For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്റെ സൂപ്പർസ്റ്റാർ പദവിയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നു' ലാലേട്ടന്റെ നായിക!

  |

  ജനിച്ചതും വളർന്നതും സൗത്ത് ഇന്ത്യയിലാണെങ്കിലും സിനിമാ ജീവിതത്തിൽ ഏറെയും ഹോളിവുഡിലായിരുന്നു. തെലുങ്ക് ഇതിഹാസം മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ചുവിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നിരവധി ഇം​ഗ്ലീഷ് സിനിമകളിലും ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി മാഞ്ചു. ഇപ്പോൾ മലയാളത്തിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ്. തെലുങ്കാണ് മാതൃഭാഷയെങ്കിലും തെലുങ്കിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് ലക്ഷ്മി മാഞ്ചു ചെയ്തിട്ടുള്ളത്. കരിയറിലെ മിക്ക സിനിമകളും പരിപാടികളും സംഭവിച്ചിട്ടുള്ളത് ഹോളിവുഡിലാണ്.

  Also Read: 'സിനിമ വിട്ട് ഒരു വിശ്രമ ജീവിതം ആ​ഗ്രഹിച്ചിരുന്നില്ല'; ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് ടി.പി മാധവൻ'

  തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ലക്ഷ്മി മാഞ്ചു തുറന്ന് പറഞ്ഞത് വൈറലായിരിക്കുകയാണ് ഇപ്പോൾ ഹോളിവുഡിലെന്ന പോലെ ചില ബോളിവുഡ് സിനിമകളിലും ലക്ഷ്മി മാഞ്ചു അഭിനയിച്ചിട്ടുണ്ട്. ഡെഡ് എയറാണ് ലക്ഷ്മി മാഞ്ചുവിന്റെ പ്രധാന ഹോളിവുഡ് സിനിമകളിൽ ഒന്ന്. അനഗനാഗ ഓ ധീരുഡു ആണ് തെലുങ്ക് സിനിമകളിൽ പ്രധാനപ്പെട്ടത്. ജ്യോതികയുടെ കാട്രിൻ മൊഴി എന്ന സിനിമയിലും ലക്ഷ്മി മാഞ്ചു അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി നിർമാതാവും അവതാരകയുമാണ് ലക്ഷ്മി മാഞ്ചു.

  Also Read: 'ചുണ്ട് മുറിഞ്ഞ് സ്റ്റിച്ചിട്ടു... ഷൂട്ടിങ് വരെ നിർത്തിവെച്ചു, അപകടത്തെ കുറിച്ച്'; ഷാഹിദ് കപൂർ

  തമിഴ്, തെലുങ്ക്, ഹിന്ദി, ഇം​ഗ്ലീഷ് എന്നിവയ്ക്ക് പുറമെ ഇപ്പോൾ മലയാളത്തിലേക്കും ലക്ഷ്മി എത്തുകയാണ്. ആദ്യ സിനിമ മോഹൻലാലിനൊപ്പമാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന സിനിമയിലാണ് ലക്ഷ്മി മാഞ്ചു നായികയാകുന്നത്. തന്റെ ഇത്രയും കാലം നീണ്ട സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി. പലരും തന്നെ സിനിമകളിലേക്ക് വിളിക്കാൻ മടികാണിക്കാറുണ്ട് എന്നാണ് താരം പറയുന്നത്. താൻ സൂപ്പർസ്റ്റാറിന്റെ മകളായതിനാൽ പ്രതിഫലവും സെറ്റിലെ സൗകര്യങ്ങളും നിർമാതാക്കൾക്ക് ബാധ്യതയാകുമെന്നാണ് എല്ലാവരും ഭയക്കുന്നതെന്നും. അതിനാൽ തന്നെ കാസ്റ്റ് ചെയ്യാൻ പലരും മടിക്കുകയാണെന്നും ലക്ഷ്മി മാഞ്ചു പറഞ്ഞു.

  'എനിക്ക് എല്ലാ ഭാഷാ ചിത്രങ്ങളിലും എല്ലാ തരം വേഷങ്ങളും ചെയ്യാന്‍ വലിയ ഇഷ്ടവും താത്പര്യവും ഉണ്ട്. എന്നാല്‍ ചിലര്‍ കരുതുന്നു ഞാനൊരു സൂപ്പര്‍സ്റ്റാറിന്റെ മകള്‍ ആയതുകൊണ്ട്... എന്നെ ഹാന്റില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന്. അതുകൊണ്ട് അവര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ ഭയക്കുന്നു. എന്റെ അച്ഛനാണ് സൂപ്പര്‍സ്റ്റാര്‍. അച്ഛന്റെ മകള്‍ ആയതുകൊണ്ട് ഞാന്‍ ഇതുവരെ വെറും സൂപ്പര്‍ മാത്രമാണ്. സ്റ്റാര്‍ ആകണമെങ്കില്‍ സംവിധായകര്‍ എന്നെ പരിഗണിയ്ക്കുകയും എനിക്ക് വേഷങ്ങള്‍ നല്‍കുകയും ചെയ്യണം എന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ ഹാന്റില്‍ ചെയ്യാന്‍ വളരെ എളുപ്പമാണ് എന്ന് അവര്‍ മനസിലാക്കണം. ചെറുപ്പം മുതൽ സിനിമയുടെ മേക്കിങ് അതിന്റെ പിന്നാമ്പുറം എന്നിവ കണ്ട് വളർന്ന ആളാണ് ഞാന്‍. ഒരു സിനിമ എങ്ങിനെയാണ് ജനങ്ങളില്‍ എത്തുന്നത് എന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ ഒരിക്കലും നിര്‍മാതാവിനെയോ സംവിധായകനെയോ ബുദ്ധിമുട്ടിക്കില്ല' ലക്ഷ്മി പറഞ്ഞു.

  ബാഹുബലി എന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാത ശിവകാമിയുടെ വേഷത്തിന് വേണ്ടി എസ്എ.സ് രാജമൗലി ആദ്യം പരിഗണിച്ചത് ലക്ഷ്മി മാഞ്ചുവിനെയായിരുന്നു. എന്നാല്‍ ആ വേഷം ചെയ്യുന്നില്ലെന്നും ലക്ഷ്മി തീരുമാനിച്ചതാണ്. ആ കഥാപാത്രം ഒഴിവാക്കിയതിൽ ഇന്നും സങ്കടം തോന്നുന്നില്ലെന്നും ലക്ഷ്മി മാഞ്ചു പറയുന്നു. മോഹൻലാൽ ചിത്രത്തിൽ നായകയാകുന്നതിലൂടെ കരിയറിൽ ഒരു ബ്രേക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും അച്ഛൻ മോഹൻലാൽ സിനിമകൾ കാണുന്ന ആളാണെന്നും അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തീരുമാനിക്കാൻ ഒരുപാട് ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും ലക്ഷ്മി മാഞ്ചു പറഞ്ഞു. ബ്രോ ഡാഡിയുടെ ഷൂട്ടിംഗിന്റെ ഭാഗമായി മോഹന്‍ലാല്‍ ഹൈദരാബാദിൽ എത്തിയപ്പോൾ മോഹന്‍ ബാബുവിന്റെ വീട് സന്ദര്‍ശിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു മോഹന്‍ലാൽ.

  Read more about: mohanlal
  English summary
  actress Lakshmi Manchu open up about her main crisis in acting films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X