For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കനക ദുർഗയായി അഭിനയിക്കാൻ കാരണം തന്റെ സുജി, വെളിപ്പെടുത്തി നടൻ സായ്കുമാറിന്റെ മകൾ

  |

  കനക ദുർഗ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി. നെഗറ്റീവ് കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലെത്തിയ വൈഷ്ണവിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവിയുടെ അരങ്ങേറ്റം. ആദ്യമായി ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

  മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു

  സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന വൈഷ്ണവി വളരെ വൈകിയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഇപ്പോഴിത തന്റെ മിനിസ്ക്രീൻ വരവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

  തന്റെ ചെറിയ അമ്മ വിജയകുമാരിയും നടി സീമ ജി നായരും വഴിയാണ് കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിൽ എത്തുന്നത്. വളരെ അവിചാരിതമായാണ് അവസരം ലഭിച്ചത് .ഞാനും ഭർത്താവ് സുജിത് കുമാറും ദുബായിലായിരുന്നു. അവധിക്കു വന്നപ്പോൾ ലോക്ക് ഡൗണിൽ നാട്ടിൽ കുടുങ്ങി. അങ്ങനെയിരിക്കെയാണ് ചെറിയമ്മയും സീമാന്റിയും ഈ അഭിപ്രായം എന്നോടും സുജിയോടും ചോദിച്ചത്. കേട്ടപ്പോൾ സുജിക്ക് വലിയ താൽപര്യമായി. എങ്കില്‍ പിന്നെ ഒരു കൈ നോക്കാം എന്നു ഞാനും കരുതി.

  സ്ക്രീൻ ടെസ്റ്റിൽ പോസിറ്റീവ് കഥാപാത്രവും നെഗറ്റീവ് വേഷം ചെയ്യിപ്പിച്ചിരുന്നു. ആദ്യം പോസിറ്റീവ് ക്യാരക്ടറാണ് ചെയ്യിച്ചത്. അത് ഓക്കെയായി. മുന്നോട്ടു പോകാം എന്നു കരുതിയിരിക്കെയാണ്, നെഗറ്റീവ് കൂടി ഒന്നു് ചെയ്ത് നോക്കാമോ എന്ന് സംവിധായകനും നിർമാതാവും ചോദിച്ചത്. അതു കേട്ടപ്പോൾ കുറച്ചു കൂടി ആവേശമായി. പോസിറ്റീവ് ചെയ്യുന്നതിനെക്കാൾ നന്നായിരിക്കും എന്നു തോന്നി. നെഗറ്റീവ് ട്രൈ ചെയ്തപ്പോൾ എല്ലാവർക്കും അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. അങ്ങനെയാണ് ‘കനഗദുർഗ ആയതെന്ന് വൈഷ്ണവി പറഞ്ഞു.

  അച്ഛനും അപ്പൂപ്പനും കരുത്തുറ്റ വില്ലന്‍ വേഷങ്ങള്‍ ധാരാളം ചെയ്തിട്ടുണ്ട്. അവരുടെ പ്രകടനവുമായി എന്റെ അഭിനയത്തെ ഞാൻ ഒരിക്കലും താരതമ്യപ്പെടുത്തില്ല. അവര്‍ രണ്ടും അഭിനയത്തിലെ ഇതിഹാസങ്ങളാണ്. അഭിനയിക്കുമ്പോൾ ഒരിക്കലും അവർക്ക് പേരുദോഷം കേൾപ്പിക്കരുതെന്നാണ് ആഗ്രഹം. അമ്മ അഭിനേത്രിയും ഗായികയുമാണ്. അഭിനയത്തിലേക്ക് വന്നപ്പോൾ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. താൽപര്യമുണ്ടോ എന്നു ചേദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്ന രീതിയാണ്. ഇപ്പോള്‍ എന്റെ ഭർത്താവിന്റെ പൂർണ പിന്തുണയോടെയാണ് ഞാൻ അഭിനയരംഗത്തേക്കെത്തിയിരിക്കുന്നത്. അദ്ദേഹത്തിനാണ് കൂടുതല്‍ ഇഷ്ടം. ഇപ്പോൾ സുജിയും നാട്ടിലാണ് ജോലി ചെയ്യുന്നത്.

  അഭിനയം കണ്ട് പലരും നല്ല അഭിപ്രായമാണ് പറയുന്നത്. . ധാരാളം സുഹൃത്തുക്കൾ വിളിക്കുന്നു. സഹതാരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പിന്തുണയും എടുത്തു പറയേണ്ടതാണ്. പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട ഉപദേശങ്ങൾ എല്ലാവരും തരാറുണ്ട് സായ്കുമാറിന്റെ മകൾ എന്ന വിലാസം 100 ശതമാനം പോസിറ്റീവ് ആയാണ് എനിക്ക് കരിയറിൽ ഗുണം ചെയ്യുന്നത്.. സായ് കുമാറിന്റെ മകളാണ് എന്ന പരിഗണന എനിക്ക് നന്നായി കിട്ടുന്നുമുണ്ട്.

  മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam

  സിനിമയില്‍ നിന്ന് അവസരം ലഭിച്ചതിനെ കുറിച്ചും വൈഷ്ണവി അഭിമുഖത്തിൽ പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോഴൊക്കെ സിനിമയിൽ നിന്ന് അവസരം ലഭിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അഭിനയിക്കേണ്ട എന്ന അഭിപ്രായമായിരുന്നു അച്ഛനും അമ്മയ്ക്കും. ആദ്യം പഠനം പൂർത്തിയാക്കുക, അതിനു ശേഷം ഇഷ്ടമാണെങ്കിൽ നോക്കാം എന്ന നിലപാടായിരുന്നു. പിന്നീട് അഭിനയത്തെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ ഒരു അവസരം വന്നപ്പോൾ സിനിമയെന്നോ സീരിയലെന്നോ ഒന്നും വേർതിരിച്ച് നോക്കാതെ, ഒരു വേദി കിട്ടുമ്പോൾ അതു നന്നായി ഉപയോഗിക്കുക എന്നു മാത്രമായിരുന്നു മനസ്സിൽ.

  Read more about: sai kumar tv
  English summary
  Zee Keralam Serial Kaiyethum Doorathu Actress vaishnavi sai kumar open Up Her Miniscreen Entry,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X