For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മാനസീകമായി തളർന്നു, എല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്'; കടന്നുപോയ നിമിഷങ്ങളെ കുറിച്ച് സാമന്ത!

  |

  വിവാഹമോചനം എല്ലാവരേയും ഒരുപോലെയായിരിക്കില്ല ബാധിക്കുക. ചിലർക്ക് വലിയ മാനസീക ആ​ഘാതങ്ങൾ വരെ ഉണ്ടായേക്കും. അത്തരത്തിൽ‌ ഒരു സാഹചര്യത്തിലൂടെ തനിക്കും കടന്ന് പോകേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാമന്ത ഇപ്പോൾ. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് നടി സാമന്തയും നാ​ഗചൈതന്യ അക്കിനേനിയും വിവാഹിതരായത്. വിവാഹ ജീവിതം നാല് വർഷൺ പിന്നിട്ടപ്പോൾ ഒത്തുപോകാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു.

  Also Read: 'പിരിഞ്ഞില്ലായിരുന്നുവെങ്കിൽ കാജലിനെപ്പോലെ അമ്മയാകാമായിരുന്നില്ലേ?'; സാമന്തയോട് പാപ്പരാസികൾ!

  തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികൾ വേർപിരി‍ഞ്ഞത് ആരാധകരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വിവാഹ മോചനത്തിന് ശേഷം സാമന്തയും നാ​ഗചൈതന്യവും സിനിമയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ്. വിവാഹ മോചനം തന്നിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെ കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. ജീവിതത്തിൽ ചില പ്രശ്നങ്ങൾ വരുമ്പോൾ മാനസീകമായ തളർന്ന് പോകുന്നപോലെ തോന്നിയാൽ ഉടൻ തന്നെ സുഹൃത്തുക്കളുടെയോ പ്രിയപ്പെട്ടവരുടെയോ സഹായം തേടണമെന്നാണ് സാമന്ത ഇപ്പോൾ പറയുന്നത്.

  Also Read: 'മലയാളികൾക്ക് കുഞ്ഞുണ്ണിയുടെ കാമുകി, ബോളിവുഡിൽ നാ​ഗിൻ നടി'; പ്രിയദർശന്റെ നായിക ഇവിടെയുണ്ട്!

  തനിക്ക് അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നപ്പോൾ പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും ലഭിച്ചതിനാലാണ് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചതെന്നും സാമന്ത പറയുന്നു. 'വിവാഹമോചനത്തിന് ശേഷം മാനസികമായി ഒരുപാട് തളർന്നിരുന്നു. ഇതിനപ്പുറം ജീവിതം ഇല്ല എന്ന് പോലും ചിന്തിച്ചിരുന്നു. പക്ഷെ അതിൽ നിന്ന് എല്ലാം പുറത്ത് കടക്കാൻ സാധിച്ചു. മാനസികമായി തളർന്നാൽ സഹായം ചോദിയ്ക്കുന്നതിൽ തെറ്റില്ല. എന്റെ കാര്യത്തിൽ കൗൺസിലേഴ്‌സിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം എന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ മറി കടക്കാൻ സഹായിച്ചു.'

  'ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം സ്വീകരിയ്ക്കുന്നതും ഇപ്പോൾ സർവസാധാരണമാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ വരുമ്പോൾ നമ്മൾ ആശുപത്രിയിൽ പോയി ഡോക്ടർമാരെ കാണുന്നില്ലേ...? അത് പോലെ തന്നെയാണ് നമ്മുടെ മനസിന്റെ ആരോഗ്യവും. നമ്മുടെ ഹൃദയം വേദനിയ്ക്കുമ്പോൾ സൈക്യാട്രിസ്റ്റിനെ കാണേണ്ടതും അത്യാവശ്യമാണ്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ഞാൻ സന്തോഷവതിയാണെങ്കിൽ അതിന് കാരണം ഞാൻ മാത്രമല്ല... എനിക്ക് ചുറ്റും നിന്ന് അതിനുള്ള ധൈര്യം നൽകിയവർ കൂടെയാണ്. നമുക്ക് വേണ്ടി സമയം ചെലവഴിക്കാനും പരിചരിക്കാനും ഒരുപാട് പേർ നമുക്ക് ചുറ്റിലും ഉണ്ട്. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാനുള്ള സമയമാവുമ്പോൾ നമ്മൾ അത് തിരിച്ചും ചെയ്യണം..' സാമന്ത പറഞ്ഞു.

