For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ നോക്കിയാല്‍ അവളുടെ മുഖത്ത് നാണം വിരിയും; വിവാഹത്തിന് തൊട്ട് മുൻപ് മൃദുലയെ ചേർത്ത് പിടിച്ച് യുവകൃഷ്ണ

  |

  സീരിയല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളു. ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയിയും യുവകൃഷ്ണയുമാണ് വിവാഹിതരാവാന്‍ പോവുന്നത്. ഡിസംബറില്‍ വിവാഹനിശ്ചയം നടത്തിയ ഇരുവരും ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

  ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  കൊവിഡ് പ്രതിസന്ധികള്‍ നീണ്ട് പോകുന്ന സാഹചര്യം ആയത് കൊണ്ട് ജൂലൈയില്‍ വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഹല്‍ദി ആഘോഷങ്ങളും നടത്തിയിരിക്കുകയാണ്. വധു വരന്മാര്‍ ഒരുമിച്ച് പങ്കെടുത്ത ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

  മഞ്ഞ നിറമുള്ള സില്‍ക്ക് ലെഹങ്കയും സ്വീകന്‍സ് വര്‍ക്കുകളുമായിട്ടുള്ള ജോര്‍ജെറ്റ് ഡിസൈനര്‍ ദുപ്പട്ടയുമാണ് ഹല്‍ദി ആഘോഷത്തിന് വേണ്ടി മൃദുല തിരഞ്ഞെടുത്തത്. താനൂസ് കൗച്ചര്‍ ആണ് നടിയ്ക്ക് വേണ്ടി ലെഹങ്ക ഒരുക്കിയത്. മൃദുലയോട് ചേരുന്ന തരത്തില്‍ മഞ്ഝ കുര്‍ത്തയും വെള്ള പാന്റുമായിരുന്നു യുവയുടെ വേഷം. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്.

  ഒന്നിച്ചുള്ളപ്പോള്‍ ഞങ്ങള്‍ സമ്പൂര്‍ണ നിമിഷങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന ക്യാപ്ഷനിലാണ് മൃദുല ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഞാന്‍ നോക്കുമ്പോഴെല്ലാം അവള്‍ക്ക് നാണിക്കുന്നത് നിര്‍ത്താന്‍ കഴിയാറില്ല. ആ ചേര്‍ച്ചയാണ് ഞങ്ങളുടെ ബന്ധം സ്വര്‍ണത്താല്‍ നിറക്കുന്നത്. എന്ന് പറഞ്ഞ് യുവയും മൃദുലയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ വിവാഹ മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് പ്രിയപ്പെട്ടവരെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.

  ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എല്ലാവരെയും ഉള്‍കൊള്ളിച്ച് വിവാഹം നടത്താനായിരുന്നു മൃദുലയുടെയും യുവയുടെയും പ്ലാന്‍. അതിന് വേണ്ടി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ജൂലൈ ഏട്ടിന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം സുഹൃത്തുക്കളെ ഒന്നും വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ മൃദുല പറഞ്ഞിരുന്നു. ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവയുടെയും മൃദുലയുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളു.

  വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് കൊണ്ടാണ് സിനിമയില്‍‌ അവസരം ലഭിക്കാത്തതെന്ന് സീരിയല്‍ നടി

  വിവാഹശേഷം റിസപ്ഷനും മറ്റ് വിരുന്ന് സത്കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതേ കുറിച്ച് താരങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും വലിയൊരു ആഘോഷമായി വിവാഹം മാറ്റാനുള്ള ശ്രമത്തിലാണ് ഇരുവരും. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മൃദുല ലീവ് എടുത്തത്. വിവാഹത്തിനോട് അനുബന്ധിച്ച് യുവയും ലീവിലാണ്. വിവാഹശേഷം അഭിനയം തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ അധികം വൈകാതെ ഇരുവരും ലൊക്കേഷനുകളിലേക്ക് തിരികെ എത്തുമെന്ന് തന്നെയാണ് അറിയുന്നത്.

  English summary
  Yuvakrishna Opens Up What Makes His Relationship With Mridula Vijay Stronger
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X