‍ ഒരു അച്ഛനാവാന്‍ പോവുകയാണ്. ഈ നിമിഷത്തിലെ എന്റെ വികാരങ്ങള്‍ എന്താണെന്ന് എനിക്ക് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം. എന്റെ പ്രിയപ്പെട്ട മൃദുലയ്ക്ക് ഒത്തിരി സ്നേഹങ്ങള്‍ നേരുന്നു എന്നുമാണ് യുവ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. എലീന പടിക്കല്‍ അടക്കം ടെലിവിഷന്‍ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് താരങ്ങളുടെ സന്തോഷത്തില്‍ ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

അതേ സമയം രസകരമായൊരു വീഡിയോ കൂടെ യുവ പങ്കുവെച്ചിരുന്നു. മൃദുലയ്ക്ക് അമ്മ ചോറ് വാരി കൊടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ മണം പിടിക്കാത്തത് കാരണം മൂക്ക് പൊത്തിയാണ് നടി പിടിച്ചിരിക്കുന്നത്. വൊമിറ്റിങ് പ്രശ്നം ഉണ്ടാവുന്നത് കൊണ്ടാണിത്. ഭക്ഷണം തീരെ കഴിക്കാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ടുള്ള അസ്വസ്ഥതകളാണ് നടി കാണിക്കുന്നത്. 'ഇനി എന്തൊക്കെ കാണണം ഈശ്വരാ' എന്നാണ് വീഡിയോയ്ക്ക് യുവ ക്യപ്ഷനിട്ടിരിക്കുന്നത്.

ഇതെക്കെ ഒരു ചെറുത്, വലുത് ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്നാണ് ചിലര്‍ യുവയുടെ പോസ്റ്റിന് താഴെ കമന്റട്ടിരിക്കുന്നത്. ഒരേ ഒരു വട്ടമെങ്കിലും ഈ അവസ്ഥ അനുഭവിക്കണം.. അവര്‍ക്കേ ആ ബുദ്ധിമുട്ട് മനസിലാവൂ.. വല്ലാത്തൊരു അവസ്ഥയാണ്.. ഭാര്യയെ കളിയാക്കണ്ട എന്നുള്ള മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്. അതേ സമയം പൂര്‍ണമായും റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെ അഭിനയിച്ച് കൊണ്ടിരുന്ന സീരിയലില്‍ നിന്നും മൃദുല പിന്മാറിയിരിക്കുകയാണ്.
മുന്‍ഭാര്യയെ മോശക്കാരിയാക്കാതെ മാന്യനായി നാഗ ചൈതന്യ; ഭര്‍ത്താവിനെതിരെ പൊട്ടിത്തെറിച്ച് സാമന്തയും

മാസങ്ങള്‍ക്ക് മുന്‍പാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയല്‍ ആരംഭിക്കുന്നത്. വീണ എന്ന മെയിന്‍ കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിച്ചിരുന്നത്. ശക്തയായ സ്ത്രീ വേഷമായിരുന്നു ഇത്. എന്നാല്‍ നടിയുടെ പിന്മാറ്റത്തിന് ശേഷം ഇനി സീരിയലിലേക്ക് ആരാണ് വരുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്. മൃദുലയ്ക്ക് പകരം മറ്റൊരു വീണയെ കാണാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
യുവയുടെ വീഡിയോ കാണാം