  വിവാഹമോചന ശേഷം സോഷ്യൽമീഡിയകളിലൂടെയും വാർത്തകളിലൂടെയും ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട നടി കൂടിയാണ് സാമന്ത. രോഷ്ണി ട്രസ്റ്റിന്റെയും ഡാറ്റ്‌ല ഫൗണ്ടേഷന്റെയും സൈക്യാട്രി അറ്റ് യുവർ ഡോർ സ്‌റ്റെപ്പ് എന്ന സംരംഭത്തിന്റെ ലോഞ്ചിങിൽ സംസാരിക്കുകയായിരുന്നു സാമന്ത റൂത്ത് പ്രഭു. പ്രണയിച്ച് വിവാഹം ചെയ്തവരായതിനാൽ വിവാഹമോചനം കഠിനമേറിയ ഒന്നായിരുന്നുവെന്ന് നേരത്തെ തന്നെ സാമന്ത പറഞ്ഞിരുന്നു. സൈബർ ആക്രമണങ്ങൾ കൂടിയതും സാമന്തയെ വല്ലാതെ ബാധിച്ചിരുന്നു. തന്റെ പേര് അപകീർത്തി പെടുത്തും വിധം വാർത്തകൾ പ്രചരിപ്പിച്ച ചില യൂട്യൂബ് ചാനലുകൾക്ക് എതിരെയും ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെയും സമാന്ത ലീഗൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മാനനഷ്ട കേസ് കൊടുക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമാന്തയ്ക്ക് അവിഹിത ബന്ധമുണ്ട് എന്ന് പ്രചരിപ്പിച്ച അഡ്വക്കറ്റ് വെങ്കട് റാവുവിന് എതിരെയും നടി ലീഗൽ നോട്ടീസ് അയച്ചിരുന്നു.

  വിവാഹ മോചനം പ്രഖ്യാപിച്ച ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയും യാത്രകൾ നടത്തിയുമാണ് സാമന്ത തിരികെ ജീവിതത്തിലേക്ക് വന്നത്. പുഷ്പയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമന്തയുടെ സിനിമ. അല്ലു അർജുൻ നായകനായ സിനിമയിൽ ഐറ്റം ഡാൻസ് അവതരിപ്പിച്ചത് സാമന്തയായിരുന്നു. വലിയ ഹിറ്റായിരുന്ന ​ഗാനവും ഡാൻസും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഡിസംബർ 17 നാണ് സിനിമ റിലീസ് ചെയ്തത്. സാമന്തയുടെ ആദ്യത്തെ ഡാൻസ് നമ്പർ കൂടിയാണിത്. എന്നാൽ ഈ ​ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി മെൻസ് അസോസിയേഷൻ എന്ന സംഘടന രം​ഗത്തെത്തിയത് വലിയ വാർത്ത സൃഷ്ടിച്ചു. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. മലയാളത്തിൽ രമ്യ നമ്പീശനാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

  രശ്മിക മന്ദാനയായിരുന്നു പുഷ്പയിലെ നായിക. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്ത കാതുവാക്കുള രണ്ടു കാതൽ എന്ന സിനിമയാണ് ഇനി റിലീസിനെത്താനുള്ള സാമന്ത ചിത്രം. വിജയ് സേതുപതി, നയൻതാര എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതൽ. ആദ്യമായാണ് സാമന്തയും, നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. അണ്ണാത്തെയാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

  മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam

  കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിബന്ധനകളോടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രം ഒ.ടി.ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. യശോദ എന്ന് പേരിട്ടിരിക്കുന്ന ബഹുഭാഷാ ചിത്രവും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുക. നായികാ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇതെന്ന് റിപ്പോർട്ട്. ഇരട്ടസംവിധായകരായ ഹരി, ഹരീഷ് ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയിൽ വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദനും സിനിമയിൽ ഭാ​ഗമാകുന്നുണ്ട്.

  Read more about: samantha
  English summary
  actress Samantha openly talks about the mental health issues she faced due to divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X