For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ പരിപാടിയില്‍ ഡാന്‍സുമായി ഭാവന, ഓണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം നടി, വീഡിയോ പുറത്ത്

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ ചെയ്താണ് മഞ്ജു എല്ലാവരുടെയും പ്രിയങ്കരിയായത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മോളിവുഡിലെ മുന്‍നിര നായികയാക്കി നടി മാറി. ഒരുകാലത്ത് സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം സ്ഥിരം നായികയായിരുന്നു താരം. വിവാഹ ശേഷം സിനിമ വിട്ട മഞ്ജു പതിനാല് വര്‍ഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. രണ്ടാം വരവിലും ഗംഭീര വരവേല്‍പ്പാണ് നടിക്ക് മലയാളികള്‍ നല്‍കിയത്.

  ഗ്ലാമറസ് ലുക്കില്‍ അനന്യ, ചിത്രങ്ങള്‍ കാണാം

  തിരിച്ചുവരവില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് നടി വീണ്ടും പ്രേക്ഷക പ്രശംസ നേടി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും എത്തിയത്. തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി നടി മാറി. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീനിലും എപ്പോഴും എത്താറുണ്ട് താരം.

  ജനപ്രിയ റിയാലിറ്റി ഷോകളില്‍ എല്ലാം അതിഥിയായി മഞ്ജു വാര്യര്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ട്. അതേസമയം ഓണത്തിനും മഞ്ജു വാര്യര്‍ ഒരു സ്‌പെഷ്യല്‍ പ്രോഗ്രാമുമായി എത്തുന്നുണ്ട്. സീ കേരളത്തില്‍ വരുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മഞ്ജു ഭാവങ്ങള്‍ എന്നാണ് ഓണപരിപാടിക്ക് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പരിപാടിയില്‍ എത്തുന്നു.

  ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും മനോജ് കെ ജയനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി പരിപാടിക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സല്ലാപം, സമ്മാനം എന്നീ സിനിമകളിലാണ് മഞ്ജുവും മനോജ് കെ ജയനും അഭിനയിച്ചത്. മഞ്ജു ഭാവങ്ങള്‍ പരിപാടിയില്‍ മുഖ്യാതിഥിയായാണ് മനോജ് കെ ജയന്‍ വരുന്നത്. പരിപാടിയില്‍ രണ്ട് പേരും തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  ഒപ്പും ഇരുവരും ഒരുമിച്ച് സമ്മാനം എന്ന ചിത്രത്തിലെ 'ദേവി എന്നും നീ എന്‍ സ്വന്തം' എന്ന റൊമാന്റിക്ക് സോംഗും പാടുന്നു. മഞ്ജു ഭാവങ്ങള്‍ പ്രൊമോയ്ക്ക് പിന്നാലെ ഇരുവരെയും ഒരുമിച്ച് കാണാനായി കാത്തിക്കുന്നു എന്ന് ആരാധകരും കുറിച്ചു. മഞ്ജുവിന്‌റെ അരങ്ങേറ്റ ചിത്രമായ സല്ലാപത്തില്‍ പ്രധാന വേഷത്തിലാണ് മനോജ് കെ ജയന്‍ എത്തിയത്. മനോജ് കെ ജയന് പുറമെ മഞ്ജുവിന്‌റെ അടുത്ത സുഹൃത്തുക്കളെല്ലാം ഷോയ്ക്ക് എത്തുന്നുണ്ട്.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  മഞ്ജു ഭാവങ്ങള്‍ ഷോയിലൂടെ ഭാവന വീണ്ടും മിനിസ്‌ക്രീനില്‍ വരുന്നു. ഭാവനയുടെ ഡാന്‍സും പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ഷോയിലുണ്ട്. ഇവര്‍ക്കൊപ്പം ടിവി താരങ്ങളായ മൃദുല വിജയ്, ഷിജു എആര്‍, റിച്ചാര്‍ഡ് ജോസ് തുടങ്ങിയവരുടെ പരിപാടികളും ഉണ്ട്. ആര്‍ജെ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അവതാരകരായി എത്തുന്നത്.

  പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുക. ചതുര്‍മുഖമാണ് മഞ്ജുവിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കൈനിറയെ ചിത്രങ്ങള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. മോഹന്‍ലാലിന്‌റെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം സിനിമയില്‍ പ്രധാന വേഷത്തില്‍ മഞ്ജുവും എത്തുന്നു. കൂടാതെ നടി നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ലളിതം സുന്ദരം എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

  Manju Warrier's new look viral | FilmiBeat Malayalam

  വീഡിയോ

  English summary
  Zee Keralam Manju Bhavangal: Manju Warrier, Bhavana, Poornima To Grace The Show, Promo Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X